ചൈനീസ് ചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ് ലു ചുവാൻ.(ജ:1971).ചൈനീസ് എഴുത്തുകാരനായ ലു ടിയാന്മിങ്ങിന്റെ പുത്രനായ ചുവാൻ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തും കൂടിയാണ്.[1] ചൈനീസ് പട്ടാളത്തിന്റെ അധീനതയിൽ ഉള്ള സർവ്വകലാശാലയിൽ അദ്ധ്യയനം പൂർത്തിയാക്കിയ ചുവാൻ പട്ടാള ജനറലിന്റെ സഹായി ആയും ആദ്യകാലങ്ങളിൽ ജോലി നോക്കി.അക്കാലത്തു തന്നെയാണ് ബീജിങ് ഫിലിം അക്കാഡമിയിൽ ചലച്ചിത്രസംവിധാനത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയത്.

Lu Chuan
Chinese name陸川 (Traditional)
Chinese name陆川 (Simplified)
PinyinLù Chuān (Mandarin)
Born1971 (വയസ്സ് 52–53)
Xinjiang, China
Years active2000s-present
Spouse(s)Hu Die (胡蝶) (m. 2015)
പുരസ്കാരങ്ങൾ

ഇങ്മർ ബർഗ്മൻ,ജിം യാർമുഷ്,പീയർ പവോലോ പസ്സോളിനി,ഫ്രാൻസിസ് ഫോർഡ് കപ്പോള എന്നിവരുടെ ചലച്ചിത്രസൃഷ്ടികൾ ചുവാനെ പഠന കാലയളവിൽ സ്വാധീനിച്ചു.

ചിത്രങ്ങൾ

തിരുത്തുക

ചൈനീസ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായി കരുതപ്പെടുന്ന ചുവാന്റെ ആദ്യകാലചിത്രങ്ങൾ കുറഞ്ഞ സാമ്പത്തിക മുതൽമുടക്കോടെ നിർമ്മിക്കപ്പെട്ടവയായിരുന്നു.[2] 2002 ൽ പുറത്തിറങ്ങിയ ദ് മിസ്സിങ് ഗൺ, 2004 ൽ ഇറങ്ങിയ കീകിസിലി മൗണ്ടൻ പട്രോൾ എന്നീ ചിത്രങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിയ്ക്കപ്പെട്ടു. ജപ്പാൻ ചലച്ചിത്രോത്സവത്തിൽ കീകിസിലി സുവർണ്ണ മയൂരം സുവർണ്ണ അശ്വം എന്നീ പുരസ്ക്കാരങ്ങളും നേടി.

ചിത്രങ്ങളുടെ വിവരം

തിരുത്തുക
Year English Title Chinese Title Awards
2002 The Missing Gun 寻枪 Annual Best Script, Taipei Golden Horse Film Festival, 2001; Best Maiden Work Award, 9th College Student Film Festival of China; Official selection for “Upstream” section of Venice International Film Festival
2004 Kekexili: Mountain Patrol 可可西里 Golden Horse for Best Film, Special Jury Prize at the 17th Tokyo International Film Festival, Best Feature Film Golden Rooster Awards, Best Asian Film at the 25th Hong Kong Film Awards, Rajatha Chakoram for Best Director, Audience Prize, FIPRESCI Critics Prize, International Film Festival of Kerala, 2005, Best Feature Film at Banff Mountain Film Festival, 2005, Don Quixote Award-Special Mention at Berlin International Film Festival,2005, Outstanding Director and Outstanding Film at Huabiao Film Awards,2005, Best Director at Shanghai Film Critics Awards,2005
2009 City of Life and Death 南京!南京! Best film, San Sebastian Festival, 2009 , Achievement in Directing, 3rd Asia Pacific Screen Awards, Best Director Award, 4th Asian Film Awards, Best Foreign Film at Los Angeles Film Critics Association Awards,2011,Best Feature at Oslo Films from the South Festival,2009
2012 The Last Supper 王的盛宴
2015 Chronicles of the Ghostly Tribe 九层妖塔
2016 Born in China 生在中国
TBA River Town: Two Years on the Yangtze [3]
  1. Wong, Edward (2009-05-23). "Showing the Glimmer of Humanity Amid the Atrocities of War". The New York Times. Retrieved 2009-05-23.
  2. APA Staff (2005-04-28). "Locked and Loaded: the Imperturbable Lu Chuan". Asia Pacific Arts. Retrieved 2009-01-21.
  3. Kroll, Justin (March 14, 2016). "Lu Chuan to Direct Adaptation of Peter Hessler's 'River Town'". Variety. Retrieved March 15, 2016.

പുറംകണ്ണീകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലു_ചുവാൻ&oldid=3917455" എന്ന താളിൽനിന്ന് ശേഖരിച്ചത്