ലൈക്കാനിഡേ കുടുംബത്തിലെ ഒരു ചിത്രശലഭമാണ് ലെപ്റ്റോട്ടെസ് പിറിതൗസ് (Lang's short-tailed blue or common zebra blue) തെക്കൻ യൂറോപ്പിൽ (സ്പെയിൻ, ഫ്രാൻസ്, ഇറ്റലി), മെഡിറ്ററേനിയൻ തീരത്തും, ഏഷ്യാമൈനറിൽ ഹിമാലയം വരെ, ആഫ്രിക്ക, മഡഗാസ്കർ എന്നിവിടങ്ങളിൽ ഈ ഇനം കാണാം. വൈവിധ്യമാർന്ന തരിശുഭൂമികൾ, കൃഷിചെയ്യുന്ന പ്രദേശങ്ങൾ, പൂന്തോട്ടങ്ങൾ എന്നിവയാണ് ഈ ഇനം കൂടുതൽ ഇഷ്ടപ്പെടുന്നത്.

ലെപ്റ്റോട്ടെസ് പിറിതൗസ്
Male, dorsal view, Italy
Male ventral view, Portugal
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
(unranked):
Superfamily:
Family:
Lycaenidae
Genus:
Leptotes
Species:
pirithous
Synonyms
  • Lampides telicanus (Lang, 1789)
  • Papilio pirithous Linnaeus, 1767
  • Papilio telicanus Lang, 1789
  • Syntarucus pirithous
  • Papilio plinius Fabricius, 1793
  • Cupido telicanus f. insulana Aurivillius, 1909

ഇതിന്റെ ലാർവകൾ ഫാബേസീ, റോസേസീ, പ്ലുംബാജിനേസീ എന്നീ സസ്യകുടുംബത്തിലെ ഇലകളും പൂക്കളും പഴങ്ങളും ഭക്ഷിക്കുന്നു. നീലക്കൊടുവേലി, ഇൻഡിഗോഫെറ, റിൻ‌ചോസിയ, വിഗ്ന, ബർ‌കിയ, മുണ്ടൂലിയ, മെലിലോട്ടസ്, ക്രാറ്റേഗസ്, ക്വെർകസ് സബർ‌, മെഡിഗാഗോ സാറ്റിവ, ട്രൈഫോളിയം അലക്സാണ്ട്രിയം, അരാച്ചിസ് ഹൈപോഗിയ, ലൈത്രം, കാലൂണ, ജെനിസ്റ്റ, ഡോറിസിനിയം, ലൈത്രം സാലികാരിയ, ഒനോബ്രിച്ചിസ് വിസിഫോളിയ യുലെക്സ് മെലിലോട്ടസ് ആൽബസ് തുടങ്ങിയ സ്പീഷീസുകൾ ഇതിലുൾപ്പെടുന്നു. ലാർവകളുടെ ഒരു ജീവിത ചക്രം താപനിലയെ ആശ്രയിച്ച് നാല് മുതൽ എട്ട് ആഴ്ച വരെ എടുക്കുന്നു.

തിരിച്ചറിഞ്ഞ സബ്സ്പീഷീസുകൾ [1]

തിരുത്തുക
  • Leptotes pirithous pirithous (തെക്കൻ യൂറോപ്പ്, കോക്കസസ്, ട്രാൻസ്കാക്കേഷ്യ, വടക്കേ ആഫ്രിക്ക)
  • Leptotes pirithous capverti Libert, Baliteau & Baliteau, 2011 (ദ്വീപ് സാന്റോ ആന്റോ, കേപ് വെർഡെ)
  • Leptotes pirithous insulanus (Aurivillius, 1924) (മൊസാംബിക്ക് ചാനൽ)

ചിത്രശാല

തിരുത്തുക
  1. Leptotes at Markku Savela's website on Lepidoptera