ലിൻഡ ബ്ലെയർ
ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 14 മാസങ്ങൾക്ക് മുമ്പ് Malikaveedu (talk | contribs) ആണ്. (Purge) |
ലിൻഡ ഡെനിസ് ബ്ലെയർ (ജനനം: ജനുവരി 22, 1959)[1][2] ഒരു അമേരിക്കൻ നടിയും ആക്ടിവിസ്റ്റുമാണ്. ദി എക്സോർസിസ്റ്റ് (1973) എന്ന ഹൊറർ സിനിമയിലെ റീഗൻ മാക്നീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അവർക്ക് ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിക്കുകയും അതോടൊപ്പം അക്കാദമി പരുസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. സിനിമ അവളെ ഒരു ഹൊറർ ഐക്കണും സ്‌ക്രീം ക്വീനും ആയും സ്ഥാപിക്കുകയും എക്സോർസിസ്റ്റ് II: ദി ഹെറെറ്റിക് (1977) എന്ന തുടർചിത്രത്തിൽ ഇതേ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവൾ സാറ്റേൺ അവാർഡിന് നാമനിർദ്ദേശം നേടുകയും ചെയ്തു.
ലിൻഡ ബ്ലെയർ | |
---|---|
ജനനം | ലിൻഡ ഡെനിസ് ബ്ലെയർ ജനുവരി 22, 1959 സെന്റ്. ലൂയിസ്, മിസോറി, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 1968–present |
സംഘടന(കൾ) | Linda Blair WorldHeart Foundation |
വെബ്സൈറ്റ് | lindablair |
ആദ്യകാല ജീവിതം
തിരുത്തുകമിസോറിയിലെ സെന്റ് ലൂയിസ് നഗരത്തിൽ ജെയിംസ് ഫ്രെഡറിക്ക്, എലിനോർ (മുമ്പ്, ലീച്ച്) ബ്ലെയർ ദമ്പതികളുടെ മകളായി 1959 ജനുവരി 22 നാണ് ലിൻഡ ഡെനിസ് ബ്ലെയർ ജനിച്ചത്. അവൾക്ക് ഡെബി എന്ന പേരിൽ ഒരു മൂത്ത സഹോദരിയും ജിം എന്ന ജ്യേഷ്ഠനുമുണ്ട്. ബ്ലെയറിന് രണ്ട് വയസ്സുള്ളപ്പോൾ, നേവി ടെസ്റ്റ് പൈലറ്റായി സേവനമനുഷ്ടിച്ചിരുന്ന പിതാവ് ഒരു എക്സിക്യൂട്ടീവ് റിക്രൂട്ടറായി ജോലി നേടിയതോടെ ന്യൂയോർക്ക് നഗരത്തിൽ ജോലിയിൽ പ്രവേശിക്കുകയും കുടുംബത്തെ കണക്റ്റിക്കട്ടിലെ വെസ്റ്റ്പോർട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു. അവളുടെ മാതാവ് വെസ്റ്റ്പോർട്ടിൽ ഒരു റിയൽ എസ്റ്റേറ്റ് പ്രതിനിധിയായി ജോലി ചെയ്തു. അഞ്ചാം വയസ്സിൽ ഒരു ബാല മോഡലായി പ്രവർത്തിക്കാൻ അവസരം ലഭിച്ച ലിൻഡ, സിയേഴ്സ്, ജെ.സി. പെന്നി, മാസി ഡിപ്പാർട്ട്മെൻറ് സ്റ്റോറുകളുടെ കാറ്റലോഗുകൾ എന്നിവയിലും വെൽച്ചിന്റെ മുന്തിരി ജാമുകൾക്കും മറ്റ് വിവിധ കമ്പനികൾക്കുമായി ഏകദേശം 70-ലധികം പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു. ന്യൂയോർക്ക് ടൈംസിലെ അച്ചടി പരസ്യങ്ങളുടെ പരമ്പരയ്ക്കായി ബ്ലെയർ ആറാം വയസ്സിൽ കരാർ ഉറപ്പിച്ചു. അതേ പ്രായത്തിൽ തന്നെ കുതിര സവാരി പഠിക്കാൻ തുടങ്ങിയ ലിൻഡ പിന്നീട് പരിശീലനം ലഭിച്ച ഒരു കുതിരസവാരിക്കാരിയായി.
അവലംബം
തിരുത്തുക- ↑ "Linda Blair". Turner Classic Movies. Archived from the original on December 17, 2020.
Linda Denise Blair; Birth Place St Louis, Missouri, USA; Born January 22, 1959
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; ഡിസംബർ 19, 2020 suggested (help) - ↑ "Cast > Linda Blair". Official website for ‘’The Exorcist’’. Warner Brothers. Archived from the original on August 15, 2000. Retrieved March 18, 2010.
...Blair was born in 1959. After beginning a career as a child model at the age of six, she moved into acting as a regular on the daytime drama 'Hidden Faces' (1968-69). Although many presume 'The Exorcist' was Blair's first film, she debuted in 1971's 'The Sporting Club.'