കൃഷ്ണപിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൃഷ്ണപിള്ള (വിവക്ഷകൾ) എന്ന താൾ കാണുക. കൃഷ്ണപിള്ള (വിവക്ഷകൾ)

മലയാളത്തിലെ ഒരു ശാസ്ത്രസാഹിത്യകാരനും 'യോജന'മാസിക മലയാളം പതിപ്പിന്റെ സ്ഥാപകപത്രാധിപരായിരുന്നു റോസ്‌കോട്ട് കൃഷ്ണപിള്ള (ജീവിതകാലം: 26 ജൂൺ 1927 : 20 ഒക്ടോബർ 2020). സി.വി. രാമൻപിള്ളയുടെ പൗത്രനായിരുന്നു ഇദ്ദേഹം. ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'വാടാമല്ലി', 'ശാസ്ത്രശില്പികൾ (കഥകൾ), 'പക്ഷിനിരീക്ഷണം', 'ലോകത്തിന്റെ മുഖച്ഛായ മാറ്റിയ കണ്ടുപിടിത്തങ്ങൾ' (വിവർത്തനം) എന്നിവയാണ് പ്രധാന കൃതികൾ. [1][2][3][4][5] ഓൾ ഇന്ത്യ റേഡിയോയിൽ കേരളത്തിൽ നിന്നുള്ള ന്യൂസ് റീഡറും പ്രക്ഷേപകനുമായിരുന്നു ഇദ്ദേഹം.[6]

റോസ്‌കോട്ട് കൃഷ്ണ പിള്ള
ജനനം
കൃഷ്ണ പിള്ള

മരണം

ജീവിതരേഖ തിരുത്തുക

സി.വി. രാമൻപിള്ളയുടെ മകൾ ഗൗരിയമ്മയുടെയും പത്രപ്രവർത്തുകനും എഴുത്തുകാരനുമായ എ.ആർ. പിള്ളയുടെയും മകനായി 1927 ജൂൺ 26 ന് ജനിച്ചു. ഡൽഹി ആകാശവാണിയിൽ മലയാള വിഭാഗം എഡിറ്ററായിരുന്നു. വിവരപ്രക്ഷേപണ മന്ത്രാലയത്തിന്റെ വിവിധ മാധ്യമ യൂണിറ്റുകളിൽ സേവനമനുഷ്ഠിച്ചു. കേന്ദ്ര ഗവണ്മെ്ന്റിവന്റെു കീഴിൽ വരുന്ന പബ്ളിക്കേഷൻ ഡിവിഷൻ പ്രസിദ്ധീകരണമായ 'യോജന'മാസിക മലയാളം പതിപ്പിന്റെി സ്ഥാപകപത്രാധിപരായിരുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ ഇൻഫർമേഷൻ ഓഫീസർ, കേരള സാഹിത്യ അക്കാദമിയുടെ നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: കെ.ആർ ഹേമകുമാരി. മക്കൾ: രാധിക പിള്ള, ദേവിക പിള്ള, ഗിരീഷ് ചന്ദ്രൻ.[7]

ഔദ്യോഗികജീവിതം തിരുത്തുക

ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ പ്രവേശിച്ച അദ്ദേഹം ഇന്ത്യാ ഗവൺമെന്റിന്റെ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളിൽ സേവനമനുഷ്ഠിച്ചു. പിന്നീട് ഓൾ ഇന്ത്യ റേഡിയോ ദില്ലിയിലെ റീജിയണൽ ലാംഗ്വേജ് ഡിവിഷനിൽ ന്യൂസ് എഡിറ്ററായി ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ട അദ്ദേഹത്തെ ഡെൽഹി സ്റ്റേഷനിൽ നിന്നുള്ള മലയാളം വാർത്ത വായിക്കാനും ചുമതലപ്പെടുത്തുകയുണ്ടായി. [8] ഭാരത സർക്കാരിൻറെ പബ്ലിക്കേഷൻ ഡിവിഷന് കീഴിലുള്ള പ്രസിദ്ധീകരണമായ യോജനയുടെ മലയാള പതിപ്പിന്റെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം, പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലെ ഇൻഫർമേഷൻ ഓഫീസറായും കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. [9]

സാഹിത്യത്തിനുള്ള സംഭാവനകൾ തിരുത്തുക

യോജനയിൽ എഴുതിയ ശാസ്ത്രീയ ലേഖനങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. നിരവധി ശാസ്ത്രീയ പദങ്ങളുടെ കൃത്യമായ വിവർത്തനങ്ങൾ അവതരിപ്പിച്ച ഇംഗ്ലീഷ്-മലയാളം സയൻസ് നിഘണ്ടുവും ശ്രദ്ധേയമായിരുന്നു. കുട്ടികൾക്കായി തയ്യാറാക്കപ്പെട്ട ഒരു സചിത്ര വിജ്ഞാനകോശം, സി.വി. രാമൻ‌പിള്ളയുടെ കൃതികളെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ഒരു നിഘണ്ടു, ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള പ്രബന്ധങ്ങളുടെ ശേഖരം, പക്ഷിനിരീക്ഷണത്തെക്കുറിച്ചുള്ള ഒരു പുസ്തകം, ശാസ്ത്രലേഖനങ്ങളുടെ സമാഹാരമായ വാടാമല്ലി, 'ലോകത്തിന്റെ മുഖം മാറ്റിയ കണ്ടെത്തലുകൾ' (വിവർത്തനം) തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ഉൾപ്പെടുന്നു. [10]

