സെക്ഷ്വൽ അൻഹെഡോണിയ
ഒരു വ്യക്തിക്ക് രതിമൂർച്ഛയിൽ നിന്ന് ആനന്ദം അനുഭവിക്കാൻ കഴിയാത്ത അവസ്ഥയാണ് സെക്ഷ്വൽ അൻഹെഡോണിയ(Sexual anhedonia), ആനന്ദമില്ലാത്ത രതിമൂർച്ച (pleasure dissociative orgasmic disorder) എന്നും അറിയപ്പെടുന്നു. ലൈംഗികാഭിലാഷമില്ലായ്മയുടെ ഒരു വകഭേദമാണ് ഇത് എന്ന് കരുതപ്പെടുന്നു.
അവലോകനം
തിരുത്തുകസാധാരണഗതിയിൽ, ഒരു മനുഷ്യന് രതിമൂർച്ഛയിൽ നിന്ന് ആനന്ദം അനുഭവിക്കാൻ കഴിയും. ഒരു പാരമ്യത്തിലെത്തുമ്പോൾ, തലച്ചോറിൽ രാസവസ്തുക്കൾ പുറപ്പെടുവിക്കുകയും ചലനസംവേദങ്ങൾ സജീവമാക്കുകയും ചെയ്യുന്നു, ഇത് പുരുഷന്മാരുടെയും സ്ത്രീകളുടെയും അനുബന്ധ ഭാഗങ്ങളിൽ പേശികളുടെ സങ്കോചത്തിന്റെ ദ്രുതചക്രങ്ങൾക്ക് കാരണമാകും. ചിലപ്പോൾ, ഈ സിഗ്നലുകൾ ശരീര ചലനങ്ങളും ശബ്ദവും പോലുള്ള മറ്റ് അനിയന്ത്രിതമായ പേശി സങ്കോചങ്ങൾക്ക് കാരണമാകും. അവസാനമായി, രതിമൂർച്ഛയുടെ സമയത്ത്, മുകളിലേക്കുള്ള ന്യൂറൽ സിഗ്നലുകൾ സെറിബ്രൽ കോർട്ടക്സിലേക്ക് പോകുകയും തീവ്രമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു. തകരാറുളള ആളുകൾക്ക് രതിമൂർച്ഛയിലെത്തുന്നതിനെക്കുറിച്ച് അറിയുകയും ശാരീരികഫലങ്ങൾ ഉണ്ടാകുകയും ചെയ്യുമെങ്കിലും അവർക്ക് ഒരു തരത്തിലുമുള്ള ആനന്ദം അനുഭവപ്പെടുന്നില്ല അതുമല്ലെങ്കിൽ തീരെക്കുറഞ്ഞ ആനന്ദം മാത്രമേ ലഭിക്കുകയുളളു. [1]
കാരണങ്ങൾ
തിരുത്തുകലൈംഗിക അൻഹെഡോണിയ ഉള്ള ആളുകൾക്ക് തലച്ചോറിന്റെ പ്രാഥമിക റിവാർഡ് സെന്റർ ആയ ന്യൂക്ലിയസ് അക്കുമ്പെൻസിൽ ഡോപാമൈൻ എന്ന രാസവസ്തു പുറപ്പെടുവിക്കുന്നതിൽ ഒരു തകരാറുണ്ടെന്ന് കരുതപ്പെടുന്നു. ചിരി, ആസക്തി, സംഗീതം എന്നിവയുൾപ്പെടെയുള്ള ആഹ്ലാദകരമായ പ്രവർത്തനങ്ങളിൽ തലച്ചോറിന്റെ ഈ ഭാഗം ഒരു പങ്കുവഹിക്കുന്നതായി കരുതപ്പെടുന്നു. കൂടാതെ, വിഷാദം, മയക്കുമരുന്ന് ആസക്തി, ഉയർന്ന അളവിലുള്ള പ്രോലാക്റ്റിൻ, കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ, ചില മരുന്നുകളുടെ ഉപയോഗം എന്നിവ ഡോപാമൈനെ തടയുന്നതിൽ ഒരു പങ്കു വഹിക്കുമെന്ന് കരുതപ്പെടുന്നു. സുഷുമ്നാ നാഡിക്ക് ക്ഷതം അല്ലെങ്കിൽ വിട്ടുമാറാത്ത ക്ഷീണം എന്നിവയും ഇടയ്ക്കിടെ ഈ തകരാറിന് കാരണമായേക്കാം. [2] പ്രായവും ഈ അസുഖത്തിന് കാരണമാകാം. [3] ഇൻഫ്ലുവൻസ, ക്യാൻസർ തുടങ്ങിയ പകർച്ചവ്യാധികളാണ് മറ്റ് കാരണങ്ങൾ.
