ലൂസി മാത്തൻ
ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് നേത്രരോഗവിദഗ്ദ്ധയും മുൻ പത്രപ്രവർത്തകയുമാണ് ലൂസി മാത്തൻ (ജനനം 1953). തുടക്കത്തിൽ ബിബിസിയിൽ ജോലി ചെയ്തിരുന്ന അവർ ഡോക്ടറായി വീണ്ടും പരിശീലനം നേടിയതിന് ശേഷം ഇന്ത്യയിലെ ഒരു ദരിദ്ര സംസ്ഥാനമായ ബീഹാറിലെ തിമിര അന്ധത ഭേദമാക്കാൻ ലക്ഷ്യമിട്ട് സെക്കൻഡ് സൈറ്റ് എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടന ആരംഭിച്ചു.[1]
ലൂസി മാത്തൻ | |
---|---|
ജനനം | 1953 (വയസ്സ് 71–72) |
ദേശീയത | ബ്രിട്ടീഷ് |
തൊഴിൽ | നേത്രരോഗവിദഗ്ദ്ധ |
ജീവിതം
തിരുത്തുക1970 കളുടെ മധ്യത്തിൽ സർറെ മിററിനായി പ്രവർത്തിച്ച മാത്തൻ ഒരു പ്രിന്റ് ജേണലിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.[2] 1976 ൽ ജോൺ ക്രെവനൻസ് ന്യൂസ്‌റൗണ്ടിൽ (ബിബിസിയുടെ കുട്ടികളുടെ വാർത്താ പരമ്പര) ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ, ഒരു പ്രധാന ദേശീയ ടെലിവിഷൻ പ്രോഗ്രാം മുന്നിൽ നിന്ന് നയിക്കുന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ ആദ്യത്തെ ബ്രിട്ടീഷ് ഏഷ്യൻ വനിതയായി അവർ മാറി.[3] പ്രോഗ്രാമിന്റെ ആദ്യത്തെ സമർപ്പിത റിപ്പോർട്ടറായിരുന്നു അവർ - ആങ്കർമാൻ ജോൺ ക്രെവൻ പോലുള്ളവരും ബിബിസിക്കായി മറ്റ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.[4] 1976 മുതൽ 1980 വരെ ന്യൂസ്‌റൗണ്ടിൽ ജോലി ചെയ്തു. ഈ കാലയളവിൽ, പ്രമുഖ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ സമീറ അഹമ്മദിന് മാത്തൻ ഒരു പ്രചോദനമായി മാറി.
1988 ൽ അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിനിടയിൽ, ഒരു പ്രാദേശിക ഡോക്ടറുമായുള്ള ഒരു സംഭാഷണം അവരുടെ അപ്പോഴത്തെ ജോലിയായ പത്രപ്രവർത്തനത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുന്നതിന് കാരണമായി. “എനിക്ക് പെട്ടെന്ന് സ്വയം ഒരു തട്ടിപ്പ് അനുഭവപ്പെട്ടു. ഞാൻ വീണ്ടും ഒരു യുദ്ധമേഖലയിൽ പ്രവർത്തിക്കുകയാണെങ്കിൽ, ഞാൻ റിപ്പോർട്ടറയായിട്ടല്ല ഡോക്ടറായിട്ടായിരിക്കും പ്രവർത്തിക്കുക എന്ന് ശപഥം ചെയ്തു" അവർ പറഞ്ഞു. 36-ാം വയസ്സിൽ സെന്റ് ജോർജ്ജ് ഹോസ്പിറ്റൽ മെഡിക്കൽ സ്കൂളിൽ നേത്രരോഗവിദഗ്ദ്ധയായി വീണ്ടും പരിശീലനം നേടി.[5] 1996 ൽ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ശേഷം, രാജ്യത്തിന്റെ വടക്കൻ ദരിദ്ര ഗ്രാമത്തിൽ തിമിരത്തിന്റെ ദൂഷ്യഫലങ്ങൾ ധാരാളം കണ്ടതിനാൽ, ഈ മേഖലയിലേക്ക് നേത്ര ശസ്ത്രക്രിയാ വിദഗ്ധരെ കൊണ്ടുവരുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായി സെക്കൻഡ് സൈറ്റ് എന്ന സംഘടന 2000 ഡിസംബറിൽ ആരംഭിച്ചു.[6] 2012 ൽ ബീഹാറിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ നിന്ന് ആദ്യ കാരെൻ വൂ അവാർഡ് ലഭിച്ചു. 2018 ൽ ബീഹാർ സംസ്ഥാനത്തുടനീളമുള്ള ചെറിയ കമ്മ്യൂണിറ്റി നേത്ര ആശുപത്രികളിൽ പ്രവർത്തിച്ചുകൊണ്ട് 52,000 ത്തിലധികം ആളുകളുടെ കാഴ്ച പുനസ്ഥാപിച്ചു. ചാരിറ്റി പ്രവർത്തനങ്ങളിൽ നിന്ന് പ്രയോജനം നേടിയ മൊത്തം അന്ധരുടെ എണ്ണം ഇപ്പോൾ 450,000 ത്തിൽ കൂടുതലാണ്. തന്റെ കരിയറിലെ മാറ്റത്തെക്കുറിച്ചും ചാരിറ്റിയുടെ ആദ്യത്തെ 10 വർഷത്തെക്കുറിച്ചും എ റൺവേ ഗോട്ട്: ക്യൂറിംഗ് ബ്ലൈൻഡ്നെസ് ഇൻ ഫോർഗോട്ടൻ ഇന്ത്യ എന്ന പുസ്തകത്തിൽ അവർ എഴുതിയിട്ടുണ്ട്.