മൃഗശാല

വിവിധയിനം വന്യമൃഗങ്ങളുടെ വാണിജ്യ പ്രദർശനം, സംരക്ഷണം, അല്ലെങ്കിൽ പഠനം എന്നിവയ്ക്കായി സൂക്ഷിച

പൊതുപ്രദർശനത്തിനുവേണ്ടി മൃഗങ്ങളെ പ്രത്യേക പരിധിക്കുള്ളിൽ ബന്ധിച്ച് പാർപ്പിച്ചിരിക്കുന്ന സ്ഥലമാണ് മൃഗശാല (ഇംഗ്ലീഷിൽ:zoo(സ്സൂ)). മൃഗവാടി, വന്യജീവി ഉദ്യാനം(zoological park, zoological garden) എന്നീ പേരുകളിലും മൃഗശാല അറിയപ്പെടുന്നു. വ്യാപകമായും മൃഗങ്ങളെ ഇരുമ്പുകൂടുകളിലാണ് പ്രദർശിപ്പിക്കുന്നത് എന്നാൽ ഇന്ന് അത്തരം ദൃശ്യങ്ങൾ കുറഞ്ഞുവരികയാണ്. ഓരൊ മൃഗങ്ങൾക്കും ആവശ്യമായ ആവാസവ്യവസ്ത കൃത്രിമമായ് സൃഷ്ടിച്ച് സംരക്ഷിക്കണം എന്നാണ് നവീന കാഴ്ച്ചപ്പാട്.വളർത്തു മൃഗങ്ങളേക്കാൾ അധികമായ് വന്യമൃഗങ്ങളേയാണ് മൃഗശാലകളിൽ പാർപ്പിക്കുന്നത്. മൃഗങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള ഉത്‌കണ്‌ഠയും ഇത് സൃഷ്ടിക്കുന്നുണ്ട്.[1] തൃശൂരും തിരുവനന്തപുരത്തുമാണ് കേരളത്തിലെ പ്രധാന മൃഗശാലകൾ സ്ഥിതിചെയ്യുന്നത്.

കാലിഫോർണിയായിലെ സാൻ ഡിയാഗോ മൃഗശാലയുടെ പ്രവേശന കവാടം
ഡല്ലാസ് മൃഗശാലയിൽ ജിറാഫിനെ പാർപ്പിച്ചിരിക്കുന്ന സ്ഥലം

വിസ്തൃത മൃഗശാലകൾ

തിരുത്തുക

ചില മൃഗശാലകളിൽ ജീവികളെ തുറന്ന വിശാലമായ സ്ഥലത്ത് പാർപ്പിച്ചിരിക്കും.കിടങ്ങുകളും വേലികളും ഉപയോഗിച്ച് ഇവയെ നിയന്ത്രിച്ചിരിക്കും. മറ്റു മൃഗശാലകളെ അപേക്ഷിച്ച് ഇരുമ്പുകൂടുകൾ ഇവിടെ കാണാൻ സാധിക്കില്ല. മൃഗങ്ങളെ അതിന്റെ ആവാസവ്യവസ്ഥയ്ക്കൊപ്പം തന്നെ കാണാൻ സാധിക്കും എന്നതാണ് ഇതിന്റെ മേന്മ. സഫാരി പാർക്കുകൾ എന്നും ഇത്തരം മൃഗശാല അറിയപ്പെടുന്നു.

ഇംഗ്ലന്റിലെ ബെഡ്ഫോർഡ്ഷെയറിൽ സ്ഥിതിചെയ്യുന്ന വിബ്സ്നേഡ് ഉദ്യാനമാണ്(Whipsnade Park) ഇത്തരത്തിലുള്ള ആദ്യ മൃഗശാല. 1931ലാണ് ഇത് പൊതുജനങ്ങൾക്കായ് തുറന്നുകൊടുത്തത്. 600 ഏക്കറാണ് ഇതിന്റെ ആകെ വിസ്തൃതി.

ജലജീവിശാലകൾ

തിരുത്തുക

1853ൽ ലണ്ടൻ മൃഗശാലയിലാണ് ആദ്യ പൊതു ജലജീവിശാല (public aquarium) സ്ഥപിതമായത്. തുടർന്ന് ഇത്തരം കേന്ദ്രങ്ങൾ യൂറോപ്പ് ഭൂഖണ്ഡത്തിലേക്കും പിന്നീട് അമേരിക്കയിലേക്കും വ്യാപിച്ചു. വിവിധ മത്സ്യങ്ങളേയും മറ്റു ജലജീവികളേയും ഇവിടെ കാണാൻ സാധിക്കും.

