വട ചെന്നൈ

(വടാ ചെന്നൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ധനുഷ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വെട്രിമാരൻ രചനയും സംവിധാനവും നിർവഹിക്കുന്ന തമിഴ്‌ചലച്ചിത്രമാണ് വടാ ചെന്നൈ(ഇംഗ്ലീഷ്: North Chennai). വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതമാണ് ഈ സിനിമ പറയുന്നത്. ഒരു ദേശീയതല ക്യാരംസ് കളിക്കാരന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. എ. സുബാസ്കാരൻ, ധനുഷ്, വെട്രിമാരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വട ചെന്നൈ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംവെട്രിമാരൻ
നിർമ്മാണംധനുഷ്
രചനവെട്രിമാരൻ
അഭിനേതാക്കൾധനുഷ്
അമീർ
ഐശ്വര്യ രാജേഷ്
ആൻഡ്രിയ ജെർമിയ
സംഗീതംസന്തോഷ് നാരായണൻ
ഛായാഗ്രഹണംവേൽരാജ്
ചിത്രസംയോജനംജി.ബി. വെങ്കടേഷ്
സ്റ്റുഡിയോവണ്ടർബാർ ഫിലിംസ്
വിതരണംലൈക്ക പ്രൊഡക്ഷൻസ്
രാജ്യംഇന്ത്യ
ഭാഷതമിഴ്

അഭിനേതാക്കൾ

തിരുത്തുക

ചിത്രീകരണം

തിരുത്തുക

22 ജൂൺ 2016നാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് ചെന്നൈയിലെ ബിന്നി മിൽസിൽ വച്ച് ആരംഭിച്ചത്.[1][2] 2016ന്റെ പകുതിയോളം ഷൂട്ടിംഗ് പുരോഗമിച്ചു. 1970 കാലഘട്ടത്തിന്റെ ഷൂട്ടിംഗിന് വേണ്ടി വടക്കൻ ചെന്നൈയിൽ 30 ദിവസത്തോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു.[3][4]വെട്രിമാരന്റെ മുമ്പത്തെ ചിത്രമായ വിസാരണൈ ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ തിരക്കുമൂലം ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ആ ഇടവേളയിൽ ധനുഷ് മറ്റു ചിത്രങ്ങളുമായ് തിരക്കിലായിരുന്നു.[5]

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ 2017 ഏപ്രിലിൽ ചെന്നൈയിലെ രോയല്പുരത്ത് ആണ് ആരംഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 8 മാർച്ച് 2018നാണ് പുറത്തിറങ്ങിയത്.[6]

ശബ്ദട്രാക്ക്

തിരുത്തുക

സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് വട ചെന്നൈയുടെ ശബ്ദട്രാക്കിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വെട്രിമാരനുമായും ധനുഷുമായും സന്തോഷ് നാരായണൻ ആദ്യമായി പ്രവർത്തിക്കുന്ന ചിത്രമാണ് വട ചെന്നൈ. സന്തോഷ് നാരായണന്റെ 25 - ാമത് ചിത്രം കൂടിയാണിത്.

ചിത്രത്തിൽ ആകെ എട്ട് ഗാനങ്ങൾ ഉണ്ട്.

Vada Chennai (Original Motion Picture Soundtrack)
Soundtrack album by Santhosh Narayanan
Released23 September 2018
Recorded
  • Future Tense Studios,Chennai
  • Prism Studios, Chennai
GenreFeature film soundtrack
Length40:47
LanguageTamil
LabelWunderbar Studios
Divo
ProducerSanthosh Narayanan
Santhosh Narayanan chronology
Pariyerum Perumal
(2018)
Vada Chennai (Original Motion Picture Soundtrack)
(2018)
Gypsy
(2019)
# ഗാനംSingers ദൈർഘ്യം
1. "Sandhanatha"  Ka Ka Balachander and Gana Bala 4:50
2. "Goindhammavala"  Dhanush 4:37
3. "Kaarkuzhal Kadavaaiye"  Santhosh Narayanan, Sriram Parthasarathy & Pradeep Kumar 5:12
4. "Maadila Nikkura Maankutty"  Gana Bala, Dhee 4:47
5. "Ennadi Maayavi Nee"  Sid Sriram, 4:11
6. "Epadiyamma"  Sindhai Rev. Ravi 4:13
7. "Maathiya Seraiyile"  Arivu 2:17
8. "Alangaara Pandhal"  Dholak Jegan 3:01
9. "King of the Sea"  Instrumental 3:48
10. "VadaChennai Theme"  Instrumental 2:45
11. "VadaChennai Teaser Theme"  Instrumental 1:06
ആകെ ദൈർഘ്യം:
40:47
  1. "Dhanush's 'Vada Chennai' starts rolling".
  2. "Huge jail set for 'Vada Chennai'".
  3. http://www.indiaglitz.com/dhanush-vijay-sethupathi-vada-chennai-portions-of-1977-being-shot-now-in-chennai-tamil-news-164064.html
  4. http://www.deccanchronicle.com/entertainment/kollywood/030916/vada-is-shot-like-an-individual-film-vetrimaaran.html
  5. http://www.sify.com/movies/vada-chennai-will-be-the-costliest-film-in-dhanush-s-career-news-tamil-rerqh1gdidiag.html
  6. http://www.newindianexpress.com/entertainment/tamil/2017/apr/12/dhanush-back-on-sets-of-vada-chennai-1592588.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വട_ചെന്നൈ&oldid=3116460" എന്ന താളിൽനിന്ന് ശേഖരിച്ചത്