ലോവർ മീൻമുട്ടി ചെറുകിട ജലവൈദ്യുതപദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 7.63 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് ലോവർ മീൻമുട്ടി ചെറുകിട ജലവൈദ്യുതപദ്ധതി [1]. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ പാലോടിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത് [2]. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

ലോവർ മീൻമുട്ടി ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംപാലോട്,തിരുവനന്തപുരം ജില്ല,കേരളം,ഇന്ത്യ
നിർദ്ദേശാങ്കം8°43′19.5636″N 77°0′43.1352″E / 8.722101000°N 77.011982000°E / 8.722101000; 77.011982000
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്2006 മെയ് 2
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP)
Installed capacity3.5 MW (2 x 1.5 , 1 x 0.5 MW) (Kaplan -type)
Website
Kerala State Electricity Board
പ്രതിവർഷം 7.63 ദശലക്ഷം യൂണിറ്റ്



പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

തിരുത്തുക

1) ലോവർ മീൻമുട്ടി പവർ ഹൗസ്

1) ലോവർ മീൻമുട്ടി തടയണ


വൈദ്യുതി ഉത്പാദനം

തിരുത്തുക

ലോവർ മീൻമുട്ടി ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പാലോടിൽ വാമനപുരം പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു. തടയണയോടു ചേർന്ന് തന്നെ പവർ ഹൌസ് നിർമിച്ചു 1.5 മെഗാവാട്ടിന്റെ 2 ടർബൈനുകളും 0.5 മെഗാവാട്ടിന്റെ ഒരു ടർബൈനും ഉപയോഗിച്ച് 3.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 7.63 MU ആണ്. 2006 മെയ് 2 ന് പദ്ധതി കമ്മീഷൻ ചെയ്തു.


യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 0.5 MW 11.08.2006
യൂണിറ്റ് 2 1.5 MW 05.06.2006
യൂണിറ്റ് 3 1.5 MW 02.05.2006

കൂടുതൽ കാണുക

തിരുത്തുക


  1. "LOWER MEENMUTTI SMALL HYDRO ELECTRIC PROJECT-". www.kseb.in.
  2. "Lower Meenmuuty -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]