ചികിത്സ
തിരുത്തുകലൈംഗികാനുഭൂതിയില്ലായ്മയെ നേരിടാൻ രോഗികളെ സഹായിക്കുന്നതിന് നിരവധി ചികിത്സാ രീതികൾ രൂപപ്പെടുത്തിയിട്ടുണ്ട്. വ്യക്തിയുടെ സാംസ്കാരികവും മതപരവുമായ മുൻകാല ആഘാതങ്ങൾ, ദുരുപയോഗം, വിലക്കുകൾ എന്നിവ പര്യവേക്ഷണം ചെയ്യുന്ന ഒരു രീതിയാണ് മാനസിക ഘടകങ്ങളുടെ പര്യവേക്ഷണം. രതിമൂർച്ഛയെക്കുറിച്ചുള്ള അവന്റെ അല്ലെങ്കിൽ അവളുടെ പ്രതീക്ഷകൾ പുനഃക്രമീകരിക്കുന്നതിനും പരിശോധിക്കുന്നതിനും സഹായിക്കുന്നതിനുള്ള ഒരു മാർഗമായി ലൈംഗികചികിത്സയും ഉപയോഗിക്കാം. ചില അസുഖങ്ങൾക്കുളള മരുന്നുകളും ഒരു ഘടകമാണ്. കഴിക്കുന്ന മരുന്നുകളിൽ മാറ്റം വരുത്തി ഇത് പരിഹരിക്കാവുന്നതാണ്. കൂടാതെ, രക്തപരിശോധനയിലൂടെ ആനന്ദത്തെ തടയുന്ന ഹോർമോണുകളുടെയും മറ്റു ഘടകങ്ങളുടെയും അളവ് നിർണ്ണയിക്കാൻ കഴിയും. ഓക്സിടോസിൻ പോലുള്ള ഡോപാമൈൻ വർദ്ധിപ്പിക്കുന്ന മരുന്നുകളുപയോഗിച്ചും ഈ അവസ്ഥയെ ചികിത്സിക്കാം. പൊതുവേ, മാനസികവും ശാരീരികവുമായ ചികിത്സകളുടെ സംയോജനമാണ് ഈ അസുഖത്തിന് ശുപാർശ ചെയ്യുന്നത്. [4]
ഈ അവസ്ഥയുടെ ചികിത്സയിൽ സഹായകമായേക്കാവുന്ന മറ്റ് മരുന്നുകളിൽ ഡോപാമൈൻ അഗോണിസ്റ്റുകൾ, ഓക്സിടോസിൻ, ഫോസ്ഫോഡിസ്റ്ററേസ് ടൈപ്പ് 5 ഇൻഹിബിറ്ററുകൾ, യോഹിംബിൻ പോലുള്ള ആൽഫ-2 റിസപ്റ്റർ ബ്ലോക്കറുകൾ എന്നിവ ഉൾപ്പെടുന്നു. [5]
ഇതും കാണുക
തിരുത്തുക- അനുഭൂതിയില്ലായ്മ
- ഡിസ്പാരൂനിയ
- രതിമൂർച്ഛയില്ലായ്മ
അവലംബം
തിരുത്തുക- ↑ Perelman, Michael A. (2011). "Anhedonia/PDOD: Overview". The Institute For Sexual Medicine. Archived from the original on 2012-03-20. Retrieved 14 February 2011.
- ↑ Perelman, Michael A. (2011). "Anhedonia/PDOD: Causes". The Institute For Sexual Medicine. Archived from the original on April 15, 2013. Retrieved 14 February 2011.
- ↑ Comprehensive Textbook of Sexual Medicine By Kar, page 18
- ↑ Perelman, Michael A. (2011). "Anhedonia/PDOD: Treatment". The Institute For Sexual Medicine. Archived from the original on 23 July 2010. Retrieved 14 February 2011.
- ↑ Goldstein, Irwin. "Orgasmic Anhedonia/ PDOD: Treatment". The Institute for Sexual Medicine. Archived from the original on 5 July 2013. Retrieved 15 July 2014.
ഗ്രന്ഥസൂചിക
തിരുത്തുക- "Persistent sexual dysfunction after discontinuation of selective serotonin reuptake inhibitors". The Journal of Sexual Medicine. 5 (1): 227–33. January 2008. doi:10.1111/j.1743-6109.2007.00630.x. PMID 18173768.
- "Perceived physiological and orgasmic sensations at ejaculation in spinal cord injured men". J. Sex. Med. 5 (10): 2419–30. Oct 2008. doi:10.1111/j.1743-6109.2008.00857.x. PMID 18466272.
- "Midodrine improves orgasm in spinal cord-injured men: the effects of autonomic stimulation". The Journal of Sexual Medicine. 5 (12): 2935–41. December 2008. doi:10.1111/j.1743-6109.2008.00844.x. PMID 18422493.
- "Male anorgasmia treated with oxytocin". The Journal of Sexual Medicine. 5 (4): 1022–1024. April 2008. doi:10.1111/j.1743-6109.2007.00691.x. PMID 18086171.
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found