പൊതുവേ മിക്ക ക്രിസ്തുമതസഭകളിലും ഏറ്റവും പ്രധാനപ്പെട്ടതായി കരുതപ്പെടുന്ന നോമ്പാണ് വലിയ നോമ്പ്. ഈസ്റ്ററിനു മുന്നോടിയായാണ് ഇത് അനുഷ്ഠിക്കുന്നത്. റോമൻ, അന്ത്യോഖ്യൻ, അലക്സാണ്ട്രിയൻ, ബൈസാന്റിയൻ, അർമ്മേനിയൻ എന്നിങ്ങനെയുള്ള ഒട്ടുമിക്ക സഭാപാരമ്പര്യങ്ങളിലും നാൽപത് ദിവസത്തെ നോമ്പ് എന്ന അർത്ഥത്തിൽ നാല്പത് നോമ്പ് (ഗ്രീക്ക്: Μεγάλη Τεσσαρακοστή or Μεγάλη Νηστεία, "വലിയ 40 ദിവസങ്ങൾ" എന്ന അർത്ഥം) എന്നും ഇതറിയപ്പെടുന്നു . എന്നാൽ കൽദായ സഭാപാരമ്പര്യത്തിൽ പേത്തുർത്താ ഞായർ തുടങ്ങി ഈസ്റ്റർ (ക്യംതാ) ഞായർ വരെയുള്ള ഏഴ് ആഴ്ച്ചകളിലാണ് ഈ നോമ്പ് ആചരിക്കുന്നത്. അതുകൊണ്ട് അൻപത് നോമ്പ് എന്ന പേരിലും ഇതറിയപ്പെടുന്നു.[1]

ആരാധനക്രമ വർഷം
റോമൻ റീത്ത് / ലത്തീൻ റീത്ത്
സീറോ മലബാർ റീത്ത്

പാശ്ചാത്യ-പൗരസ്ത്യ ക്രൈസ്തവപാരമ്പര്യങ്ങളിലെ വലിയനോമ്പ് അനുഷ്ഠാനങ്ങൾ തമ്മിൽ സാമ്യകളും വ്യത്യസ്തതകളുമുണ്ട്. ഈ ആചരണത്തിൽ പൊതുവേ നോമ്പെടുക്കുന്ന ദിവസങ്ങൾ, നോമ്പനുഷ്ഠാനരീതികൾ, ആരാധനക്രമപരമായും വ്യക്തിപരമായുമുള്ള ആചാരങ്ങൾ എന്നിവയിലാണ് വൈവിധ്യം നിലനിൽക്കുന്നത്.

അവലംബങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വലിയനോമ്പ്&oldid=3603584" എന്ന താളിൽനിന്ന് ശേഖരിച്ചത്