ഭൂദൃശ്യ വാസ്തുകല

(ലാൻഡ്സ്കേപ് ആർക്കിടെക്ചർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാസ്തുവിദ്യയുടെ ഒരു ഉപശാഖയാണ് ഭൂദൃശ്യ വാസ്തുകല അഥവാ ലാൻഡ്സ്കേപ് ആർക്കിടെക്ചർ (ഇംഗ്ലീഷ്: Landscape architecture)[1] പാരിസ്ഥിതികവും സാമൂഹികവും കലാസൗന്ദര്യപരവുമായ ആവശ്യങ്ങൾ മുൻനിർത്തി ഭൂപ്രകൃതിയെ രൂപകല്പന ചെയ്യുന്നതാണ് ഭൂദൃശ്യ വാസ്തുകലയിൽ പ്രധാനമായും വരുന്നത്.[2] നഗരാസൂത്രണം, വാസ്തുവിദ്യ, ഭൂമി ആസൂത്രണം, ഉദ്യാനങ്ങൾ, കെട്ടിട പുനരുദ്ധാരണം തുടങ്ങി നിരവധി മേഖലകളിലെല്ലാം ഈ കലയ്ക്ക് സ്ഥാനമുണ്ട്. ഭൂദൃശ്യ വാസ്തുകല എന്നത് കേവലം ഉദ്യാനനിർമ്മാണമോ പരിപാലനമോ മാത്രമല്ല, മറിച്ച് നിർമിതിയെ പ്രകൃതിയുമായി സംയോജിപ്പിക്കുവാനുള്ള ഒരു മാർഗ്ഗമായിവേണം കരുതാൻ.[3] കൂടാതെ ഇതുവഴി മാനസികമായ പിരിമുറുക്കങ്ങളിൽനിന്നും അന്തേവാസികൾക്ക് ഒരു പരിധിവരെ ആശ്വാസം ലഭിക്കുന്നു.[4]

മനോഹരമായി രൂപകല്പനചെയ്ത ഒരു ഭൂദൃശ്യം

നിർവചനം

തിരുത്തുക

വിവിധ വിഷയങ്ങളുടെ സമ്മേളനമാണ് ഭൂദൃശ്യ വാസ്തുകല. സസ്യശാസ്ത്രം, ഉദ്യാനവിജ്ഞാനം, ലളിത കല, വാസ്തുവിദ്യ, വ്യാവസായിക രൂപകല്പന, ഭൂഗർഭശാസ്ത്രം, ഭൂവിജ്ഞാനം, ഭൂമിശാസ്ത്രം, പാരിസ്ഥിതിക മനഃശാസ്ത്രം, ആവാസ വിജ്ഞാനം തുടങ്ങി അനവധി ശാസ്ത്രങ്ങളുടെ സംയോജനമാണ് ഭൂദൃശ്യവാസ്തുകലയെ സമ്പൂർണമാക്കുന്നത്.

ചരിത്രം

തിരുത്തുക
  1. "എന്താണ് ഭൂദൃശ്യ വാസ്തുകല". Retrieved 2013-02-19. {{cite web}}: Text "www.wisegeek.com" ignored (help)
  2. http://www.gardenvisit.com/history_theory/garden_landscape_design_articles/landscape_theory/definitionshttp[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-07. Retrieved 2013-02-19.
  4. "Health effects of viewing landscapes – Landscape types in environmental psychology". Retrieved 2013-02-19. {{cite web}}: Text "www.friskinaturen.org" ignored (help)
"https://ml.wikipedia.org/w/index.php?title=ഭൂദൃശ്യ_വാസ്തുകല&oldid=3806770" എന്ന താളിൽനിന്ന് ശേഖരിച്ചത്