[7] ഔട്ട്‌ഗ്രോയിംഗ് ദി ബിഗ്: സൈറ്റ് ഫോർ ഇന്ത്യസ് ബ്ലൈൻഡ്, എ ന്യൂ വേ ഓഫ് സീയിംഗ് ദി വേൾഡ് എന്ന ആദ്യ പുസ്തകത്തിൻ്റെ തുടർച്ച 2019 ജൂണിൽ പ്രസിദ്ധീകരിച്ചു. അവാർഡ് നേടിയ പത്രപ്രവർത്തകൻ സൈമൺ ബാർൺസ്, ഔട്ട്‌ഗ്രോയിംഗ് ദി ബിഗ് പുസ്തകത്തെ 'വിജയം' എന്നാണ് വിശേഷിപ്പിച്ചത്. 18 വർഷത്തിനിടയിൽ സെക്കൻഡ് സൈറ്റ് എന്ന ചാരിറ്റിക്ക് അതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കാാൻ അനുവദിച്ച സൂപ്പർ പവർ ആണ് മനുഷ്യത്വം -അദ്ദേഹം എഴുതി.
മാത്തനും 46 വർഷങ്ങളായുള്ള അവരുടെ പങ്കാളി മാർക്കിനുമായി ഒരു മകനും ഒരു മകളുമുണ്ട്. അവർ ഫുട്ബോൾ കളിക്കുന്നത് ആസ്വദിക്കുകയും ബാലവിവാഹത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു പരിപാടിയുടെ ഭാഗമായി ഇന്ത്യയിലെ വനിതാ ഫുട്ബോളിന്റെ പ്രോത്സാഹനത്തിന് പങ്ക് വഹിക്കുകയും ചെയ്തു.[8] ഓട്ടം ഇഷ്ട്ടപ്പെടുന്ന ലൂസി, സെക്കൻ്റ് സൈറ്റിനു വേണ്ടി പണം സ്വരൂപിക്കുന്നതിനായി മൂന്നു ലണ്ടൻ മാരത്തോണുകളും ഒരു ഹാഫ്-മാരത്തണും, ഒരു ട്രയാത്ത്ലോണും പൂർത്തിയാാക്കി.[9] ലൂസി, 1970 കളിൽ അവരും മാർക്കും സുഹൃത്തുക്കളുമായി ചേർന്ന് രൂപീകരിച്ച സ്റ്റാർട്ട്ലെഡ് സെന്റ് എന്ന ബാൻഡിൽ ബാസ് ഗിത്താർ വായിക്കുന്നുമുണ്ട്.
2017 ൽ അവർ ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളിൽ നിന്നും വിറ്റാമിൻ എ അപര്യാപ്തതയും അതിലൂടെയുണ്ടാകുന്ന അന്ധതയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തിൽ FAME പ്രൊജക്റ്റ് ആരംഭിച്ചു.[10] ഫുഡ് (F), വിറ്റാമിൻ എ (A), മീസിൽസ് വാക്സിനേഷൻ (M), എഡ്യൂക്കേഷൻ (E) എന്നതിൻ്റെ ചുരുക്കമാണ് FAME.[10]
അവലംബം
തിരുത്തുക- ↑ "Lucy Mathen: 'I couldn't change the world as a journalist'". the Guardian (in ഇംഗ്ലീഷ്). 2 നവംബർ 2012.
- ↑ Barnes, Simon (2003-04-18). Land where folly and courage run hand in hand[പ്രവർത്തിക്കാത്ത കണ്ണി]. The Times. Retrieved on 2011-10-01.
- ↑ Ahmed, Samira (2011-09-30) Newsround, racism and me. The Guardian. Retrieved on 2011-10-01
- ↑ 30 years of Newsround. CBBC. Retrieved on 2011-10-01.
- ↑ Kallury, Kruttika (2010-10-07). Eye catcher. India Today. Retrieved on 2011-10-01.
- ↑ Organisation Archived 2018-10-03 at the Wayback Machine.. Second Sight. Retrieved on 2011-10-01.
- ↑ Excess Baggage: Medics abroad and Bridges. BBC Radio 4. Retrieved on 2011-10-01.
- ↑ Carter, Sally (2011-04-01). Lucy Mathen: From journalism to ophthalmology. British Medical Journal. Retrieved on 2011-10-01.
- ↑ Marathons Archived 2018-07-05 at the Wayback Machine.. Second Sight.
- ↑ 10.0 10.1 "Lucy Mathen talks about her charity Second Sight". theophthalmologist.com. Archived from the original on 2021-04-01. Retrieved 2021-04-01.