വട്ടമുടി
തെയ്യം പോലുള്ള അനുഷ്ഠാനകലകളിൽ ദേവതാ വേഷങ്ങൾക്ക് തലയിൽ ചൂടാനുപയോഗിക്കുന്ന അലങ്കാരമാണ് വട്ടമുടി.[1] ആടുപാമ്പേ.. എന്ന പ്രശസ്തമായ നാടൻപാട്ടിൽ പാക്കനാരുടെ വട്ടമുടിയെക്കുറിച്ച് പരാമർശമുണ്ട്. [2]
തെയ്യത്തിലെ വട്ടമുടി
തിരുത്തുകതെയ്യത്തിലുപയോഗിക്കുന്ന മുപ്പതിലധികം തിരുമുടികളുണ്ട്. വട്ടമുടി, ചട്ടമുടി, പൊതച്ചമുടി, ഓലമുടി, പാളമുടി, പീലിമുടി, പൂക്കട്ടി, പുറത്തട്ട്, കൊണ്ഡൽമുടി തൊപ്പിച്ചമയം, ഓലച്ചമയം, ഇലമുടി എന്നീ വിവിധപേരുകളിൽ അവ അറിയപ്പെടുന്നു.[3] പൊതുവേ പുതിയ ഭഗവതിയ്ക്ക് വട്ടമുടിയാണലങ്കാരം.[4] തെയ്യാട്ടച്ചമയങ്ങളിൽ മുടിയലങ്കാരങ്ങൾക്കും മെയ്യലങ്കാരങ്ങൾക്കും മുഖ്യസ്ഥനമുണ്ട്.[5]മുള, കമുക്, പട്ട് എന്നിവയാണ് വട്ടമുടി നിർമ്മാണത്തിനുപയോഗിക്കുന്നത്. [6]ചെത്തിപ്പൂ, കുരുത്തോല എന്നിവയും ഉപയോഗിക്കാറുണ്ട്.[7]
കഥകളിയിലെ വട്ടമുടി
തിരുത്തുകകഥകളിയിൽ ഹനുമാന്റെ വേഷത്തിനും വട്ടമുടി എന്ന അലങ്കാരം ഉപയോഗിക്കാറുണ്ട്. [8] കടത്തനാട്ട് കോവിലകത്തെത്തിയ ഒരു ഫ്രഞ്ച് സായ്പ് രാജാവിന് സമ്മാനിച്ച തൊപ്പി കണ്ട് കളിയോഗത്തിൽ ഇതേമാതൃകയിൽ ഹനുമാന് വട്ടമുടി നിർമ്മിക്കുവാൻ നിർദ്ദേശിച്ചെന്നും വെള്ളക്കാരെല്ലാം വാനരവംശത്തിൽപ്പെട്ടതാണെന്ന കൗതുകത്താലാണിതെന്നും പരാമർശമുണ്ട്.[9] വട്ടമുടിയാട്ടം ഒരു കലാരൂപമായി അവതരിപ്പിക്കപ്പെടുന്നു.[10] കൂടാതെ ഹനുമാൻ, നന്ദികേശ്വരൻ എന്നിവരുടെ വെള്ളത്താടിയ്ക്ക് വട്ടമുടി എന്നും പേരുണ്ട്.[11]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2021-08-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-20. Retrieved 2013-11-30.
- ↑ http://www.nammudemalayalam.com/content?category=art_sahityam&title=Theyyam[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-30. Retrieved 2013-11-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-11-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-10. Retrieved 2013-11-30.
- ↑ http://www.nammudemalayalam.com/content?category=art_sahityam&title=Theyyam[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-30. Retrieved 2013-11-30.
- ↑ http://chemanchery.wordpress.com/%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-01. Retrieved 2013-11-30.
- ↑ http://www.metrovaartha.com/2013/05/12010818/kathakali.html[പ്രവർത്തിക്കാത്ത കണ്ണി]