രണ്ടു കരുക്കൾ ഒരേ രേഖയിൽ വരുമ്പോൾ 'പിൻ' എന്ന തന്ത്രത്തെ പോലെ ചെസ്സിൽ പ്രയോഗിക്കുന്ന ഒരു ആക്രമണ തന്ത്രമാണ് 'സ്ക്യുവ്'. ഈ തന്ത്രത്തെ 'റിവേഴ്സ് പിൻ' എന്നും അറിയപ്പെടുന്നു. പക്ഷെ 'സ്ക്യുവ്' എന്നത് 'പിൻ' എന്നതിൽ നിന്ന് വ്യത്യസ്തമാകുന്നു. മൂല്യമേറിയ ഒരു കരു മൂല്യംകുറവുള്ളതോ തുല്യ മൂല്യമുള്ളതോ ആയ മറ്റൊരു കരുവിന് മുമ്പിൽ വരുമ്പോഴാണ് ഈ തന്ത്രം പ്രയോഗിക്കുന്നത്. ഈ തന്ത്രത്തിൽ മൂല്യമുള്ള കരുവിന്റെ വെട്ടിയെടുക്കൽ തടയുന്നതിനായി ഏതിരാളിയ്ക്ക് ആ കരു നീങ്ങേണ്ടിവരുമ്പോൾ പിന്നിലുള്ള കരു വെട്ടിയെടുക്കൽ ഭീഷണിയിലാകുന്നു. ദീർഘദൂരം നീങ്ങാൻ സാധിക്കുന്ന ആന, തേര്, മന്ത്രി എന്നി കരുക്കൾക്കാണ് സ്ക്യുവ് ചെയ്യാൻ കഴിയുന്നത്.

"https://ml.wikipedia.org/w/index.php?title=സ്ക്യുവ്_(ചെസ്സ്)&oldid=2286631" എന്ന താളിൽനിന്ന് ശേഖരിച്ചത്