മലയാളത്തിലെ ഒരു കവയിത്രിയാണ് ലളിതാ ലെനിൻ. കേരള സർവകലാശാലയിലെ ലൈബ്രറി സയൻസ് വിഭാഗം മേധാവിയായിരുന്നു.

ലളിതാ ലെനിൻ
ലളിതാ ലെനിൻ
ലളിതാ ലെനിൻ
ജനനം(1946-07-17)ജൂലൈ 17, 1946
തൃശൂർ, കേരളം, ഇന്ത്യ
Occupationകവയിത്രി, അദ്ധ്യാപിക,
Nationalityഇന്ത്യൻ
Genreകവിത, നോവൽ

ജീവിതരേഖതിരുത്തുക

1946ൽ തൃശൂർ ജില്ലയിലെ തൃതല്ലൂരിൽ ജനിച്ചു. കേരള സർവകലാശാലയിൽനിന്നും രസതന്ത്രം, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദം നേടി. 1976ൽ മൈസൂർ സർവകലാശാലയിൽനിന്നും ലൈബ്രറി സയൻസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കും ഡോ. എസ്.ആർ. രംഗനാഥൻ സ്വർണ മെഡലും കരസ്ഥമാക്കി. 1977ൽ പീച്ചിയിലെ വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ചു. 1979ൽ കേരള സർവകലാശാലയിൽ അധ്യാപികയായി ജോലി ലഭിച്ചു. 1990 മുതൽ 1995 വരെ ലൈബ്രറി സയൻസ് വിഭാഗം മേധാവിയായിരുന്നു. 2006 മാർച്ച് 31ന് ജോലിയിൽ നിന്നും വിരമിച്ചു.

കൃതികൾതിരുത്തുക

കവിതകൾതിരുത്തുക

  • കർക്കിടവാവ് (1995)
  • നമുക്കു പ്രാർത്ഥിക്കാം (2000)
  • കടൽ (2000)

നോവൽതിരുത്തുക

  • മിന്നു (കുട്ടികൾക്കായുള്ള നോവൽ)

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

  1. http://www.keralasahityaakademi.org/pdf/Award%20Pages.pdf
"https://ml.wikipedia.org/w/index.php?title=ലളിതാ_ലെനിൻ&oldid=3643646" എന്ന താളിൽനിന്ന് ശേഖരിച്ചത്