ലാലൂർ കാർത്ത്യായനി ക്ഷേത്രം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ലാലൂർ കാർത്ത്യായനി ക്ഷേത്രം[1]. യാഗങ്ങളുടെ ഭൂമി എന്നറിയപ്പേട്ടിരുന്ന സ്ഥലമാണ് പിന്നീട് ലാലൂരായത്. കാർത്ത്യാനി ദേവിയാണ് പ്രതിഷ്ഠ. വടക്കുംനാഥൻ ക്ഷേത്രത്തിലെ ശ്രീരാമന്റെ ശ്രീകോവിലിന്റെതു പോലുയുള്ള കൊത്തുപണികളാണ് ഇവിടെ കാണുന്നത്. ഉപദേവതമാരുടെ പ്രതിഷ്ഠകളൊന്നും ഇവിടെ ഇല്ലെന്നൊരു പ്രത്യേകതയും ഉണ്ട്. കല്ലിൽ കൊത്തിയ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ക്ഷേത്രകവാടത്തിലെ ബലിക്കല്ലിന് എട്ട് അടിയോളം ഉയരമുണ്ട്. പ്രതിഷ്ഠയുടെ കാൽ പദത്തോളം ഉയരമെ ബലിക്കല്ലിന് പാടുള്ളു എന്നാണ് നിയമം. ലാലൂർ ഭഗവതിയും കാരമുക്ക് ഭഗവതിയും സഹോദരിമാരാണെന്നാണ് വിശ്വാസം.[2]
ലാലൂർ കാർത്ത്യായനി ക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | തൃശ്ശൂർ |
സ്ഥാനം: | City of Thrissur |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | കാർത്ത്യായനി ഭഗവതി |
പ്രധാന ഉത്സവങ്ങൾ: | Thrissur Pooram |
വാസ്തുശൈലി: | കേരള വാസ്തുശൈലി |
ലാലൂർ പൂരം
തിരുത്തുകതൃശ്ശൂർ പൂരത്തിലെ ഒരു ഘടക പൂരമാണിത്. കാലത്തു് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചും നടുവിലാലിൽ വച്ച് ആനകൾ ഒമ്പതും ആവും. പത്ത് മണിയോടെ വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും. വൈകീട്ട് ആറിനു് വടക്കുംനാഥനിലേക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്നു് 11.30 ക്ഷേത്രത്തിലെത്തും.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-02. Retrieved 2014-11-18.
- ↑ പേജ് 2, മാതൃഭൂമി നഗരം സപ്ലിമെന്റ്, മേയ്8,2014