റോസ ലൂയിസ് വുഡ്‌ബെറി

അമേരിക്കൻ പത്രപ്രവർത്തക

റോസ ലൂയിസ് വുഡ്‌ബെറി (ജീവിതകാലം: മാർച്ച് 11, 1869 - ജൂലൈ 17, 1932) ഒരു അമേരിക്കൻ പത്രപ്രവർത്തകയും അധ്യാപികയും സ്റ്റെനോഗ്രാഫറുമായിരുന്നു. വുഡ്‌ബെറി ഹാളിന്റെ സ്ഥാപകയും[1] പ്രിൻസിപ്പലും ആയിരുന്ന റോസ ലൂയിസ് വുഡ്ബെറി ജോർജിയ സർവകലാശാലയിൽ ചേർന്ന ആദ്യ വനിതയുംകൂടിയായിരുന്നു.[2][3]

റോസ ലൂയിസ് വുഡ്‌ബെറി
"A woman of the century"
"A woman of the century"
ജനനംMarch 11, 1869
ബാർൺവെൽ കൗണ്ടി, തെക്കൻ കരോലൈന, യു.എസ്.
മരണംജൂലൈ 17, 1932(1932-07-17) (പ്രായം 63)
ഫുൾട്ടൺ കൗണ്ടി, ജോർജിയ, യു.എസ്.
അന്ത്യവിശ്രമംബോണാവഞ്ചർ സെമിത്തേരി, സവന്ന, ജോർജിയ, യു.എസ്.
തൊഴിൽപത്രപ്രവർത്തക, സ്റ്റെനോഗ്രാഫർ; സ്കൂൾ സ്ഥാപക, പ്രിൻസിപ്പൽ, അധ്യാപിക.
ഭാഷEnglish
ദേശീയതഅമേരിക്കൻ

സാധാരണയായി തത്ത്വചിന്താപരവും ശാസ്ത്രീയവുമായ വീക്ഷണകോണിലുള്ള, അവരുടെ ലേഖനങ്ങളും രേഖാചിത്രങ്ങളും വടക്ക്, തെക്ക് ജേണലുകളിൽ പതിവായി പ്രത്യക്ഷപ്പെടുകയും ഉദ്ധരിക്കപ്പെടുകയും ചെയ്തിരുന്നു. ജോർജിയിലെ ദിനപത്രങ്ങൾക്കായി വലിയതോതിൽ പത്രപ്രവർത്തന ജോലികൾ ചെയ്തിരുന്ന റോസ, രണ്ടോ മൂന്നോ വർഷം ദ അഗസ്റ്റ ക്രോണിക്കിളിന്റെ ജീവനക്കാരിലൊരാളും, വേനലവധിക്കാലത്ത് സവന്ന പ്രസ്സിലെ ജോലിക്കാരിയെന്ന നിലയിൽ ഭവനത്തിലിരുന്നും പ്രവർത്തിച്ചിരുന്നു.[4]

ആദ്യകാലവും വിദ്യാഭ്യാസവും

തിരുത്തുക

റോസ ലൂയിസ് വുഡ്‌ബെറി 1869 മാർച്ച് 11 ന്, തെക്കൻ കരോലൈനയിലെ ബാർൺവെൽ കൗണ്ടിയിലാണ് ജനിച്ചത്. ഒൻപത് അംഗങ്ങളുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്ന അവർ, കരോലൈന നിവാസികൾക്കിടയിലെ ഒരു ഉജ്വല പാരമ്പര്യത്തിൽ നിന്നുവന്ന വനിതയായിരുന്നു.[5] പിതാവ്, സ്ട്രാറ്റ്ഫോർഡ് ബെഞ്ചമിൻ വുഡ്ബെറി, വർഷങ്ങളോളം തെക്കൻ കരോലൈനയിലെ ചാൾസ്റ്റണിലെ പ്രമുഖ ബാസ് ഗായകനായിരുന്നപ്പോൾ മാതാവ് വിക്ടോറിയ ഐഡ കോക്രോഫ്റ്റ് വുഡ്‌ബെറി, തെക്കൻ കരോലിനയിലെ ബ്യൂഫോർട്ടിലെ ഒരു പ്രാചീന കുടുംബത്തിൽ നിന്നുള്ള വനിതയായിരുന്നു.[4][6]

തെക്കൻ കരോലൈനയിലെ വില്ലിസ്റ്റൺ എന്ന ചെറിയ പട്ടണത്തിൽ തന്റെ ജീവിതത്തിലെ ആദ്യ പതിമൂന്ന് വർഷക്കാലം ചെലവഴിച്ച അവർ അവിടെനിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. മാതാപിതാക്കൾ പിന്നീട് ജോർജിയയിലെ അഗസ്റ്റയിലേക്ക് താമസം മാറ്റിയപ്പോൾ അവിടെ അഗസ്റ്റ ഹൈസ്കൂളിലെ തന്റെ ക്ലാസ്സിലെ ഉയർന്ന മാർക്കുകാരിയെന്ന നിലയിൽ ആദ്യ ബഹുമതി നേടി. 1891 ൽ ജോർജിയയിലെ ഏഥൻസിലെ[4] ലൂസി കോബ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് റോസ ലൂയിസ് വുഡ്‌ബെറി ബിരുദം നേടി.[7] നഗരത്തിലെ സ്കൂൾ ജീവിതകാലത്ത് അവർ സാഹിത്യ പ്രവർത്തനം ആരംഭിക്കുകയും വിവിധ ജേണലുകളിൽ തന്റേതായ സംഭാവനകൾ നൽകുകയും ചെയ്തു. അതേസമയംതന്നെ അവർ ഷോർട്ട്ഹാന്റും അഭ്യസിച്ചിരുന്നു.[8]

