കേരളത്തിൽ പഴയ വള്ളുവനാട് പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാന കലയാണ് വട്ടമുടി, വട്ടമുടിയാട്ടം അല്ലെങ്കിൽ ദാരികൻ കളി. പ്രധാനമായും കേരളത്തിലെ പറയ സമുദായക്കാർ ആചരിക്കുന്ന അനുഷ്ഠാനകലയാണ്‌ വട്ടമുടി.[1] ദേവിയെ സ്തുതിക്കുന്ന പാട്ടുകൾക്കൊപ്പം ചെണ്ട, മരം, ഇലത്താളം തുടങ്ങിയ കേരളീയ വാദ്യങ്ങളുടെ അകമ്പടിയോടെയാണ്‌ വട്ടമുടി അവതരിപ്പിക്കുന്നത്.[1] മരം കൊട്ടിന്റെ താളത്തിൽ പാട്ടിന്റെ അകമ്പടിയോടെ പ്രത്യേക നൃത്തച്ചുവടുകളോടെയാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്.[2] കാളി-ദാരിക യുദ്ധമാണ് ഇതിന്റെ ഇതിവൃത്തം. വട്ടമുടി അണിയുന്ന ആളിനെ ദേവിയുടെ പ്രതിരൂപമായാണ് കാണുന്നത്.[3]

വട്ടമുടി
Genreഅനുഷ്ഠാന കല
Originകേരളം, ഇന്ത്യ

വേഷം തിരുത്തുക

കറുപ്പും വെളുപ്പും ചുവപ്പും നിറത്തിൽ അലങ്കരിച്ചിട്ടുള്ള കിരീടം, തടികൊണ്ടുള്ള ചെവികൾ, മാറിൽ ലോഹം കൊണ്ടുള്ള മൂലക്കുടുക്ക, കാലിൽ ചിലമ്പ് എന്നിവ ഉൾപ്പെടുന്നതാണ് വട്ടമുടി വേഷം.

അനുഷ്ഠാനേതരം തിരുത്തുക

അനുഷ്ഠാന സ്വഭാവമുള്ള നാടൻ കലയായ വട്ടമുടി ഇപ്പോൾ നാടൻ കലാ മേളകളുടെയും മറ്റും ഭാഗമായി പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു വരുന്നുണ്ട്.[4]

അവലംബം തിരുത്തുക

  1. 1.0 1.1 "നിറഞ്ഞാടും വട്ടമുടിയും തിറയും". Deshabhimani.
  2. "അവസാനവട്ടമണിഞ്ഞു; വട്ടമുടിവേഷം അഴിച്ച് അയ്യപ്പൻ". ManoramaOnline.
  3. "TCV News". tcvlive.in. Archived from the original on 2023-03-28. Retrieved 2023-03-28.
  4. "പുതുപാഠങ്ങളുടെ കൊടിയേറ്റം". Deshabhimani.
"https://ml.wikipedia.org/w/index.php?title=വട്ടമുടി_(അനുഷ്ഠാന_കല)&oldid=3975868" എന്ന താളിൽനിന്ന് ശേഖരിച്ചത്