ലിനസ്‌ ബെനഡിക്റ്റ്‌ ടോർവാൾഡ്സ്‌

ലിനക്സ്‌ കെർണലിന്റെ രചയിതാവ്
(ലിനസ് ടോർവാൾഡ്സ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വതന്ത്ര സോഫ്റ്റ്‍വെയർ വിപ്ലവത്തിൽ അഗ്രഗണ്യനായ ഗ്നൂ/ലിനക്സ്‌ കുടുംബത്തിൽ പെട്ട ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ലിനക്സ്‌ കെർണലിന്റെ രചയിതാവായ ലിനസ്‌ ബെനഡിക്റ്റ്‌ ടോർവാൾഡ്സ്‌ (Linus Benedict Torvalds), ഒരു ലോകപ്രശസ്തനായ സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ്‌.

ലിനസ്‌ ബെനഡിക്റ്റ്‌ ടോർവാൾഡ്സ്‌
Линус Торвальдс на LinuxCon Europe в 2014
Linus Torvalds Edit this on Wikidata
ജനനം28 ഡിസംബർ 1969 Edit this on Wikidata (age 54)
ഹെൽസിങ്കി Edit this on Wikidata
കലാലയം
  • Svenska normallyceum Edit this on Wikidata
തൊഴിൽപ്രോഗ്രാമര്‍ Edit this on Wikidata
ജീവിതപങ്കാളി(കൾ)ടോവെ ടോർവാൾഡ്സ് Edit this on Wikidata
കുട്ടികൾപട്രീഷ്യ മിറാൻഡ ടോർവാൾഡ്സ്, ഡാനിയേല യോളാൻഡ ടോർവാൾഡ്സ്‌, സെലസ്റ്റെ അമൻഡ ടോർവാൾഡ്സ്‌ Edit this on Wikidata
പുരസ്കാരങ്ങൾ
  • മില്ലേനിയം ടെക്നോളജി പ്രൈസ് (2012)
  • കമ്പ്യൂട്ടർ പയനിയർ അവാർഡ് (2014)
  • doctor honoris causa of the University of Helsinki (2000)
  • Internet Hall of Fame (2012) Edit this on Wikidata
വെബ്സൈറ്റ്https://torvalds-family.blogspot.com Edit this on Wikidata

വ്യക്തിപരം

തിരുത്തുക

1969 ഡിസംബർ മാസം 28ആം തീയതി ഫിൻലാൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ പത്രപ്രവർത്തക ദമ്പതികളായ അന്നയുടെയും നിൽസ്‌ ടോർവാൾഡ്സിന്റെയും മകനായായും, പ്രശസ്ത കവിയായിരുന്ന ഒലേ ടോർവാൾഡ്സിന്റെ ചെറുമകനായുമാണു ലിനസ്‌ ജനിച്ചത്‌. പ്രശസ്ത രസതന്ത്രജ്ഞൻ ലിനസ്‌ പോളിങ്ങിനോടുള്ള ആദര സൂചകമായാണ്‌ അദ്ദേഹത്തിന്റെ മാതാപിതാക്കൾ 'ലിനസ്‌' എന്ന പേരു തെരഞ്ഞെടുത്തത്‌ എന്നു കരുതപ്പെടുന്നുവെങ്കിലും അദ്ദേഹം അവകാശപ്പെടുന്നത്‌ പീനട്‌സ്‌ എന്ന ഒരു കാർട്ടൂണിലെ ലിനസ്‌ എന്ന കഥാപാത്രത്തിൽ നിന്നാണ്‌ തന്റെ പേരു വന്നത്‌ എന്നാണ്‌.

ഹെൽസിങ്കി സർവ്വകലാശാലയിൽ അദ്ദേഹം 1988 മുതൽ 1996 വരെ പഠിച്ചിരുന്നു; 1996ൽ കമ്പ്യൂട്ടർ സയൻസിൽ അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. ഈ കാലയളവിലെ അദ്ദേഹത്തിന്റെ ഒരു പ്രബന്ധമായിരുന്നു "ലിനക്സ്‌:ഒരു പോർട്ടബിൾ ഓപ്പറേറ്റിംഗ്‌ സിസ്റ്റം (Linux: A portable operating system)".

കമ്പ്യൂട്ടറുകളുമായുള്ള അദ്ദേഹത്തിന്റെ ചങ്ങാത്തം ചെറുപ്പം മുതൽ തുടങ്ങിയതാണ്‌. തന്റെ കമ്പ്യൂട്ടറിന്റെ സോഫ്റ്റ്‍വെയർ ഭാഗങ്ങളിൽ മാറ്റംവരുത്തി ഉപയോഗിക്കുക എന്നത്‌ അദ്ദേഹത്തിന്റെ പതിവായിരുന്നു. അസ്സംബ്ലറുകളും, ടെക്സ്റ്റ്‌ എഡിറ്ററുകളും, കളികളും എല്ലാം അദ്ദേഹം നിർമ്മിച്ചിരുന്നു. 1990ൽ ഇന്റൽ 386 പ്രോസ്സസ്സർ ഉപയോഗിക്കുന്ന ഒരു ഐ.ബി.എം പിസി അദ്ദേഹം വാങ്ങി, ആ കമ്പ്യൂട്ടർ, ലിനക്സ്‌ എന്ന സ്വപ്നത്തിനു സാക്ഷാത്കാകത്തിലേക്കുള്ള വഴിതെളിച്ചു എന്നു പറഞ്ഞാൽ അത്‌ അതിശയോക്തിയാവില്ല.

