കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്

10°31′48.27″N 76°20′50.38″E / 10.5300750°N 76.3473278°E / 10.5300750; 76.3473278

കേരള വനഗവേഷണ കേന്ദ്രം

കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്. 1975 ലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. തൃശൂർ ജില്ലയിലെ പീച്ചിയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം. വനങ്ങളെക്കുറിച്ചും ജൈവവൈവിദ്ധ്യസംരക്ഷണത്തെക്കുറിച്ചുമെല്ലാമുള്ള ഗവേഷണങ്ങൾ ഇവിടെ നടക്കുന്നു. നിരവധി ശാസ്ത്രജ്ഞർ ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഒരു ഭാഗമാണ്.[1]

അന്താരാഷ്ട്ര അതിഥിമന്ദിരം - കേരള വനഗവേഷണ കേന്ദ്രം, പീച്ചി, തൃശൂർ

ഒരു ഡയറക്ടറുടെ മേൽനോട്ടത്തിലുള്ള മാനേജ്മെന്റ് കമ്മറ്റിയാണ് വനഗവേഷണ കേന്ദ്രത്തെ നിയന്ത്രിക്കുന്നത്.

ഇതും കാണുക

തിരുത്തുക

കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ

  1. http://www.kerala.gov.in/index.php?option=com_content&id=3951&Itemid=3137