ലൂഡി ലൂയിസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പതിനൊന്നാം കേരള നിയമസഭയിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും, പതിമൂന്നാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയാണ് ലൂഡി ലൂയിസ് (ജനനം : ജൂൺ 7 1955).

ലൂഡി ലൂയിസ്
പതിമൂന്നാം കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
2011–2016
മുൻഗാമിസൈമൺ ബ്രിട്ടോ
പിൻഗാമിജോൺ ഫെർണാണ്ടസ്
മണ്ഡലംനാമനിർദ്ദേശം ചെയ്യപ്പെട്ടത്
വ്യക്തിഗത വിവരങ്ങൾ
ജനനം (1955-06-07) ജൂൺ 7, 1955  (69 വയസ്സ്)
എറണാകുളം
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of മേയ് 22, 2012
ഉറവിടം: [1]

ജീവിതരേഖ

തിരുത്തുക

എറണാകുളത്ത് വടുതല ചെറുപുനത്തിൽ കുടുംബാംഗമാണ് . ഐഎൻടിയുസി എറണാകുളം ജില്ലാ സെക്രട്ടറിയാണ്. രണ്ടാം തവണയാണ് നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. 2001ലാണ് നേരത്തെ നിയമസഭാംഗമായത്. കോൺഗ്രസ് എറണാകുളം നോർത്ത്ബ്ലോക്ക് പ്രസിഡന്റും ഐഎൻടിയുസി സംസ്ഥാനകമ്മിറ്റി അംഗവുമാണ്. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ(ഐഎൻടിയുസി) ജില്ലാ പ്രസിഡന്റും കേരള ഗവൺമെന്റ് പ്രസ്സ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റുമാണ്. എറണാകുളം ബ്രോഡ്വേ ക്ലോത്ത് ബസാറിലെ വസ്ത്രവ്യാപാരിയാണ്.[1]

ഭാര്യ: ലവി, മകൾ : ലിനു.

  1. http://www.deshabhimani.com/newscontent.php?id=15067
"https://ml.wikipedia.org/w/index.php?title=ലൂഡി_ലൂയിസ്&oldid=2781454" എന്ന താളിൽനിന്ന് ശേഖരിച്ചത്