വല്ലം സെന്റ് തെരേസ ദേവാലയം
എറണാകുളം ജില്ലയിലെ വല്ലത്തു സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് സെന്റ് തെരേസാസ് ഫൊറോന പള്ളി.
ആവിലായിലെ വിശുദ്ധ തെരേസയുടെ പേരിൽ കേരളത്തിലുള്ള ഏക ക്രിസ്തീയ ദേവാലയമാണ് വല്ലം സെന്റ് തെരേസ ദേവാലയം. റോമൻ കത്തോലിക്ക സഭയുടെ കീഴിൽ വേദപരാംഗത എന്ന പട്ടം ലഭിച്ച ആദ്യത്തെ വനിതയായിരുന്നു വിശുദ്ധ തെരേസ. സീറോ മലബാർ കത്തോലിക്കാ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത് [1]
തിരുനാൾ
തിരുത്തുകഈ പള്ളിയുടെ തിരുന്നാൾ എല്ലാ വർഷവും ഒക്ടോബർ മാസം 21-നും 22-നുമായി നടക്കുന്നു. ‘അമ്മ തെരേസ’യെ വിദ്യാർത്ഥികൾ അവരുടെ വിശുദ്ധയായി കരുതുന്നു.
സ്ഥാനം
തിരുത്തുകപെരുമ്പാവൂർ - അങ്കമാലി പാതയിൽ, പെരുമ്പാവൂർ പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ വല്ലം കവലയിൽ നിന്ന് 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു.
ചിത്രശാല
തിരുത്തുക-
അന്ത്യത്താഴം
അവലംബം
തിരുത്തുക- ↑ "St. Theresa of Avila Forane Church, Vallam". Archived from the original on 2014-04-19. Retrieved 2012-06-27.
കുറിപ്പുകൾ
തിരുത്തുക