ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

ശാസ്ത്രീയ ഗവേഷണത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള ബെംഗളൂരുവിലെ പൊതു സർവകലാശാല
(ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ വിജ്ഞാന സംസ്ഥ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്), IISc, ഇന്ത്യയിലെ ബെംഗളൂരിൽ സ്ഥിതി ചെയ്യുന്ന ഈ പ്രമുഖ സ്ഥാപനം ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നാണ്. ഇവിടെ രണ്ടായിരത്തിൽ‍ അധികം ഗവേഷകർ 35നു മേൽ വിഭാഗങ്ങളിലായി, ശാസ്ത്ര സാങ്കേതിക മുൻ‌നിര വിഷയങ്ങളിൽ ‍ബിരുദാനന്തര ബിരുദ ഗവേഷണവും പോസ്റ്റ്ഡോക്ടറേറ്റ് ഗവേഷണവും നടത്തിവരുന്നു.

മെയിൻ ബിൽഡിങ്ങ് എന്നറിയപ്പെടുന്ന കെട്ടിടം


ചരിത്രംതിരുത്തുക

 
മെയിൻ ബിൽഡിങ്ങ് എന്നറിയപ്പെടുന്ന കെട്ടിടത്തിനു മുന്നിൽ ജെ.എൻ. ടാറ്റയുടെ പ്രതിമ
 
ജെ.എൻ. ടാറ്റ

ജംഷെട്ട്ജി നുസ്സർവാൻ‌ജി ടാറ്റ എന്ന മഹദ് വ്യക്തിയുടെ ദീർഘവീക്ഷണവും പ്രയത്നഫലമായും 1909ൽ ഈ സ്ഥാപനം തുടങ്ങി. ഭാവിയിൽ ഏത് രാജ്യത്തിനും പുരോഗതിക്ക് ശാ‍സ്ത്രസാങ്കേതിക മികവ് അനിവാര്യമാണെന്നു ടാറ്റ മനസ്സിലാക്കിയിരുന്നു. ഇതിനായി ഒരു ഗവേഷണ സ്ഥാപനം തുടങ്ങുന്നതിനു് അദ്ദേഹം ഒരു കമ്മിറ്റി രൂപികരിച്ചു. കമ്മിറ്റി അവതരിപ്പിച്ച പദ്ധതിയുടെ കരടു രൂപം അക്കാലത്ത് വൈസ്രോയായി നിയമിതനായ കർസൺ പ്രഭുവിന് 1898 ഡിസംബർ 31നു് സമർപ്പിച്ചു. തുടർന്ന് ഭാരതത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയുടെ അപേക്ഷപ്രകാരം, ലണ്ടണിലെ റോയൽ സൊസൈറ്റി, നോബൽ സമ്മാന ജേതാവായ സർ വില്ല്യം രാംസേയുടെ വിദഗ്ദ്ധാഭിപ്രായം തേടി. ഇതിന്റെ ഭാഗമായി രാംസേ ഭാരതസന്ദർശനം നടത്തുകയും സ്ഥാപനത്തിനായി ബാംഗ്ലൂർ അനുയോജ്യ സ്ഥലമായി തിരഞ്ഞെടുക്കുകയും ചെയ്തു.

മൈസൂർ ദിവാൻ ശേഷാദ്രി അയ്യർ താൽ‌പര്യമെടുത്തതിന്റെ ഫലമായി മഹാരാജാവ് ശ്രി കൃഷ്ണരാജ വൊടയാർ നാലാമൻ 150 ഹെക്ടർ (372 ഏക്കർ) സ്ഥലം സൗജന്യമായി നൽകുകയും ആവശ്യമായ സൗകര്യങ്ങൾ ചെയ്യാമെന്നു വാഗ്ദാനം നൽകുകയും ചെയ്തു. പിന്നീട് കർണാടക സർക്കാർ ഇൻസ്റ്റിറ്റ്യുട്ടിന്റെ സുവർണ ജുബിലീ, പ്ലാറ്റിനം ജുബിലീ സമയത്ത് കൂടുതൽ സ്ഥലം നൽകിയതിനുശേഷമാണ്‌ വിസ്തീർണം ഇപ്പോഴുള്ള 443 ഏക്കറായി മാറിയത്.

