വളയൻചിറങ്ങര
കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് വളയൻചിറങ്ങര. പെരുമ്പാവൂർ പട്ടണത്തിൽനിന്നും 9 കിലോമീറ്റർ ദൂരെയും മൂവാറ്റുപുഴ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ ദൂരെയും ആണ് ഈ ഗ്രാമം. ആലുവ റെയിൽവേ സ്റ്റേഷൻ ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ, അടുത്തുള്ള എയർപോർട്ട് നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആകുന്നു. വളയൻചിറങ്ങര എന്ന പേരിനു കാരണം 'വളഞ്ഞ ചിറ ' എന്നറിയ പെടുന്ന ഒരു ചിറ അഥവാ കുളം ഉള്ള പ്രദേശം ആയതിനാലാണ്. വളയൻചിറങ്ങര കുന്നത്തുനാട് താലുക്കിന് കീഴിൽ വരുന്നു. കൂടാതെ 3 പഞ്ചായത്തുകളുടെ സംഗമസ്ഥാനം ആകുന്നു, അവയാണ് മഴുവന്നൂർ, വെങ്ങോല, രായമംഗലം. ഇത് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്നു.
Valayanchirangara | |
---|---|
village | |
Coordinates: 10°03′58″N 76°29′46″E / 10.066°N 76.496°E | |
Country | India |
State | Kerala |
District | Ernakulam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 683556 |
വാഹന റെജിസ്ട്രേഷൻ | KL- |
മലങ്കര ഓർത്തഡോൿസ് സഭ യുടെ അമേരിക്കൻ അധിപൻ ആയിരുന്ന ബർണബാസ് തിരുമേനി കാലം ചെയ്തിരിക്കുന്നത് ഇവിടെയാണ്. ഓർത്തഡോൿസ് സഭയുടെ പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായി അറിയപ്പെടുന്ന്നു.