ആറു തവണ ഫിന്നിഷ്‌ കരാട്ടേ ജേതാവായ ടോവെ ടോർവാൾഡ്സ്‌(Tove Torvalds) ആണ്‌ അദ്ദേഹത്തിന്റെ പത്നി. 1993ലെ ഗ്രീഷ്മകാലത്താണ്‌ അവർ കണ്ടുമുട്ടിയത്‌. ലിനസ്‌ അന്ന്‌ തന്റെ ശിഷ്യർക്ക്‌ കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ ഉപദേശിക്കുകയായിരുന്നു; ഇ-മെയിൽ അയക്കുന്നതെങ്ങനെ എന്ന് കാണിച്ചുകൊടുത്ത ശേഷം ശിഷ്യരോട്‌ തനിക്കൊരു സന്ദേശം അയക്കാൻ ആവശ്യപ്പെട്ടു; അതിനു മറുപടിയായി ടൊവെ അയച്ചത്‌ തന്റെ പ്രണയാഭ്യർത്ഥനയായിരുന്നു. ലിനസ്‌-ടൊവെ ദമ്പതികൾക്ക്‌ പട്രീഷ്യ മിറാൻഡ(Patricia Miranda), ഡാനിയേല യോളാൻഡ(Daniela Yolanda), സെലസ്റ്റെ അമൻഡ(Celeste Amanda) എന്നിങ്ങനെ മൂന്നു പെണ്മക്കളാണുള്ളത്‌.

അദ്ദേഹത്തിന്റെ വ്യക്തിപരമായ ഭാഗ്യചിഹ്നം, ടക്സ് (tux) എന്നു വിളിപ്പേരുള്ള ഒരു പെന്‌ഗ്വിനാണ്‌. ഇതേ ചിഹ്നം തന്നെയാണ്‌ ലിനക്സിന്റെ അടയാളമായും ഉപയോഗിക്കുന്നത്‌.

 
ലിനക്സിന്റെ ഭാഗ്യചിഹ്നം(ടക്സ്)

ലിനസ്‌/ലിനക്സ്‌ ബന്ധo

തിരുത്തുക

ലിനസ്‌ ആദ്യകാലത്ത്‌ ഉപയോഗിച്ചിരുന്നത്‌, മിനിക്സ്‌ എന്ന ഒരു ഓപ്പറേറ്റിംഗ്‌ സിസ്റ്റം ആയിരുന്നു; അതിനുശേഷം അദ്ദേഹം ലിനക്സ്‌ ഉപയോഗിച്ചു തുടങ്ങി. തന്റെ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന് അദ്ദേഹം ആദ്യം നൽകിയ പേര്‌ ഫ്രീക്സ്‌(Freax) എന്നായിരുന്നു. Freak എന്ന ആംഗലേയ പദവും, യുണിക്സ്‌ പോലെയുള്ളത്‌ എന്നു സൂചിപ്പിക്കാനായി "X" എന്ന അക്ഷരവും ചേർത്താണ്‌ അദ്ദേഹം ആ വാക്ക്‌ രൂപപ്പെടുത്തിയത്‌. പക്ഷേ ലിനക്സ്‌ കെർണൽ ആദ്യം ലഭ്യമാക്കിത്തുടങ്ങിയ എഫ്‌.ടി.പി സെർവറിന്റെ അധികാരിയും ലിനസിന്റെ ചങ്ങാതിയുമായ ആരി ലംകെ (Ari Lammke) പക്ഷെ അദ്ദേഹത്തിനു നൽകിയത്‌ ലിനക്സ് (linux) എന്നു പേരുള്ള ഒരു ഫോൾഡറായിരുന്നു.

ലിനക്സിനുമേലുള്ള അവകാശം

തിരുത്തുക

2006 വരെയുള്ള കണക്കനുസരിച്ച് ലിനക്സ്‌ കെർണലിന്റെ ഏകദേശം 2 ശതമാനം ഭാഗം അദ്ദേഹം സ്വന്തമായി എഴുതിയിട്ടുണ്ട്. പക്ഷെ ലിനക്സിന് ആയിരകണക്കിന് ഡെവലപ്പർമ്മാർ ഉള്ളതിനാൽ അത് മേന്മയേറിയ സംഭാവനയാണ്. കെർണലിന്റെ ഉത്തമ അധികാരം അദ്ദേഹത്തിന്‌ തന്നെയാണ്.

ലിനക്സ്‌ പകർപ്പവകാശം

തിരുത്തുക

ലിനക്സിന്റെ പകർപ്പവകാശം നേടിയിരിക്കുന്നത്‌ ടോർവാൾഡ്സ്‌ ആണ്‌ അതിന്റെ ദുരുപയോഗം തടയുക എന്ന സദുദ്ദേശം മാത്രമേ അതിനുപിന്നിലുള്ളൂ.

ഇവയും കാണുക

തിരുത്തുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക