ലിസ റേ

കാനഡയിലെ ചലചിത്ര അഭിനേത്രി

ഒരു ഇന്തോ-കനേഡിയൻ മോഡലും, ബോളിവുഡിലെ അഭിനേത്രിയുമാണ് ലിസ റേ (ജനനം: ഏപ്രിൽ 4, 1972).

ലിസ റേ
Lisa Ray wearing Farley Chatto - Heart and Stroke Foundation - The Heart Truth celebrity fashion show - Red Dress - Red Gown - Thursday February 8, 2012 - Creative Commons.jpg
ജനനം
ലിസ റാണി റേ
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2001 – ഇതുവരെ
വെബ്സൈറ്റ്http://lisaraniray.com/

ആദ്യജീവിതംതിരുത്തുക

ലിസ റേയുടെ മാതാവ് ഒരു ബംഗാളിയും പിതാവ് ഒരു പോളണ്ടുകാരനുമാണ്. ലിസ ജനിച്ചതും വളർന്നതും കാനഡയിലാണ്.[1] സ്കൂൾ കാലത്ത് നല്ല രീതിയിൽ വിദ്യഭ്യാസത്തിൽ മികവു പുലർത്തിയിരുന്നു.[2] പോളീഷ്, ബംഗാളി എന്നീ ഭാഷകൾ ലിസക്ക് വശമാണ്.[1] തന്റെ 16-ആം വയസ്സിലാണ് മോഡലിംഗ് രംഗത്തേക്ക് വന്നത്.[1]

ഔദ്യോഗികജീവിതംതിരുത്തുക

ലിസ ആദ്യമായി മോഡലിംഗ് രംഗത്തേക്ക് വന്നത് ബോംബെ ഡൈയിംഗ് സ്ഥാപനത്തിന്റെ പരസ്യചിത്രത്തിലാണ്.[3][4] പിന്നീട് പഠിത്തത്തിനായി കാനഡയിലേക്ക് തിരിച്ചു പോവുകയും, പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ഗ്ലാഡ് റാഗ്സ് എന്ന മാഗസിനുവേണ്ടി പരസ്യമോഡൽ ആവുകയും ചെയ്തു.[2]

ആദ്യമായി ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നത് 2001 ലെ കസൂർ എന്ന ചിത്രത്തിലാണ്.[4] ഇതിനു മുൻപ് പല അവസരങ്ങളും വന്നെങ്കിലും ലിസ അവ സ്വീകരിച്ചില്ല.[5] ഇതിൽ ലിസയുടെ ശബ്ദം അനുകരിച്ചത്, മറ്റൊരാളായിരുന്നു.[6] അതിനു ശേഷം പ്രമുഖ സംവിധായകയായ ദീപ മേഹ്തയുടെ കീഴിൽ 2002 ൽ ഒരു ഇംഗ്ലീഷ് ചിത്രം ചെയ്തു. പക്ഷേ, ശ്രദ്ധേയമായ ഒരു ചിത്രം 2005 ലെ ദീപ മേഹതയുടെ തന്നെ ചിത്രമായ വാട്ടർ ആയിരുന്നു.[6]

അതിനു ശേഷം അഭിനയ ജീവിതം കാനഡയിൽ തന്നെ തുടരുകയായിരുന്നു.

അവലംബംതിരുത്തുക

  1. 1.0 1.1 1.2 Chatelaine.com : The thoroughly Canadian charm of Lisa Ray
  2. 2.0 2.1 Liam Lacey (2002-09-12). "Just a pinch of spice". The Globe & Mail. മൂലതാളിൽ നിന്നും 2002-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-18.
  3. Sujata Assomull (1998-11-14). "My Den -- Lisa Ray". Indian Express Newspapers. ശേഖരിച്ചത് 2008-11-18.
  4. 4.0 4.1 Anand Sankar (2005-07-30). "A ray of hope for her". The Hindu. ശേഖരിച്ചത് 2008-11-18.
  5. Liz Braun (2008-11-07). "Lisa Ray shines in the spotlight". Toronto Sun. ശേഖരിച്ചത് 2008-11-18.
  6. 6.0 6.1 P. Karthik (2008-02-20). "I'm loving it: Lisa Ray". Times of India. ശേഖരിച്ചത് 2008-11-18.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലിസ_റേ&oldid=2332980" എന്ന താളിൽനിന്ന് ശേഖരിച്ചത്