റോളാങ്ങ് ബാർത്ത് (12 നവംബർ 1915 - 26 മാർച്ച് 1980) ഒരു ഫ്രഞ്ച് സാഹിത്യ വിമർശകനും സാഹിത്യ ചിന്ഹവിജ്ഞാനീയത്തിൽ നിപുണനുമായ ഒരു തത്ത്വചിന്തകനുമായിരുന്നു. റുമാനിയ, ഈജിപ്ത് , ന്യൂയോർക്ക് എന്നിവടങ്ങളിൽ അധ്യാപകനായിരുന്നു അദേഹം. നാലു ഘട്ടങ്ങളാണ് ബാർത്തിന്റെ രചനാജീവിതത്തിലുളളത് . മാർക്സിസം, അസ്തിത്വവാദം എന്നിവയോട് ബന്ധപ്പെട്ടാതാണ് ഒന്നാമത്തെ ഘട്ടം . രണ്ടാം ഘട്ടത്തിൽ അദേഹം ചിന്ഹവിജ്ഞാനീയനും ഘടനാവാദിയുമാണ് . ഉത്തര ഘടനാവാദതിന്റെതാണു മൂന്നാമത്തെ ഘട്ടം. അവസാനത്തെ അഞ്ചു വർഷങ്ങളിലെ രചനകളിൽ മറ്റു ചില സവിശേഷതകളാണ് നിഴലിക്കുന്നത്. ദരീദയുടെ സ്വാധീനത്താൽ ഘടനാവാദിയായിരുന്ന ബാർത്ത് അതിൽനിന്നു പിന്മാറി സൂചിതങ്ങൾക്കു സുചകങ്ങളെക്കാൾ പ്രാധാന്യമുണ്ടെന്ന ഉത്തരഘടനാവാദത്തിൽ നിലപാടുറപ്പിച്ചു. സൂചിതാർത്ഥത്തിന് അനിയതതത്ത്വമുണ്ടാകാമെങ്കിലും സൂചക സൂചിതങ്ങൾ സമൂഹം സങ്കേതബന്ധമാക്കിയിട്ടുളളതിനാൽ സൂചിതത്തിനു സ്ഥിരതയുണ്ട് എന്ന ഘടനാവാദത്തെ ഉത്തരഘടനാവാദത്തിൽ അഗീകരിക്കുന്നില്ല.[1]

Roland Gérard Barthes
ജനനം(1915-11-12)12 നവംബർ 1915
Cherbourg, France
മരണം26 മാർച്ച് 1980(1980-03-26)(പ്രായം 64)
Paris, France
കാലഘട്ടം20th-century philosophy
പ്രദേശംWestern Philosophy
ചിന്താധാരStructuralism
Semiotics
Post-structuralism
പ്രധാന താത്പര്യങ്ങൾSemiotics,
Literary theory,
Linguistics
ശ്രദ്ധേയമായ ആശയങ്ങൾDeath of the author
Writing degree zero
ഒപ്പ്

