പങ്കാളിയുടെ ലൈംഗികാവയവങ്ങളെ അഥവാ ഉത്തേജനം നൽകുന്ന ശരീരഭാഗങ്ങളെ ചുണ്ടുകളോ, നാവോ ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്ന ലൈംഗിക പ്രക്രിയയെയാണ് വദനസുരതം എന്നു വിളിക്കുന്നത്. ഓറൽ സെക്സ് (Oral sex) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്നു. വളരെയധികം സുഖകരമാണ് ഇതെന്ന് ചിലർ അഭിപ്രായപ്പെടുന്നു.[1] സ്‍ത്രീപുരുഷബന്ധങ്ങളിലും സ്വവർഗരതിയിലും ലൈംഗികസുഖം നേടുന്നതിനായി ഈ രീതി ഉപയോഗപ്പെടുത്തുന്നു. സ്‍ത്രീയോനിയിൽ നടത്തുന്ന വദനസുരതത്തെ യോനീപാനമെന്നും (cunnilingus) പുരുഷലിംഗത്തിൽ നടത്തുന്ന വദനസുരതത്തെ ലിംഗപാനമെന്നും (fellatio)വിളിക്കുന്നു. ചെവി, കഴുത്ത്, മാറിടം, പുക്കിൾ, തുടകൾ തുടങ്ങി കാൽവിരലുകൾ വരെയുള്ള എല്ലാ ഭാഗങ്ങളെയും ഇത്തരത്തിൽ ചുണ്ടും നാവും കൊണ്ട് ഉത്തേജിപ്പിക്കാം. സംഭോഗപൂർവലീലയുടെ ഭാഗമായോ, ലൈംഗികബന്ധത്തിന്റെ ഇടയിലോ, അതിനുശേഷമോ അല്ലെങ്കിൽ അതിനായിത്തന്നെയോ ഇണകൾ വദനസുരതത്തിൽ ഏർ‍പ്പെടാറുണ്ട്.[2] ഗർഭധാരണം ഒഴിവാക്കിക്കൊണ്ട് രതിമൂർച്ഛ ആസ്വദിക്കാന്നതിനാൽ ലിംഗ-യോനീബന്ധത്തിനു പകരമായുള്ള ഒരു മികച്ച രീതിയായി വദനസുരതം പരിഗണിക്കപ്പെടുന്നു. സ്ത്രീയിൽ ഏറെ സംവേദനക്ഷമമായ നാഡീതന്തുക്കളുള്ള ഭഗശിശ്നിക, യോനിലിംഗം അഥവാ കൃസരി (clitoris) ഇത്തരത്തിൽ നാവും ചുണ്ടും കൊണ്ട് നേരിട്ട് ഉത്തേജിപ്പിക്കുന്നത് ലിംഗയോനി സമ്പർക്കത്തെക്കാൾ എളുപ്പത്തിൽ രതിമൂർച്ഛ ലഭിക്കാൻ സഹായകരമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മാത്രമല്ല, പല സ്ത്രീകൾക്കും യോനിയിൽ ശരിയായ നനവ് (ലൂബ്രിക്കേഷൻ) ലഭിക്കാനും ഇത് സഹായിക്കുന്നു. അതുവഴി സുഖകരമായ ലൈംഗികബന്ധം സാധ്യമാകുന്നു. അതുകൊണ്ട്തന്നെ ധാരാളം ആളുകൾ ഫോർപ്ലേയുടെ ഭാഗമായി ഇത് ഉപയോഗപ്പെടുത്താറുണ്ട്. സമാനമായി പുരുഷന്മാരിലും ലിംഗമുകുളത്തെ ഉത്തേജിപ്പിക്കുന്നത് ശുക്ല സ്കലനത്തിന് കാരണമാകാറുണ്ട്. ചെറിയതോതിൽ ലിംഗത്തിന് ഉദ്ധാരണക്കുറവുള്ള പല പുരുഷന്മാർക്കും ഓറൽ സെക്സ് മെച്ചപ്പെട്ട ദൃഢതയ്ക്കും സഹായിക്കാറുണ്ട്. മൃദുവായി പങ്കാളിക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ആസ്വാദ്യകരമായ രീതിയിൽ വേണം ഇവ മുന്നോട്ടു കൊണ്ട് പോകേണ്ടത്. ലൈംഗികവായവങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ട ഇതിന് അനിവാര്യമാണ്. വദനസുരതത്തിന് ഇടയിൽ പല്ലുകൊള്ളുക, കടിക്കുക, വേദനിപ്പിക്കുക എന്നിവ ഇതിന്റെ ആസ്വാദ്യത ഇല്ലാതാക്കും.

