1951-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് വനമാല[1]. മലയാളത്തിലെ ആദ്യ വന ചിത്രമാണിത്. അക്കാലത്ത് നിരവധിയായി പുറത്തിറങ്ങിയ ടാർസൻ സിനിമകളുടെ സ്വാധീനമായിരുന്നു ഈ ചിത്രത്തിന്റെ പിറവിക്കു പിന്നിൽ.[2] ഇതിന്റെ കഥയും - സംവിധാനവും നിർവ്വഹിച്ചതു് ജി. വിശ്വനാഥൻ ആണു്. ചിത്രത്തിന്റെ നിർമ്മാണം വീക്കോ സ്വാമി, ചന്ദ്രുസ്വാമി എന്നിവർ ചേർന്നാണു്. സംഭാഷണം മുൻഷി പരമുപിള്ള ആയിരുന്നു. പി.എസ്. ദിവാകറിന്റെ സംഗീതത്തിനു് കുഞ്ഞുകൃഷ്ണമേനോൻ ഗാനങ്ങൾ രചിച്ചു. ആലാപനം മെഹബൂബ്, ജിക്കി, എ എം രാജ എന്നിവർ ആയിരുന്നു. ജൂൺ 9നാണ് ചിത്രം റിലീസ് ചെയ്തത്.

വനമാല പാട്ടു പുസ്തകം

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വനമാല&oldid=3790345" എന്ന താളിൽനിന്ന് ശേഖരിച്ചത്