ആൺപുലിയും പെൺസിംഹവും ഇണചേർന്നുണ്ടാകുന്ന ജീവിയാണ് ലെപ്പൺ (Leopon). മൃഗശാലകളിലാണ് കാണപ്പെടാറ്. സ്വാഭാവിക സാഹചര്യങ്ങളിൽ ലെപ്പൺ ഉണ്ടാകാറില്ല.

ലെപ്പൺ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:

ചരിത്രം

തിരുത്തുക

1910-ൽ ഇന്ത്യയിലാണ് ലെപ്പണെക്കുറിച്ച് ആദ്യരേഖകൾ ഉള്ളത്. രണ്ടുകുട്ടികൾ ഉണ്ടായതിൽ ഒന്ന് രണ്ടരമാസത്തിനു ശേഷം മരിച്ചു. ജപ്പാൻ, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിലെ മൃഗശാലകളിൽ ലെപ്പണുകൾ ജനിച്ചതായി റിപ്പോർട്ടുകളുണ്ട്. [1]

വലിപ്പം

തിരുത്തുക

ഇവയിലെ പെൺജീവിക്ക് ഒന്നര മീറ്റർ വരെ നീളമുണ്ടാകും. ആൺജീവിക്ക് രണ്ടുമീറ്ററിലധികം നീളവും ഉണ്ടാകും. [2]

സവിശേഷതകൾ

തിരുത്തുക

തലയും ഉടലും സിംഹത്തെപ്പോലെയും കാലുകൾ പുലിയെപ്പോലെയുമാണ് കാണപ്പെടുന്നത്. വശങ്ങളിൽ ബ്രൗൺനിറമുള്ള പുള്ളികൾ കാണാം.[3]

  1. http://www.pawsforwildlife.co.uk/leopon.php
  2. http://www.pawsforwildlife.co.uk/leopon.php
  3. http://www.pawsforwildlife.co.uk/leopon.php
"https://ml.wikipedia.org/w/index.php?title=ലെപ്പൺ&oldid=1756053" എന്ന താളിൽനിന്ന് ശേഖരിച്ചത്