കവിയൂർ (പത്തനംതിട്ട)
പത്തനംതിട്ട ജില്ലയിൽ മണിമലയാറിന്റെ കരയിൽ ഉള്ള ഒരു ഗ്രാമമാണ് കവിയൂർ (English : Kaviyoor). പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങൾ. ജനങ്ങൾ അധികവും ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നു.
പ്രധാന സൂചികകൾ
തിരുത്തുക(2001ലെ കണക്കെടുപ്പുപ്രകാരം) [അവലംബം ആവശ്യമാണ്]}
- വിസ്തീർണം: 12.67 ചതുരശ്രകിലൊമീറ്റർ
- ജനസംഖ്യ: 16,311
- ജനസാന്ദ്രത: 1287/ചതുരശ്രകിലൊമീറ്റർ
- സാക്ഷരതാനിരക്ക്: 96.35 ശതമാനം (പുരുഷന്മാർ 97.67 ശതമാനം, സ്ത്രീകൾ 95.09 ശതമാനം)
പ്രാദേശീകഭരണം
തിരുത്തുകകവിയൂർ ഗ്രാമപഞ്ചായത്ത്, കവിയൂർ പി. ഒ, 689582 കേരളം.
കാണാനുള്ള സ്ഥലങ്ങൾ
തിരുത്തുകകേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കവിയൂർ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി/പത്തനംതിട്ട റോഡിൽനിന്നും അൽപം അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടിൽ നിർമിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവർഷം 950-ലെ കവിയൂർ ശാസനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. പക്ഷെ ഇവിടുത്തെ മനോഹരമായ ദാരുശിൽപങ്ങൾ പതിനേഴാംനൂറ്റാണ്ടിൽ നിർമിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസം. ക്ഷേത്രോത്സവം എല്ലാ ഡിസംബർ-ജനുവരി മാസങ്ങളിൽ നടത്തിവരുന്നു.
മഹാദേവക്ഷേത്രത്തിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കൽക്കുടി ഗുഹാക്ഷേത്രം ഒരുപ്രധാന വിനോദസഞ്ചാര ആകർഷണം ആണ്. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശിൽപചാതിരിയോടു സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽശിൽപങ്ങളിൽ പെടും.