Wiki-fellatio.svg

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ വദനസുരതത്തിൽ സാധിക്കില്ല. അതിനാൽ സുരക്ഷിത മാർഗങ്ങളായ ഗർഭനിരോധന ഉറകൾ അഥവാ കോണ്ടം (condom), റബ്ബർ ദന്തമൂടികൾ തുടങ്ങിയവ ഉപയോഗിക്കുന്നത് ഇത്തരം രോഗാണുബാധകളെ തടയുവാൻ സഹായിക്കുന്നു. ഭക്ഷ്യ വസ്തുക്കളുടെ രുചിയും മണവുമുള്ള കോണ്ടം വദനസുരതം ഇഷ്ടപ്പെടുന്ന ആളുകളെ ഉദ്ദേശിച്ചുള്ളവയാണ്. ബനാനാ, ചോക്ലേറ്റ്, സ്ട്രൗബെറി, വാനിലാ, ഹണി തുടങ്ങിയ പലതരം രുചിയുള്ള കൂടിയ ഉറകൾ ഇന്ന് ലഭ്യമാണ്. ഇവ ശുക്ലവും മറ്റ് സ്നേഹദ്രവവും പങ്കാളിയുടെ ഉള്ളിലേക്ക് എത്തുന്നത് തടയുന്നു എന്നാൽ ലൈംഗിക ആസ്വാദനം മെച്ചപ്പെടുത്തുന്നു. ചില വ്യക്തികൾക്ക് വദനസുരതത്തോട് താല്പര്യമുണ്ടാവില്ല; അത്തരം ആളുകളെ ഇതിൽ പങ്കാളിയാകാൻ നിർബന്ധിക്കുന്നത് വിരക്തിക്കും അകൽച്ചക്കും കാരണമാകാം. മറ്റേതൊരു ലൈംഗികപ്രവൃത്തിയും പോലെ പങ്കാളിയുടെ സമ്മതം (consent) ഇവിടെയും പരമ പ്രധാനമാണ്. ഇക്കാര്യം ഇണകൾ തുറന്നു സംസാരിച്ചു തീരുമാനിക്കേണ്ടതാണ്.[3]

വിവിധ നിലകൾതിരുത്തുക

ലൈംഗികബന്ധത്തിലെന്നതുപോലെ വദനസുരതത്തിലും വ്യത്യസ്തതയ്ക്കായി വിവിധ നിലകൾ ഉപയോഗപ്പെടുത്താറുണ്ട്. അറുപത്തിയൊമ്പത് (69) എന്നത് പരക്കെ അറിയപ്പെടുന്ന ഒരു നിലയാണ‍്. കാകിലം എന്നും ഈ നിലയ്ക്ക് പേരുണ്ട്[അവലംബം ആവശ്യമാണ്]. ഈ നിലയിൽ രണ്ടുപങ്കാളുകൾക്കും ഒരേ സമയം തന്നെ ലൈംഗിക ഉത്തേജനം നല്കുവാനും നേടുവാനും സാധിക്കും. കൂടാതെ പങ്കാളിയുടെ മുഖത്തോട് ചേര്ന്നിരുന്ന് ലൈംഗികാവയവങ്ങളെ വായോടടുപ്പിച്ചും (Facesitting) തൊണ്ടയിലേയ്ക്കു കടത്തിവയ്‍ച്ചും (Deep throat) വദനസുരതത്തിലേർ‍പ്പെടാറുണ്ട്. ഇതിന് മുൻപും ശേഷവും ലൈംഗികാവയവങ്ങൾ ശുദ്ധജലത്താൽ കഴുകുന്നത് ശുചിത്വം പാലിക്കുന്നതിന് ആവശ്യമാണ്.[4][5]

അവലംബംതിരുത്തുക

  1. "Oral Sex". BBC Advice. BBC. മൂലതാളിൽ നിന്നും 2010-09-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-19.
  2. "What is oral sex?". NHS Choices. NHS. 2009-01-15. മൂലതാളിൽ നിന്നും 2010-09-20-ന് ആർക്കൈവ് ചെയ്തത്.
  3. "University Health Center | Sexual Health | Oral Sex". മൂലതാളിൽ നിന്നും 2007-10-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-19.
  4. Wright, Anne (2009). Grandma's Sex Handbook. Intimate Press, USA. p. 161. ISBN 978-0-578-02075-4. ശേഖരിച്ചത് January 7, 2012.
  5. Freud, Sigmund (1916). Leonardo da Vinci: A PSYCHOSEXUAL STUDY OF AN INFANTILE REMINISCENCE. New York: MOFFAT YARD & COMPANY. p. 39. ശേഖരിച്ചത് January 7, 2012. The situation contained in the phantasy, that a vulture opened the mouth of the child and forcefully belabored it with its tail, corresponds to the idea of fellatio, a sexual act in which the member is placed into the mouth of the other person.
"https://ml.wikipedia.org/w/index.php?title=വദനസുരതം&oldid=3682801" എന്ന താളിൽനിന്ന് ശേഖരിച്ചത്