വളർത്തുമൃഗശാലകൾ

തിരുത്തുക

പേര് സൂചിപ്പിക്കുന്ന് പോലെ വളർത്തുമൃഗങ്ങളാണ് ഇവിടെ അധിവസിക്കുന്നത്(Petting zoos). സന്ദർശകർക്കിവിടെ മൃഗങ്ങളെ സ്പർശിക്കാനും അവയ്ക്ക് ഭക്ഷണം നൽകാനും സാധിക്കും. മൃഗങ്ങളുടെ സുരക്ഷ മുൻനിർത്തി അവയ്ക്കുള്ള ഭക്ഷണം മൃഗശാല അധികൃതർ തന്നെ സംഭരിച്ചുവെച്ചിരിക്കും.


മൃഗങ്ങളുടെ സ്രോതസ്സും അവയുടെ പരിപാലനവും

തിരുത്തുക
 
കൂട്ടിൽ ബന്ധിക്കപെട്ട ഒരു പെൺ സിംഹം


മൃഗശാലകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മിക്ക മൃഗങ്ങളേയും വനത്തിൽനിന്ന് കെണി വെച്ച് പിടിച്ചിട്ടുള്ളത്താണ്.സർക്കസ് കമ്പനികൾ ഉപേക്ഷിക്കുന്ന ജീവികളും മൃഗശാലകളിൽ എത്തിച്ചേരാറുണ്ട്. പ്രദർശനത്തിനുള്ള കൂടുകളിലേക്ക് കയറ്റിവിടുന്നത്തിനു മുൻപ് അവയെ കുറച്ചുനാൾ മാറ്റിപാർപ്പിക്കുന്നു. കാലാവസ്തയും പരിസ്ഥിതിയുമായ് ഇണങ്ങിചേരാനാണ് ഇങ്ങനെ ചെയ്യുന്നത്. ചിലപ്രത്യേകയിനം പെൻഗ്വിനുകൾക്ക് അതിശൈത്യ കാലാവസ്ത അനിവാര്യമാണ്. മറ്റു കാലാവസ്തകളെ അവയ്ക്കധിജീവിക്കാൻ സാധിക്കില്ല. ഇത്തരം ജീവികൾക്കു നൽകേണ്ട ശ്രദ്ധയെകുറിച്ചുള്ള നിർദ്ദേശങ്ങൾ ഇന്റർനാഷണൽ സ്സൂ ഇയർബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സംരക്ഷണവും ഗവേഷണങ്ങളും

തിരുത്തുക

പൊതുജനങ്ങൾക്കായുള്ള പ്രദർശനം എന്നതിലുപരി മൃഗങ്ങളെക്കുറിച്ചുള്ള ഗവേഷണം, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണം എന്നിവയാണ് വിദേശ രാജ്യങ്ങളിലെ മിക്ക മൃഗശാലകളും ലക്ഷ്യംവയ്ക്കുന്നത്.[2][3]

 
രോഗിയായ് തീർന്ന ഒരു കുരങ്ങൻ ചൈനയിലെ ഒരു മൃഗശാലയിൽനിന്നുള്ള ദൃശ്യം[http://www.aapn.org/zigongphot.html

മൃഗങ്ങളുടെ അവസ്ഥ

തിരുത്തുക

കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥ ലോകമെമ്പാടും ചർച്ചചെയ്യപ്പെടുന്ന ഒന്നാണ്. ജീവികളെ സ്വന്തം ആവാസവ്യവസ്ഥയിൽ ജീവിക്കാൻ അനുവദിക്കാതെ കൂട്ടിലടച്ചിടുന്ന മൃഗശാലകൾക്ക് നിരവധി പ്രകൃതിസ്നേഹികളുടെ വിമർശം ഏൽക്കേണ്ടി വന്നിട്ടുണ്ട്. മൃഗശാലകളെ സംബന്ധിച്ച് വ്യക്തവും സുദൃഢവുമായ നിയമങ്ങൾ ഒന്നുമില്ലാത്ത രാജ്യങ്ങളിൽ മൃഗശാലകളിൽ കഴിയേണ്ടി വരുന്ന ജീവികളുടെ സ്ഥിതി അതീവ ദയനീയമാണ്.

ഒരു ജീവി എന്ന പരിഗണനപോലും നൽകാതെ, തന്റെ മനസ്സിനെ സന്തോഷിപ്പിക്കനുള്ള ഒരു പ്രദർശനവസ്തു എന്ന സന്ദർശകരുടെ മനോഭാവവും മൃഗങ്ങളോടു ചെയ്യുന്ന ഒരു ദ്രോഹമാണ്.

ഇന്ത്യയിലെ മൃഗശാലകൾ

തിരുത്തുക
  1. Meng, Jenia (2009). Origins of attitudes towards animals Ultravisum (Ph.D. thesis). Brisbane: University of Queensland. ISBN 978-0-9808425-1-7.
  2. Tudge, Colin. Last Animals in the Zoo: How Mass Extinction Can Be Stopped, London 1991. ISBN 1-55963-157-0
  3. "Manifesto for Zoos" Archived 2006-08-23 at the Wayback Machine., John Regan Associates, 2004.
"https://ml.wikipedia.org/w/index.php?title=മൃഗശാല&oldid=3641672" എന്ന താളിൽനിന്ന് ശേഖരിച്ചത്