സി.വി. രാമൻപിള്ള മെമ്മോറിയൽ നാഷണൽ ഫൗണ്ടേഷൻ എന്ന സംഘടനയുടെ അമരക്കാരനായിരുന്നു. ശാസ്തമംഗലത്തെ വീട്ടിൽ സി.വി.രാമൻപിള്ളയുമായി ബന്ധപ്പെട്ട ഒട്ടനവധി രേഖകളുടെ ഒരു വിസ്മയശേഖരവും അദ്ദേഹം ഒരുക്കിയിരുന്നു. [11]

ബഹുമതികൾ തിരുത്തുക

ഹാർവാണ്ട് യൂണിവേഴ്സിറ്റി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നു.[12]

പുസ്തകങ്ങൾ തിരുത്തുക

വാടാമല്ലി, ശാസ്ത്രശിൽപികൾ (കഥകൾ), ചിൽറൻസ് ഇല്ലുസ്‌ട്രേറ്റഡ് സയൻസ് ഡിക്ഷണറി, പക്ഷി നിരീക്ഷണം, ലോകത്തിന്റെ മുഖച്ഛായ മാറ്റിയ കണ്ടുപിടിത്തങ്ങൾ (വിവർത്തനം), കുട്ടികൾക്കുള്ള ശാസ്ത്രവിജ്ഞാനകോശം, സി.വി. രാമൻപിള്ളയുടെ കൃതികളെ ആസ്പദമാക്കിയുള്ള ശബ്ദകോശം, ചാന്ദ്രദൗത്യത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് ശാസ്ത്രലേഖന സമാഹാരം, മലയാളം ശാസ്ത്രനിഘണ്ടു മുതലായവ റോസ്കോട്ടിന്റെ പ്രധാന കൃതികളാണ്.[13]

അവലംബം തിരുത്തുക

 1. ., . "റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു". www.mangalam.com. മംഗളം. ശേഖരിച്ചത് 22 ഒക്ടോബർ 2020.{{cite web}}: CS1 maint: numeric names: authors list (link)
 2. ., . "മലയാളത്തിന് പുഷ്പചക്രം നൽകിയ റോസ്‌ക്കോട്ട്." www.malayalam.asiavillenews.com. malayalam.asiavillenews.com. മൂലതാളിൽ നിന്നും 2020-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ഒക്ടോബർ 2020.{{cite web}}: CS1 maint: numeric names: authors list (link)
 3. ., . "Rosscote Krishna Pillai dead". www.thehindu.com. thehindu.com. ശേഖരിച്ചത് 22 ഒക്ടോബർ 2020.{{cite web}}: CS1 maint: numeric names: authors list (link)
 4. ., . "Rosscote Krishna Pillai dead". www.divya-bharat.com. Divya Bharat. മൂലതാളിൽ നിന്നും 2020-10-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ഒക്ടോബർ 2020.{{cite web}}: CS1 maint: numeric names: authors list (link)
 5. ., . "A R Pillai, forgotten gem in C V Pillai's family". www.deccanchronicle.com. deccanchronicle. ശേഖരിച്ചത് 22 ഒക്ടോബർ 2020.{{cite web}}: CS1 maint: numeric names: authors list (link)
 6. "മലയാള സ്നേഹി ! റോസ്കോട്ട് കൃഷ്ണ പിള്ള ഇനി ഓർമ..." ManoramaOnline. ശേഖരിച്ചത് 2020-11-03.
 7. ., . "റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു". www.manoramaonline.com. manoramaonline.com. ശേഖരിച്ചത് 22 ഒക്ടോബർ 2020.{{cite web}}: CS1 maint: numeric names: authors list (link)
 8. "Archived copy". ശേഖരിച്ചത് 26 November 2013.{{cite web}}: CS1 maint: url-status (link)
 9. https://malayalam.indiatoday.in/keralam/story/cvs-love-john-roscott-made-krishnapillai-roscott-krishnapillai-247498-2020-10-21. ശേഖരിച്ചത് 26 November 2013. {{cite web}}: Missing or empty |title= (help)CS1 maint: url-status (link)
 10. "Archived copy". മൂലതാളിൽ നിന്നും 2021-01-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 October 2020.{{cite web}}: CS1 maint: archived copy as title (link)
 11. https://www.mangalam.com/news/detail/433529-latest-news.html. ശേഖരിച്ചത് 28 October 2020. {{cite web}}: Missing or empty |title= (help); Text "archive-" ignored (help)
 12. {{Cite web url=https://tecno.dailyhunt.in/news/india/malayalam/times+kerala-epaper-timesker/roskott+krishnapilla+93+antharichu-newsid-n223451434 |title=Archived copy |access-date=28 October 2020 |archive-}}
 13. ., . "സിവി രാമൻപിള്ളയുടെ ചെറുമകൻ റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു". www.dcbooks.com. dcbooks.com. ശേഖരിച്ചത് 22 ഒക്ടോബർ 2020.{{cite web}}: CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=റോസ്കോട്ട്_കൃഷ്ണപിള്ള&oldid=3808116" എന്ന താളിൽനിന്ന് ശേഖരിച്ചത്