1909 മേയ് 27നു വൈസ്രോയ് മിന്റൊ പ്രഭു ഇൻസ്റ്റിറ്റ്യുട്ടിന്റെ ഭരണഘടനക്ക് അനുമതി നൽകുകയും,1911ൽ മൈസൂർ മഹാരാജാവ് തറക്കല്ലിടുകയും ചെയ്തു. ജൂലൈ 24നു ആദ്യത്തെ ബാച്ച് വിദ്യാർത്ഥികൾക്ക് പൊതുരസതന്ത്രശാസ്ത്രത്തിലും പ്രായോഗിക രസതന്ത്രശാസ്ത്രത്തിലും കൂടാതെ വിദ്യുതസാങ്കേതിക[1] വിദ്യയിലും പ്രവേശനം നൽകി തുടങ്ങി. ഇവിടെ ശ്സ്ത്രവിഷയങ്ങളിൽ പ്രധാനമായി ഗവേഷണമാണു് നടന്നിരുന്നതു്. എന്നാൽ 2010 മുതൽ ശാസ്ത്രവിഷയങ്ങളിലും ബിരുദപഠനം ആരംഭിച്ചു. സാങ്കേതിക വിഷയങ്ങളിൽ ഗവേഷണവും അദ്ധ്യാപനവും നടക്കുന്നുണ്ടു്.

1956ൽ യു.ജി.സി. നിലവിൽ വന്നപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിനെ കൽപ്പിത സർവകലാശാലയായി[2] അംഗീകരിക്കുകയും ചെയ്തു.

വിഭാഗങ്ങൾതിരുത്തുക

 
പ്രധാന പാതകളിലൊന്നായ ഗു‌ൽമൊഹർ മാർഗ്ഗ്

ഇൻസ്റ്റിറ്റ്യുട്ടിലെ മുപ്പത്തി അഞ്ചു് വകുപ്പുകളെ താഴെ പറയുന്ന ആറു് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു

  • ജൈവശാസ്ത്രങ്ങൾ
  • രസതന്ത്രശാസ്ത്രങ്ങൾ
  • ഗണിത ഭൗതിക ശാസ്ത്രങ്ങൾ
  • വൈദ്യുതശാസ്ത്രങ്ങൾ
  • യാന്ത്രികശാസ്ത്രങ്ങൾ
  • ഭൌമ-പാരിസ്ഥിതിക ശാസ്ത്രങ്ങൾ

ഇവ കൂടാതെ സ്ഥാപനത്തിന്റെ ഡയറക്ടറുടെ നേരെ കീഴിൽ പ്രവർത്തിക്കുന്ന എട്ടു് സെന്ററുകളും അവിടെയുണ്ടു്.

ഗ്രന്ഥശാലതിരുത്തുക

ഇന്ത്യയിലെ ഏറ്റവും നല്ല ശാസ്ത്രസാങ്കേതിക ഗ്രന്ഥശാലകളിൽ ഒന്നാണു് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലേതു് എന്നു കരുതപ്പെടുന്നു. 1911ൽ ആരംഭിച്ച ഈ ഗ്രന്ഥശാലയുടെ പേരു് 1995ൽ ജെ.ആർ.ഡി. റ്റാറ്റാ മെമ്മോറിയൽ ലൈബ്രറി എന്നാക്കി മാറ്റി. ഇവിടെയുള്ള പുസ്തകങ്ങളുടെയും മറ്റു രേഖകളുടെയും മൊത്തം വില 400 കോടി രൂപയിലധികം വരും എന്നാണു് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ് സൈറ്റിലെ ലൈബ്രറിയെക്കുറിച്ചുള്ള പേജിൽ അവകാശപ്പെടുന്നതു്. 2011 ഏപ്രിലിലെ കണക്കനുസരിച്ചു് 1210 ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഗ്രന്ഥശാല വരുത്തുന്നുണ്ടു്.

പ്രമുഖ വ്യക്തികൾതിരുത്തുക

വിദ്യാർത്ഥിയോ അദ്ധ്യാപകനോ ആയി പല പ്രമുഖ വ്യക്തികളും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ടു്. അവരിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു:

കുറിപ്പുകൾതിരുത്തുക

  1. General, Applied Chemistry and Electrical Technology
  2. Deemed to be University

മറ്റു കണ്ണികൾതിരുത്തുക