ആൽബിൻ കൗണ്ടർഗാംബിറ്റ്, ലാസ്കർ ട്രാപ്പ്

(ലാസ്കർ‌ ട്രാപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൽബിൻ കൗണ്ടർഗാംബിറ്റിലെ ഒരു ചെസ്സ് പ്രാരംഭ കെണിയാണ് ലാസ്കർ ട്രാപ്പ് (ഇമ്മാനുവൽ ലാസ്കറു ശേഷം പേര് നല്കപെട്ടു).ഇതിൽ, അസാധാരണമായുള്ള അണ്ടർപ്രോമോഷൻ, തുടക്കദശയിൽ ഏഴാമത്തെ നീക്കത്തിലായി തന്നെ നടക്കുന്നു.

abcdefgh
8
a8 black തേര്
b8 black കുതിര
c8 black ആന
d8 black രാജ്ഞി
e8 black രാജാവ്
g8 black കുതിര
h8 black തേര്
a7 black കാലാൾ
b7 black കാലാൾ
c7 black കാലാൾ
f7 black കാലാൾ
g7 black കാലാൾ
h7 black കാലാൾ
e5 white കാലാൾ
b4 black ആന
c4 white കാലാൾ
e3 black കാലാൾ
a2 white കാലാൾ
b2 white കാലാൾ
d2 white ആന
f2 white കാലാൾ
g2 white കാലാൾ
h2 white കാലാൾ
a1 white തേര്
b1 white കുതിര
d1 white രാജ്ഞി
e1 white രാജാവ്
f1 white ആന
g1 white കുതിര
h1 white തേര്
8
77
66
55
44
33
22
11
abcdefgh
5...dxe3 ശേഷമുള്ള കളിനില, കെണി സജ്ജീകരിക്കുന്നു

വിശകലനം തിരുത്തുക

1. d4 d5 2. c4 e5

ആൽബിൻ കൗണ്ടർഗാംബിറ്റ്

3. dxe5 d4

d4 ലുള്ള കറുത്ത കാലാൾ പ്രത്യക്ഷത്തിൽ കാണുന്നതിനെക്കാൾ ശക്തമാണ്.

4. e3?

അശ്രദ്ധയോടെ നീക്കം! സാധാരണയായതും മികച്ചതുമായ നീക്കം 4.Nf3 ആണ്.

4... Bb4+ 5. Bd2 dxe3! (ചിത്രം കാണുക)

ഇപ്പോൾ, വെളുപ്പിന്റെ നല്ലനീക്കം 6.fxe3 എന്ന നീക്കത്തോടെ ഡബിൾഡ് കാലാളുകൾ സ്വീകരിക്കുക എന്നതാണ്.

6. Bxb4??

ലാസ്കർ കെണിയിലേക്ക് വീഴുന്നു. 6.Qa4+? ആണ് കളിക്കുന്നതെങ്കിലും കറുപ്പ് ജയിക്കാവുന്നതാണ്. 6...Nc6 7.Bxb4 Qh4 8.Ne2 Qxf2+ 9.Kd1 Bg4 10.Nc3 0-0-0+ 11.Bd6 cxd6 12.e6 fxe6 13.Kc1 Nf6 14.b4 d5 15.b5 Ne5 16.cxd5 Nxd5 17.Qc2 Nb4 18.Nd1+ Nxc2 19.Nxf2 Rd2 എന്നിങ്ങനെ കളി തുടർന്ന് വെളുപ്പ് തോൽവി സമ്മതിക്കുന്നു.
abcdefgh
88
77
66
55
44
33
22
11
abcdefgh
7...fxg1=N+! ശേഷമുള്ള കളിനില
ചെസ്സ് പ്രാരംഭനീക്കങ്ങളുടെ വിവരവിജ്ഞാനകോശത്തിൽ (വാല്യം D) നല്ലനീക്കം 6.fxe3 ആണ്. ഈ നീക്കത്തിലൂടെ കറുപ്പിന് നേരിയ മൂൻതൂക്കം ലഭിക്കുകമെങ്കിലും വെളുപ്പിന് പ്രതിരോധിക്കാവുന്നതാണ്.

6... exf2+

7.Kxf2 കളിക്കുകയാണെങ്കിൽ 7...Qxd1 നീക്കത്തോടെ മന്ത്രിയെ നഷ്ടപെടുന്നു. വെളുപ്പ് 7.Ke2 കളിക്കാൻ നിർബന്ധിതമാകുന്നു.

7. Ke2 fxg1=N+! (ചിത്രം കാണുക)

അണ്ടർപ്രോമോഷൻ ചെയ്യുന്നതാണ് ഈ കെണിയുടെ പ്രധാന സൂത്രം. (അണ്ടർപ്രോമോഷനു പകരം 7...fxg1=Q, then 8.Qxd8+ Kxd8 9.Rxg1 കളിക്കുകയണെങ്കിൽ, വെളുപ്പിന് മുൻതൂക്കം ലഭിക്കുന്നു.) 8.Rxg1 Bg4+ ഇങ്ങനെയാണെങ്കിൽ വെളുപ്പ് മന്ത്രിയെ സ്ക്യൂവർ ചെയ്യാൻ കഴിയുന്നു. അതുകൊണ്ട് രാജാവ് നീങ്ങാൻ നിർബന്ധിതമാകുന്നു.

8. Ke1 Qh4+ 9. Kd2

മറ്റൊരു നീക്കമായ 9.g3 യിലൂടെ 9...Qe4 നീക്കത്തിലൂടെയുള്ള ഫോർക്കിലൂടെ h1 തേരിനെ നഷ്ടപെടുന്നു.

9... Nc6

വെളുപ്പിന്റെ പ്രതീക്ഷ നഷ്ടമായിരിക്കുന്നു. 10.Bc3, 10...Bg4 നീക്കങ്ങൾക്ക് ശേഷം, 11...0-0-0+ നീക്കത്തോടെ വെളുപ്പ് തകർച്ച നേരിടുന്നു.