സ്ത്രീയുടെ ജനനേന്ദ്രിയത്തെ മറ്റൊരാൾ തന്റെ വായ, ചുണ്ട്, നാക്ക് എന്നിവ മൂലം ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിനെയാണ്‌ യോനീപാനം എന്ന് വിളിക്കുന്നത് (ഇംഗ്ലീഷ്: Cunnilingus). ഓറൽ സെക്സിന്റെ ഭാഗമായ ഇത് പലർക്കും രതിമൂർച്ഛ/ ഓർഗാസം പ്രദാനം ചെയ്യുന്നു.

യോനീപാനം
Watercolour painting by Achille Devéria depicting cunnilingus

ചെയ്യുന്ന രീതി

തിരുത്തുക

മറ്റെല്ലാ മനുഷ്യ ലൈംഗിക പെരുമാറ്റങ്ങളെയും പോലെ യോനീപാനവും അതിനോടുള്ള വ്യക്തികളുടെ പ്രതികരണങ്ങളും ഓരോരുത്തരിലും വ്യത്യസ്തങ്ങളാണ്.[1] മിക്ക സ്ത്രീകളിലും ലൈംഗികമായി ഏറ്റവും സംവേദനക്ഷമതയുള്ള ശരീരഭാഗം കൃസരി ആണെങ്കിലും അത് മിക്കപ്പോഴും നേരിട്ടു ഉദ്ദീപിപ്പിക്കാൻ കഴിയാത്തവിധം ലോലമായിരിക്കും. പ്രത്യേകിച്ചും ലൈംഗികമായി ഉത്തേജിപ്പിക്കപ്പെട്ട അവസ്ഥയിലാണെങ്കിൽ. യോനീപാനത്തിന്റെ ഭാഗമായി കൃസരി ഉത്തേജിപ്പിക്കപ്പെടുന്നതിലൂടെ മിക്ക സ്ത്രീകളും എളുപ്പത്തിൽ രതിമൂർച്ഛ പ്രാപിക്കുന്നു എന്ന് ലോകപ്രശസ്തയായ ലൈംഗിക വിദ്യാഭ്യാസവിദഗ്ദ്ധയായ ഷീർ ഹൈറ്റ് തന്റെ "ദി ഹൈറ്റ് റിപ്പോർട്ട്" എന്ന പുസ്തകത്തിൽ പറയുന്നു. [2]

യോനീപാനത്തോടൊപ്പംതന്നെ യോനിക്കുള്ളിൽ സ്ഥിതിചെയ്യുന്ന സംവേദനക്ഷമത കൂടിയ ഗ്രാഫെൻബെർഗ് സ്പോട്ട് അഥവാ ജി സ്പോട്ട് എന്ന ഭാഗവും ഉദ്ദീപിപ്പിക്കുന്നതിനുവേണ്ടി വായ ഉപയോഗിച്ച് യോനീപാനം ചെയ്യുന്നതോടൊപ്പം വിരലുകളോ ലൈംഗിക കളിപ്പാട്ടങ്ങളോ പ്രവേശിപ്പിക്കാറുണ്ട്. എന്നാൽ മതിയായ ലൂബ്രിക്കേഷന്റെ (നനവ്) അഭാവത്തിൽ വിരലും മറ്റും യോനിയിൽ പ്രവേശിപ്പിക്കുന്നത് സ്ത്രീക്ക് വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കാം. [3][4]

ലൈംഗികജന്യ രോഗങ്ങളും മറ്റ് പ്രശ്നങ്ങളും

തിരുത്തുക

ക്ലമൈഡിയ, പാപ്പിലോമാ വൈറസ് മൂലമുള്ള ഗർഭാശയമുഖ കാൻസർ, ഗൊണോറിയ, ഹെർപസ്, മറ്റു ലൈംഗിക രോഗാണു ബാധകൾ, എയ്‌ഡ്‌സ്, ചിലതരം ഹെപ്പറ്ററ്റിസ്, സിഫിലിസ് എന്നീ അസുഖങ്ങൾ യോനീപാനം മൂലം പകരാം. കൂടാതെ ഗുദം ഇത്തരത്തിൽ വായകൊണ്ട് ഉത്തേജിപ്പിച്ചശേഷം (anal sex) യോനീപാനം ചെയ്യുന്നത് വേഗത്തിൽ രോഗാണുബാധ പടരാൻ കാരണമാകാറുണ്ട്, പ്രത്യേകിച്ചും സ്ത്രീകളിൽ യോനീഭാഗത്ത് അണുബാധ ഉണ്ടാകാൻ ഇത് കാരണമാകാം. [5]

മുൻകരുതൽ

തിരുത്തുക

പങ്കാളിയ്ക്ക് രോഗാണുബാധയുണ്ടോ എന്നു വ്യക്തമായി അറിവില്ലാത്ത അവസരങ്ങളിൽ യോനീപാനം നടത്തുമ്പോൾ രോഗസാധ്യത ഒഴിവാക്കാൻവേണ്ടി റബർ കൊണ്ടുള്ള ദന്തമൂടികൾ ധരിക്കാൻ മിക്ക വൈദ്യശാസ്ത്ര വിദഗ്ദരും അഭിപ്രായപ്പെടാറുണ്ട്. ചിലപ്പോഴൊക്കെ ആളുകൾ ഗർഭനിരോധന ഉറകൾ വെട്ടി റബർ പാളിയുടെ രൂപത്തിലാക്കി ഉപയോഗിക്കാറുണ്ട് എങ്കിലും കത്രികകൊണ്ട് മുറിക്കുമ്പോൾ റബർ പാളിയിൽ ശ്രദ്ധയിൽപ്പെടാത്ത സുഷിരങ്ങൾ വീഴാം എന്നതിനാൽ ഇത് സുരക്ഷിതമല്ല.[6] ദന്തരോഗചികിത്സയിലും മറ്റും ഉപയോഗിക്കുന്ന യഥാർത്ഥ ദന്തമൂടികൾ തന്നെ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

  1. Oral Sex Etiquette
  2. Hite, Shere (2004). [[The Hite Report]]: a Nationwide Study of Female Sexuality. New York, NY: Seven Stories Press. p. 11. ISBN 1-58322-569-2. {{cite book}}: URL–wikilink conflict (help)
  3. Human Sexuality in a World of Diversity. Boston: Pearson Allyn and Bacon: Pearson Education. 2005. pp. 124, 226. ISBN 0205406157. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. Masters, W.H. (1966). Human Sexual Response. Toronto; New York: Bantam Books. ISBN 9780553204292. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  5. [https://web.archive.org/web/20071010145522/http://www.uhs.uga.edu/sexualhealth/oral_sex.html Archived 2007-10-10 at the Wayback Machine.
  6. "instructions". Archived from the original on 2017-08-09. Retrieved 2011-04-17.
"https://ml.wikipedia.org/w/index.php?title=യോനീപാനം&oldid=3761982" എന്ന താളിൽനിന്ന് ശേഖരിച്ചത്