എമ്മാനുവൽ ലാസ്കർ
ഒരു ലോക ചെസ്സ് ചാമ്പ്യനാണ് എമ്മാനുവൽ ലാസ്കർ (ഡിസംബർ:24, 1868 – ജനുവരി 11, 1941) . 1868-ൽ പഴയ പ്രഷ്യ (ജർമ്മനി) യിൽ ജനിച്ച എമാനുവൽ ലാസ്കർ ചെസ്സിൽ മാത്രമല്ല ഗണിതശാസ്ത്രത്തിലും തത്ത്വചിന്തയിലും ഒരുപോലെ ആകൃഷ്ടനായിരുന്നു. കൂടാതെ ചെസ് ചരിത്രത്തിലെ ഏറ്റവും കരുത്തന്മാരായ കളിക്കാരിൽ അഗ്രഗണ്യസ്ഥാനമാണ് ലാസ്കറിനുള്ളത്.വിൽഹെം സ്റ്റീനിറ്റ്സിനു ശേഷം 1894 മുതൽ 1921 വരെ ലോകചാമ്പ്യനുമായിരുന്നു ലാസ്കർ. ഗണിതശാസ്ത്രത്തിലെ കമ്മ്യൂട്ടേറ്റീവ് ആൾജിബ്രാ ശാഖയിൽ ലാസ്കർ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചെസ്സിൽ ഒരു പ്രൊഫഷണൽ ശൈലിയ്ക്കു തുടക്കമിട്ടയാളെന്നും ലാസ്കറെ കരുതുന്നവരുണ്ട്. കളികളിലും ടൂർണമെന്റുകളിലും പങ്കെടുക്കുന്നതിനു കനത്ത മാച്ച് ഫീസാണ് ലാസ്കർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് ഏറെ വിമർശനവും വിളിച്ചുവരുത്തുകയുണ്ടായി. ചെസ്സിനെ സംബന്ധിച്ച് ആധികാരികമായ പല ഗ്രന്ഥങ്ങളും ലാസ്കർ രചിയ്ക്കുകയുണ്ടായി.
എമ്മാനുവൽ ലാസ്കർ Emanuel Lasker | |
---|---|
![]() | |
മുഴുവൻ പേര് | Emanuel Lasker |
രാജ്യം | Germany |
ജനനം | December 24, 1868 Berlinchen, Prussia (now Barlinek, Poland) |
മരണം | January 11, 1941 (aged 72) New York City, United States |
ലോകജേതാവ് | 1894–1921 |
ശൈലി തിരുത്തുക
കളികളിൽ അങ്ങേയറ്റം വൈവിദ്ധ്യമാണ് ലാസ്കറിന്റെ പ്രത്യേകത. തുടക്കക്കാർ പോലും വിമുഖതകാണിയ്ക്കുന്ന കരുനീക്കങ്ങളാൽ കളി തുടങ്ങുകയും(Opening) എതിരാളിയെ ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്യും.എതിരാളിയിൽ മാനസിക സമ്മർദ്ദം ചെലുത്തുന്നത് ലാസ്കറെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒരു സംഗതിയാണെന്നു വിദ്ഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അവലംബം തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- "Emanuel Lasker Society". Lasker-gesellschaft.de. മൂലതാളിൽ നിന്നും 2004-01-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-10.
- എമ്മാനുവൽ ലാസ്കർ player profile at ChessGames.com
- O'Connor, John J.; Robertson, Edmund F., "എമ്മാനുവൽ ലാസ്കർ", MacTutor History of Mathematics archive, University of St Andrews.
- "About Lasca — a little-known abstract game". Human–Computer Interface Research. മൂലതാളിൽ നിന്നും 2008-05-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-10.
- Hans Kmoch. "Grandmasters I have known" (PDF). ChessCafe.com.
- Tryfon Gavriel, Janet Edwardson. "Biography of Emanuel Lasker". Barnet chess club. മൂലതാളിൽ നിന്നും 2013-05-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-10.
- "Lasker's Chess Magazine, January 1905 edition, excerpts". 100bestwebsites.org.
- Jacobs, Joseph; Porter, A. (1901–1906). Singer, Isidore (സംശോധാവ്.). "[[Jewish Encyclopedia]]". 7: 622–3. ശേഖരിച്ചത് 2008-11-21.
{{cite journal}}
: Cite journal requires|journal=
(help);|contribution=
ignored (help); URL–wikilink conflict (help)