ഇന്ത്യയിലെ ഒരു പ്രമുഖ കായിക താരമാണ് വരുൺ സിങ് ഭാട്ടി. പാര ഹൈജംപ് താരമാണ് ഇദ്ദേഹം. സ്‌പോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ബെംഗളൂരു കേന്ദ്രത്തിലാണ് പരിശീലനം നേടുന്നത്. ബിഎസ്‌സി മാത്‌സ് ബിരുദദാരിയായ വരുൺ ഗ്രെയ്റ്റർ നോയ്ഡ സ്വദേശിയാണ്. 2016ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന പതിനഞ്ചാമത് പാരാലിമ്പിക്‌സിൽ ടി-42 ഇനത്തിൽ (ഒരുകാൽ ഇല്ലാത്തവരുടെ വിഭാഗത്തിൽ) വരുൺ വെങ്കലം നേടി. ഇതേ ഇനത്തിൽ സ്വർണ്ണം നേടിയത് ഇന്ത്യയുടെ മാരിയപ്പൻ തങ്കവേലുവാണ്. 1.86 മീറ്റർ ഉയരത്തിൽ ചാടിയാണ് വരുൺ സിങ് ഭാട്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. വരുൺ സിങ് ഭാട്ടിയുടെ മികച്ച വ്യക്തിഗത പ്രകടനമായിരുന്നു ഇത്.[1]

വരുൺ സിങ് ഭാട്ടി
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1995-02-13) 13 ഫെബ്രുവരി 1995  (29 വയസ്സ്)
താമസംGreater Noida, Uttar Pradesh, India
Sport
രാജ്യം ഇന്ത്യ
കായികയിനംPara Athletics
Event(s)High Jump T42

ആദ്യകാല ജീവിതം തിരുത്തുക

1995 ഫെബ്രുവരി 13ന് ഉത്തർപ്രദേശിലെ ഗ്രെയ്റ്റർ നോയ്ഡയിൽ ജനിച്ചു. ഹേം സിങ് ഭാട്ടിയയാണ് പിതാവ്. കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് ഒരു കാലിന്റെ സ്വാധീനം നഷ്ടമായി.

നേട്ടങ്ങൾ തിരുത്തുക

2012ലെ ലണ്ടൻ പാരലിമ്പിക്‌സിനുള്ള യോഗ്യതാ മത്സരത്തിൽ 1.60 മീറ്റർ ചാടി 'എ' യോഗ്യത മാർക്ക് നേടി.[2] എന്നാൽ, ഇന്ത്യക്ക് ലഭ്യമായ പരിമിതമായ സ്ഥാനങ്ങളാൽ ലണ്ടനിൽ പങ്കെടുക്കാനായില്ല. കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന 2014ലെ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ഇതിൽ ഇേേദ്ദഹം അഞ്ചാം സ്ഥാനം നേടി. 2014ൽ തന്നെ ചൈനയിൽ നടന്ന ഓപ്പൺ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി. 2015ൽ ഖത്തറിലെ ദോഹയിൽ നടന്ന പാര വേൾഡ് ചാംപ്യഷിപ്പിൽ അഞ്ചാം സ്ഥാനം നേടി. 2016ൽ ദുബൈയിൽ നടന്ന ഐപിസി അത്‌ലറ്റിക്‌സ് ഏഷ്യ-ഓഷ്യാനിയ ചാംപ്യൻഷിപ്പിൽ 1.82 മീറ്റർ ചാടി പുതിയ ഏഷ്യൻ റെക്കോർഡോടെ സ്വർണ്ണം നേടി.[3] റിയോ പാരലിമ്പിക്‌സിൽ വെങ്കലം നേടിയതിന് ഉത്തർപ്രദേശ് സർക്കാർ വരുൺ ഭാട്ടിക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.[4]

അവലംബം തിരുത്തുക

  1. http://timesofindia.indiatimes.com/sports/more-sports/athletics/Rio-Paralympics-Greater-Noida-boy-Varun-Singh-Bhati-wins-bronze/articleshow/54266555.cms
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-11. Retrieved 2016-09-14.
  3. https://www.paralympic.org/static/info/dubai-2016/ENG/ZB/ZBB101A_DU2016AT@@@@@@@ENG_number=22882.htm
  4. https://sportscafe.in/articles/sports/2016/sep/13/up-government-announces-rs-1-cr-cash-reward-for-varun-singh-bhati
"https://ml.wikipedia.org/w/index.php?title=വരുൺ_സിങ്_ഭാട്ടി&oldid=3644486" എന്ന താളിൽനിന്ന് ശേഖരിച്ചത്