മാരിയപ്പൻ തങ്കവേലു
ഇന്ത്യയിലെ ഒരു പാരാലിമ്പിക്‌സ് കായിക താരമാണ് മാരിയപ്പൻ തങ്കവേലു. 2016ൽ ബ്രസീലിലെ റിയോ ഡി ജനേറിയോയിൽ നടന്ന ടി-42 ഗാറ്റഗറിയിൽ പുരുഷൻമാരുടെ ഹൈജംപിൽ ഇദ്ദേഹം സ്വർണ്ണം നേടി.[1] 2004ന് ശേഷം ഇന്ത്യയിലെ ആദ്യ പാരലിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവാണ് മാരിയപ്പൻ
വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Mariyappan Thangavelu | |||||||||||||
ജനനം | Periavadagampatti, Salem district, Tamil Nadu, India | 28 ജൂൺ 1995|||||||||||||
Sport | ||||||||||||||
രാജ്യം | ഇന്ത്യ | |||||||||||||
കായികയിനം | Athletics | |||||||||||||
Event(s) | High Jump - T42 | |||||||||||||
നേട്ടങ്ങൾ | ||||||||||||||
Paralympic finals | 2016 Summer Paralympics: High Jump (T42) – Gold | |||||||||||||
Medal record
|
ജീവിത രേഖ
തിരുത്തുകതമിഴ്നാട്ടിലെ സേലം ജില്ലയിലെ പെരിയവടഗാമ്പടിയിൽ 1995 ജൂൺ 28ന് ജനനം.[2] അഞ്ചാം വയസ്സിൽ ഉണ്ടായ ഒരു ബസ്സപകടത്തിൽ വലതു കാലിന്റെ മുട്ടിന് താഴെ തകർന്നു. പച്ചക്കറി കച്ചവടക്കാരിയായ സരോജയുടെ അഞ്ചുമക്കളിൽ ഒരാളാണ് മാരിയപ്പൻ 2015ൽ എവിഎസ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദം നേടി.
നേട്ടങ്ങൾ
തിരുത്തുക2016ൽ ടുണീഷ്യയിൽ നടന്ന ഐപിസി ഗ്രാൻഡ് പ്രിക്‌സിൽ 1.78 മീറ്റർ ചാടിയാണ് റിയോയിലേക്ക് യോഗ്യത നേടിയത്. റിയോ പാരാലമ്പിക്‌സിൽ യോഗ്യത നേടാൻ വേണ്ടിയിരുന്നത് 1.60 മീറ്റർ ആയിരുന്നു. പാരാലമ്പിക്‌സിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ വ്യക്തിഗത സ്വർണമാണ് തങ്കവേലുവിന്റെത്. 1972 ൽ മുരളികാന്ത് പേട്കർ നീന്തലിലും 2004 ൽ ദേവേന്ദ്ര ഝഹ്‌റായ് ജാവലിൻ ത്രോയിലുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്
തങ്കവേലുവിന്റെ കായിക ജീവിതത്തിലെ വഴിത്തിരിവായിരുന്നു കോച്ച് സത്യനാരായണ. 2013 ൽ നടന്ന ദേശീയ പാര-അത്‌ലറ്റിക് മീറ്റിലാണ് സത്യനാരായണ തങ്കവേലുവിനെ കാണുന്നത്. 2015 ൽ സത്യനാരായണ തങ്കവേലുവിനെ വിളിച്ചു, അവനെ പരിശീലിപ്പിക്കാനുള്ള താതപര്യം പ്രകടിപ്പിക്കുകയും ബെംഗളൂരുവിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. സത്യനാരായണയുടെ കീഴിൽ തങ്കവേലുവിലെ കായികതാരം ലോകനിലവാരത്തിലേക്ക് വളരുകയായിരുന്നു.[3]
അവാർഡ്
തിരുത്തുക- 2016ലെ പാരാലിമ്പിക്‌സിൽ സ്വർണ്ണം നേടിയ തങ്കവേലുവിന് തമിഴ്‌നാട് സർക്കാർ രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.[4]
- കേന്ദ്ര യുവജന ക്ഷേമ കായിക മന്ത്രാലയം 75 ലക്ഷം രൂപയും പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചു.[4]
മാരിയപ്പൻ തങ്കവേലുവിന് ലഭിച്ച പാരിതോഷിക സഖ്യയിൽ നിന്ന് 30 ലക്ഷം അദ്ദേഹം പഠിച്ച സർക്കാർ സ്‌കൂളിന് സംഭാവന ചെയ്തു.[5]
അവലംബം
തിരുത്തുക- ↑ Stalin, J. Sam Daniel (10 September 2016). "Paralympian Mariyappan Thangavelu's Golden Leap From Poverty". NDTV Sports. Archived from the original on 2016-09-10. Retrieved 10 September 2016.
- ↑ C., Aprameya (10 September 2016). "Rio Paralympics: Who is history-maker Mariyappan Thangavelu?". OneIndia.com. Retrieved 10 September 2016.
- ↑ Chidananda, Shreedutta (20 May 2016). "It's not beyond me, even gold is possible: Mariyappan". The Hindu. Retrieved 10 September 2016.
- ↑ മുകളിൽ ഇവിടേയ്ക്ക്: 4.0 4.1 "Rio Paralympics: Jayalalithaa announces Rs 2 crore award for gold medallist Mariyappan Thangavelu". The Indian Express. 10 September 2016. Retrieved 10 September 2016.
- ↑ http://timesofindia.indiatimes.com/sports/more-sports/athletics/Rio-gold-medalist-Mariyappan-Thangavelu-donates-part-of-his-prize-money-to-school/articleshow/54296539.cms