റൻദ ഹബീബ്
ലെബനാൻ വംശജയായ ഫ്രഞ്ച് പത്രപ്രവർത്തകയാണ് റൻദ ഹബീബ് (English:Randa Habib). ഏജൻസി ഫ്രാൻസ് പ്രസ്സ്- എഎഫ്പിയുടെ അമ്മാൻ ബ്യൂറോ ഡയറക്ടറാണ്. ഇറാഖിലും മറ്റു യുദ്ധ മേഖലകളിൽ നിന്നും വാർൂപൂപോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2012 ഏപ്രിൽ ഒന്നു മുതൽ എ എഫ് പിയുടെ മിഡിലീസ്റ്റ്, നോർത്തേൺ ആഫ്രിക്ക ഡയറക്ടറായി പ്രവർത്തിക്കുന്നു.
ആദ്യകാല ജീവിതം
തിരുത്തുകഫരീദ് ഹബീബ്, ഹിന്ദ് തമ്മർ ദമ്പതികളുടെ മകളായി ലെബനാനിലെ അമ്മാനിൽ ജനിച്ചു. യൂഗോസ്ലോവിയ, ഗ്രീസ്, വെനുസ്വല, ബ്രസീൽ, ഇറാഖ് എന്നിവിടങ്ങളിൽ ലെബനാൻ സ്ഥാനപതിയായി പ്രവർത്തിച്ചയാളായിരുന്നു റൻദയുടെ പിതാവ്. ബ്രസീലിലെ റിയോ ഡി ജെനീറോയിലായിരുന്നു റിൻദയുടെ ഹൈസ്‌കൂൾ പഠനം. ബെയ്‌റൂത്തിലെ സെന്റ് ജോസഫ് സർവ്വകലാശാലയിൽ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ്, പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.
ഔദ്യോഗികജീവിതം
തിരുത്തുകസർവ്വകലാശാലയിൽ പഠനം നടത്തുമ്പോൾ തന്നെ, ലെബനാൻ വാരികയായ മാഗസിനിൽ ജോലി ചെയ്തു. 1987ൽ എ എഫ് പിയുടെ അമ്മാൻ ബ്യൂറോയിൽ ബ്യൂറോ ചീഫായി. 1988 മുതൽ 2005 വരെ റേഡിയോ മോൺടെ കാർലോയുടെ കറൺസ്‌പോണ്ടന്റായിരുന്നു. 1996ൽ ജോർദാനിൽ ആദ്യത്തെ വിദേശ പ്രസ് ക്ലബ്ബ് സ്ഥാപിച്ചു. ജോർദാൻ രാജാവായിരുന്ന കിങ് ഹുസൈനെ 20ൽ അധികം തവണ അഭിമുഖം നടത്തി. 1980 മുതൽ 2011വരെ ജോർദാൻ ടൈംസിൽ കോളം എഴുതുന്നു[1]. 2011മുതൽ അമ്മാൻ ന്യൂസിലും കോളം ചെയ്തു വരുന്നുണ്ട്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 Randa Habib (Fall 2011). "In Jordan, Some Threats Against a Foreign Journalist Are Realized". Nieman Reports. Retrieved 21 September 2013.