ആദ്യകാലം മുതൽക്കുതന്നെ പിതാവുമായി സംസ്ഥാന, രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തിരുന്ന അവരിൽ അവരിൽ തീവ്രമായ ദേശസ്നേഹവും ഭക്തിയും നാമ്പിടുന്നതിന് ഇത് കാരണമായി. അവരുടെ ആകാംക്ഷയും ദേശസ്നേഹവും എല്ലാ രാഷ്ട്രീയ, സാമൂഹിക, മാനുഷിക പ്രസ്ഥാനങ്ങളെക്കുറിച്ചും അവളെ നന്നായി ബോധവതിയാക്കകുകയും രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച്, പ്രത്യേകിച്ചും തെക്കൻ പ്രദേശങ്ങളുടെ വ്യാവസായിക വർത്തമാനം, ഭാവി എന്നിവയിൽ ശ്രദ്ധ ചെലുത്താൻ അവളെ പ്രേരിപ്പിച്ചു.[8] 1899 -ൽ, വുഡ്‌ബെറി ജോർജിയ സർവകലാശാലയിൽ വിദ്യാർത്ഥിനിയായി ചേരാനുള്ള ശ്രമം നടത്തിയെങ്കിലും ആ സമയത്ത് അവർക്ക് സർവ്വകലാശാലാ പ്രവേശനം നിഷേധിക്കപ്പെട്ടു. പിന്നീട് എൻറോൾ ചെയ്യാൻ അനുവദിക്കപ്പെട്ട അവർ ജോർജിയ സർവകലാശാലയിൽ നിന്ന് ബി.എ. ബിരുദവും ( 1927), ഓഗ്ലെത്തോർപ്പ് സർവകലാശാലയിൽ നിന്ന് ബിരുദാന്തര ബിരുദവും (1928, എം.എ.) നേടി.[1]

സ്വകാര്യ ജീവിതം

തിരുത്തുക

ശാസ്ത്രം, സാഹിത്യം, കല, സംഗീതം അല്ലെങ്കിൽ നാഗരികത എന്നിവയിലേതിലായാലും പഠനത്തിനായുള്ള സ്ത്രീകളുടെ സംഘടനയുടെ ഒരു ഉത്സാഹഭരിതയായ വക്താവായിരുന്നു അവർ. ജോർജിയ ഫെഡറേഷൻ ഓഫ് വുമൺസ് ക്ലബ്ബുകളുടെ (GFWC) വിപുലീകരണത്തിനായി തന്റെ സമയത്തിന്റെ വലിയൊരു ഭാഗം അവർ നീക്കിവച്ചിരുന്നു. GFWCയിലെ ഉദ്യോഗസ്ഥയായിരുന്ന അവർ സംസ്ഥാന പാർലമെന്റേറിയനായി സേവനമനുഷ്ഠിച്ചു. അറ്റ്ലാന്റാ ഡോട്ടേർസ് ഓഫ് കോൺഫെഡറസിയിലെ അംഗമായിരുന്നതോടൊപ്പം അറ്റ്ലാന്റ രൂപതയുടെ വനിതാ ഓക്സിലറിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. വുമൺസ് പ്രസ് ക്ലബ് ഓഫ് ജോർജിയയിലെ അംഗവും ആ സംഘടനയിലെ ഉദ്യോഗസ്ഥയുമായിരുന്നു അവർ.[4][8]

മതസംബന്ധമായി, അവർ എപ്പിസ്കോപ്പൽ സഭയുമായി ബന്ധപ്പെട്ട വ്യക്തിയാണ്.[7] അവർ അറ്റ്ലാന്റയിലെ ഓൾ സെയിന്റ്സ് എപ്പിസ്കോപ്പൽ ചർച്ച് സ്ഥാപിക്കുകയും ക്രിസ്ത്യൻ കൗൺസിൽ ഓഫ് ചർച്ച് വിമൻ എന്ന സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു.[7] ചർച്ച് മിഷണറി പ്രവർത്തനങ്ങൾക്കും അവർ അവൾ ഒരു നേതൃത്വം നൽകി.[6] ജോർജിയയിലെ ഫുൾട്ടൺ കൗണ്ടിയിൽവച്ച് 1932 ജൂലൈ 17 ന്[7] വുഡ്‌ബെറി അന്തരിക്കുകയും, ജോർജിയയിലെ സവന്നയിലെ ബോണാവഞ്ചർ സെമിത്തേരിയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു.

  1. 1.0 1.1 Cook 1931, പുറം. 555.
  2. Garrett 2011, പുറം. 901.
  3. "ROSA WOODBERRY DIES, SOUTHERN EDUCATOR; I Was Founder of Girls' School and First Woman Student at University of Georgia". The New York Times. 20 July 1932. Retrieved 2 January 2019.
  4. 4.0 4.1 4.2 4.3 Cooper 1896, പുറം. 287.
  5. Willard & Livermore 1893, പുറം. 796.
  6. 6.0 6.1 Leonard 1914, പുറം. 900.
  7. 7.0 7.1 7.2 7.3 Case 2017, പുറം. 60.
  8. 8.0 8.1 8.2 Willard & Livermore 1893, പുറം. 797.
"https://ml.wikipedia.org/w/index.php?title=റോസ_ലൂയിസ്_വുഡ്‌ബെറി&oldid=3666581" എന്ന താളിൽനിന്ന് ശേഖരിച്ചത്