ലോക്നാഥ് ബാൽ

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിൽ പങ്കാളിയായ വിപ്ലവ പ്രവർത്തകനുമാണ് ലോക്നാഥ് ബാൽ (ബംഗാളി: লোকনাথ বল) (1908 മാർച്ച് 8 – 1964 സെപ്റ്റംബർ 4).[1] പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം, മരണം വരെ ഒരു ഓഫീസറായി കൽക്കട്ട മുനിസിപ്പൽ കോർപ്പറേഷനിൽ അദ്ദേഹം ജോലിചെയ്തു.[2]

ലോക്നാഥ് ബാൽ
കൽക്കത്ത കോർപ്പറേഷന്റെ രണ്ടാമത്തെ ഡെപ്യൂട്ടി കമ്മീഷണർ
ഓഫീസിൽ
1 May 1952 to 19 July 1962
മുൻഗാമിPrankrishna Bal
വ്യക്തിഗത വിവരങ്ങൾ
ജനനം(1908-03-08)8 മാർച്ച് 1908
ദോർല, ചിറ്റഗോങ്, ബംഗാൾ പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ
മരണം4 സെപ്റ്റംബർ 1964(1964-09-04) (പ്രായം 64)
കൽക്കട്ട, പശ്ചിമ ബംഗാൾ, ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്

ആദ്യകാലജീവിതം തിരുത്തുക

1908 മാർച്ച് 8-ന് ലോക്നാഥ് ബാൽ ബ്രിട്ടീഷ് ഇന്ത്യയുടെ ബംഗാൾ പ്രവിശ്യയിലെ ചിറ്റഗോങ് ജില്ലയിലെ ദോർല എന്ന ഗ്രാമത്തിൽ ജനിച്ചു.[3] 

1930 ഏപ്രിൽ 18-ന് ലോക്നാഥ് ബാൽ നയിച്ച ഒരു വിപ്ലവ സംഘം എ.എഫ്.ഐ ആയുധപ്പുര പിടിച്ചെടുത്തു.[4] പിന്നീട്, ഏപ്രിൽ 22-നു ബ്രിട്ടീഷ് സൈന്യവും ബ്രിട്ടീഷ് പോലീസും ഉൾപ്പെടുന്ന ഒരു ഗ്രൂപ്പിനെതിരെ അദ്ദേഹം മറ്റൊരു തോക്ക് പോരാട്ടം നയിച്ചു. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ഹരിഗോപാൽ ബാലും കൂടെ  11 വിപ്ലവകാരികളും ഈ പോരാട്ടത്തിൽ മരണമടഞ്ഞു. കൊൽക്കത്തയിൽ ഉള്ള ഒരു ഒരു ഫ്രഞ്ച് കോളനി പ്രദേശമായ ചാന്ദർനഗോഗിലേക്കി രക്ഷപെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബ്രിട്ടീഷ് പൊലീസുമായുള്ള ഒരു പോരാട്ടത്തിൽ 1930 സെപ്റ്റംബർ 1 ന് ബാലും ഗണേഷ് ഘോഷിനും അറസ്റ്റിലായി. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ജിബാൻ ഘോഷാൽ അലിയാസ് മഖൻ എന്നി വിപ്ലവകാരരെ പോലീസ് കൊലപ്പെടുത്തി. വിചാരണക്കു ശേഷം 1932 മാർച്ച് 1ന്  പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലേക്ക് നാടുകടത്തുകയും ചെയ്തു.[4] 1946 ൽ ജയിൽ വിമോചിതനായ ശേഷം അദ്ദേഹം മാനവേന്ദ്രനാഥ റോയ് സ്ഥാപിച്ച റാഡിക്കൽ ഡെമോക്രാറ്റിക്ക് പാർട്ടിയിൽ ചേർന്നു. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു.

സ്വാതന്ത്ര്യത്തിനു ശേഷം തിരുത്തുക

1952 മേയ് 1 മുതൽ 1962 ജൂലൈ 19 വരെ കൽക്കത്ത കോർപ്പറേഷന്റെ രണ്ടാമത്തെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു ബാൽ. 1962 ജൂലൈ 20 ന് അദ്ദേഹത്തിന് ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു. 1964 സെപ്റ്റംബർ 4 ന് കൊൽക്കത്തയിൽ തന്റെ മരണം വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു.

അവലംബം തിരുത്തുക

  1. Chandra, Bipan and others (1998). India's Struggle for Independence, New Delhi: Penguin Books, ISBN 0-14-010781-9, p.251
  2. Sengupta, Subodh Chandra (ed.) (1988) Sansad Bangali Charitabhidhan (in Bengali), Kolkata: Sahitya Sansad, p.503
  3. Rajesh, K. Guru. Sarfarosh: A Naadi Exposition of the Lives of Indian Revolutionaries (in ഇംഗ്ലീഷ്). Notion Press. ISBN 9789352061730.
  4. 4.0 4.1 Gupta, Manmath Nath (1972). History of the Indian Revolutionary Movement (in ഇംഗ്ലീഷ്). Somaiya Publications.
"https://ml.wikipedia.org/w/index.php?title=ലോക്നാഥ്_ബാൽ&oldid=2868489" എന്ന താളിൽനിന്ന് ശേഖരിച്ചത്