ലൂയി ഫ്രാൻസിസ് ആൽബർട്ട് വിക്റ്റർ നിക്കോളാസ് മൗണ്ട്ബാറ്റൻ എന്ന ലൂയി മൗണ്ട്ബാറ്റൻ ബ്രിട്ടീഷ് അഡ്മിറലും‍ ഭരണകർത്താവും ആയിരുന്നു. എഡിൻബർഗ് പ്രഭു ഫിലിപ്പ് രാജകുമാരന്റെ മാതുലനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും (1947) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലും (1947–1948) ആയിരുന്നു. 1954 മുതൽ 1959 വരെ അദ്ദേഹം ബ്രിട്ടീഷ് നാവികസേനയിൽ ഫസ്റ്റ് സീ ലോർഡ് പദവി വഹിച്ചു. 1979-ൽ പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അദ്ദേഹത്തിന്റെ ബോട്ടിൽ വെച്ച ബോംബ് പൊട്ടി കൊല്ലപ്പെട്ടു.


ലൂയി മൗണ്ട്ബാറ്റൻ

Lord Mountbatten Naval in colour Allan Warren.jpg
ഇന്ത്യയുടെ ഗവർണർ ജനറൽ
ഔദ്യോഗിക കാലം
15 ആഗസ്റ്റ് 1947 – 21 ജൂൺ 1948
Monarchജോർജ്ജ്
പ്രധാനമന്ത്രിജവഹർലാൽ നെഹ്രു
മുൻഗാമിസ്വയം (ഗവർണർ ജനറൽ)
പിൻഗാമിസി. രാജഗോപാലാചാരി
വൈസ്രോയി
ഔദ്യോഗിക കാലം
12 ഫെബ്രുവരി 1947 – 15 ആഗസ്റ്റ് 1947
Monarchജോർജ്ജ് VI
മുൻഗാമിവേവൽ പ്രഭു
പിൻഗാമിസ്വയം (ഗവർണർ ജനറൽ)
മുഹമ്മദ് അലി ജിന്ന (ഗവർണർ ജനറൽ ഓഫ് പാകിസ്താൻ)
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്
ഔദ്യോഗിക കാലം
13 ജൂലൈ 1959 – 16 ജൂലൈ 1965
മുൻഗാമിവില്ല്യം ഡിക്സൺ
പിൻഗാമിറിചാർഡ് ഹൾ
വ്യക്തിഗത വിവരണം
ജനനം(1900-06-25)25 ജൂൺ 1900
വിന്റ്സർ,യുണൈറ്റഡ് കിങ്ഡം
മരണം27 ഓഗസ്റ്റ് 1979(1979-08-27) (പ്രായം 79)
മുള്ളഗ്‌മോർ, അയർലണ്ട്
പങ്കാളിഎഡ്വീന മൗണ്ട്ബാറ്റൻ
മക്കൾപെട്രീഷ്യ നാച്‌ബുൾ
പമീല ഹിക്സ്
Alma materക്രൈസ്റ്റ്സ് കോളേജ്, കേംബ്രിഡ്ജ്
ജോലിഅഡ്മിറൽ ഓഫ് ദി ഫ്ലീറ്റ്

അവലംബംതിരുത്തുക



"https://ml.wikipedia.org/w/index.php?title=ലൂയി_മൗണ്ട്ബാറ്റൻ&oldid=3249423" എന്ന താളിൽനിന്ന് ശേഖരിച്ചത്