പീയൂഷഗ്രന്ഥിയുടെ മുൻദളം ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിലൊന്നാണ് പ്രോലാക്ടിൻ. മാമ്മോട്രോപ്പിൻ എന്നും ഇതറിയപ്പെടുന്നു. ലാക്ടോട്രോപിൻ എന്നും അറിയപ്പെടുന്ന പ്രോലക്റ്റിൻ ( പിആർഎൽ ) ഒരു മാംസ്യമാണ്. സസ്തനികൾക്ക് പാൽ ഉൽപ്പാദിപ്പിക്കാൻ പ്രാപ്തമാക്കുന്നതിനാണ് ഇതറിയപ്പെടൂന്നത്. . മനുഷ്യർ ഉൾപ്പെടെ 300-ലധികം ജീവികളിൽ ഇത് വ്യത്യസ്ത പ്രക്രിയകളിൽ ഇത് സ്വാധീനം ചെലുത്തുന്നു. [1] ഭക്ഷണം, ഇണചേരൽ, ഈസ്ട്രജൻ ചികിത്സ, അണ്ഡോത്പാദനം, നഴ്സിങ് എന്നിവയ്ക്ക് പ്രതികരണമായി പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്ന് പ്രോലക്റ്റിൻ സ്രവിക്കുന്നു

prolactin
PDB rendering based on 1n9d.
Identifiers
Symbol PRL
External IDs OMIM176760 MGI97762 HomoloGene732 GeneCards: PRL Gene
Orthologs
Species Human Mouse
Entrez 5617 19109
Ensembl ENSG00000172179 ENSMUSG00000021342
UniProt P01236 P06879
RefSeq (mRNA) NM_001163558 NM_001163530
RefSeq (protein) NP_000939 NP_001157002
Location (UCSC) Chr 6:
22.4 - 22.41 Mb
Chr 13:
27.15 - 27.16 Mb
PubMed search [1] [2]

ഘടന തിരുത്തുക

199 അമിനോ ആസിഡുകൾ ഉള്ള ഒരു മാംസ്യതൻമാത്രയാണിത്. 3 ശൃംഖലാന്തര ഡൈ സൾഫൈഡ് ബ്രിഡ്ജുകൾ ഇതിനുണ്ട്. പുരുഷൻമാരിൽ മില്ലീ ലിറ്ററിൽ 5 നാനോഗ്രാമും സ്ത്രീകളിൽ മില്ലീ ലിറ്ററിൽ 8 നാനോഗ്രാമും ആണ് ഇതിന്റെ അളവ്.

പ്രവർത്തനം തിരുത്തുക

സ്തനങ്ങളിലെ കലകളിലും ടി ലിംഫോസൈറ്റുകളിലും പ്രോലാക്ടിൻ സ്വീകരണികളായ ഗ്രാഹികൾ കാണപ്പെടുന്നു. പ്ലാസ്മയിൽ ഇയുടെ അർദ്ധായുസ്സ് 30-50 മിനിറ്റാണ്.

ധർമ്മങ്ങൾ തിരുത്തുക

ഗർഭകാലത്ത് സ്തനങ്ങളിലെ ലോബുലോ ആൽവിയോളാർ കലകളുടെ വളർച്ചയെ എസ്ട്രോജൻ, പ്രോജസ്ട്രോൺ എന്നീ ഹോർമോണുകളുടെ കൂടി സഹായത്താൽ ഇവ ത്വരിതപ്പെടുത്തുന്നു. എസ്ട്രോജന്റേയും പ്രൊജസ്റ്ററോണിന്റേയും അളവ് കുറയുന്നതോടെ പ്രസവശേഷം പ്രോലാക്ടിൻ പാൽ ചുരത്തുന്നതിന് സഹായിക്കുന്നു.

നിയന്ത്രണം തിരുത്തുക

ഹൈപ്പോതലാമസ് എന്ന അന്തസ്രാവി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രോലാക്ടിൻ ഇൻഹിബിറ്റിംഗ് ഹോർമോണിന്റെ പ്രവർത്തനത്താൽ ഈ ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കപ്പെടുന്നു. കുഞ്ഞുങ്ങൾ സ്തനപാനം ചെയ്യുമ്പോഴും ഉറക്കം, മാനസിക സമ്മർദ്ദം, ഗ്ലീക്കോസിന്റെ രക്തത്തിലുള്ള കുറവ് എന്നിവയൊക്കെ പ്രോലാക്ടിന്റെ ഉത്പാദനം കൂട്ടുന്നു. ഡോപ്പാമിൻ എന്ന നാഡീയപ്രേക്ഷകത്തിന്റെ പ്രവർത്തനവൈകല്യം ഇതിന്റെ ഉത്പാദനത്തെ കുറയ്ക്കുന്നു.

രോഗങ്ങൾ തിരുത്തുക

പ്രോലാക്ടിന്റെ അളവ് രക്തത്തിൽ ആവശ്യത്തിലുമധികം കൂടുന്നത് ഗാലക്ടോറിയ, അമനോറിയ എന്നീ രോഗങ്ങൾക്ക് കാരണമാകുന്നു.

അവലംബം തിരുത്തുക

  1. "Prolactin (PRL) and its receptor: actions, signal transduction pathways and phenotypes observed in PRL receptor knockout mice". Endocrine Reviews. 19 (3): 225–68. Jun 1998. doi:10.1210/edrv.19.3.0334. PMID 9626554.

[1]

  1. ടെക്സ്റ്റ്ബുക്ക് ഓഫ് മെഡിക്കൽ ഫിസിയോളജി, എൻ. ഗീത, പാരാസ് മെഡിക്കൽ പബ്ലിഷർ, ഹൈദരാബാദ്, . 2010. ISBN 978-81-8191-288-6. {{cite book}}: |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=പ്രോലാക്ടിൻ&oldid=3835769" എന്ന താളിൽനിന്ന് ശേഖരിച്ചത്