സൂചകത്തിന് സുനിർവചിതവും സുസ്ഥിരവുമായ ഒരു സൂചിതാർത്തമില്ല . സൂചകം പല പല അർത്ഥങ്ങളെ സൂചിപ്പിക്കും . ഒരു സൂചകത്തിൽനിന്നു മറ്റൊന്നിലേക്ക് അർത്ഥത്തിന് മാറാൻ സാധിക്കും . അർഥപരമായ അനിശ്ചിതത്വവും തീർചയില്ലായ്മയുമാണ് ഫലം . അതിനാൽ ഗ്രന്ഥകാരനും ഗ്രന്ഥത്തിനും പാഠഭാഗത്തിനും ഏകവും സ്ഥിരീക്രിതവും ആയ അനന്യതയില്ല. എല്ലാം ആപേക്ഷികമാണ് . ഉത്തരഘടനാവാദികളുടെ വീക്ഷണപ്രകാരം വിമർശന ഭാഷയിലെ സൂചകങ്ങളും മുൻപു പറഞ്ഞ പ്രകാരം അർത്ഥപരമായ അനിശ്ചിതത്വങ്ങളുടെ വിളനിലമാണ് . ഗ്രന്ഥകാരന്റെ മരണം എന്ന ആശയം ഉത്തരഘടനാവാദികളുടെ ഒരു പ്രധാനപ്പെട്ട കണ്ടെത്താലാണ്. 1932 -ൽ വാറൻ ബീച്ച് കുറിച്ചതാണ് ഈ വാക്ക് . ബാർത്ത് അതിനു ഉത്തരഘടനാതിഷ്ടി തമായ ഒരു വ്യാഖ്യാനം നല്കുന്നു . ബാർത്ത് "ഗ്രന്ഥകാരന്റെ മരണം " എന്ന ആശയം വിശദീകരിക്കുന്നത് ബർസക്കിന്റെ കഥയെ സൂചിപ്പിച്ചുകൊണ്ടാണ് . സ്ത്രീയായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തെ വർണ്ണിക്കുന്നിടത്ത് അദ്ദേഹം എഴുതി "അത് സ്ത്രീ തന്നെ - അവൾക്കു പെട്ടെന്നുണ്ടാകുന്ന ഭയങ്ങൾ അയുക്തികമായ തോന്നലുകൾ , സഹജമായ ഉത്കണ്ഠകൾ , തിടുക്കത്തിൽ കാണിക്കുന്ന ധീരതകൾ , നിസ്സാര കാര്യങ്ങളെ ചൊല്ലിയുണ്ടാകുന്ന ബഹളങ്ങൾ , മനോരമ്യമായ സംവേദന ശീലം അങ്ങനെ എല്ലാം കൊണ്ടും ". ബാർത്ത് ചോദിക്കുന്നു , ഇതൊക്കെപറ യുന്നതാരാണ് , നായകനോ, സ്ത്രീ സ്വഭാവ പരിചയമുള്ള ബാർത്തോ ? നമുക്ക് അറിയില്ല .

"രചന എന്നാൽ എല്ലാ സ്വരങ്ങളേയും എല്ലാ ഉത്ഭവ കേന്ദ്രങ്ങളെയും ഇല്ലായ്മ ചെയ്യുക എന്നാണ് അർത്ഥം ". ഗ്രന്ഥകാരന്റെ സ്ഥാനം രചനയിൽ വ്യാകരണത്തോടനുബന്ധിച്ചു മാത്രമാകുന്നു. ഗ്രന്ഥകാരനും ഗ്രന്ഥവും തമ്മിൽ അതിന്ദ്രിയമായ ഒരു ബന്ധമില്ല. ഒരാൾ രചന ആരംഭിച്ചാൽ അതിന്റെ അർ ത്ഥം ഗ്രന്ഥകാരൻ മരണത്തിലക്ക് പ്രവേശിച്ചു എന്നാണ് . ഇത്തരുണത്തിൽ പ്രാചിന ഗ്രന്ഥകാരനായ ഹൊരെസ് പറയുന്നത് പ്രദാനപ്പെട്ടതുതന്നെ . അദ്ദേഹം പറയുന്നു "ഒരിക്കൽ ഒരു വാക്ക് പുറത്തു വിട്ടാൽ പിന്നെ അത് തിരിയെ ചോദിക്കണോ അതിന്മേൽ നിയന്ത്രണം ആവശൃപ്പെടുവാനൊ ഒരു ഗ്രന്ഥകാരനു യാതൊരു അവകാശവുമില്ല ". ഗ്രന്ദാകരനു നല്കുന്ന അമിതമായ പ്രാധാന്യം ആധുനിക കലഘട്ടതിന്റെതാണ് . പ്രാചീന സമൂഹങ്ങളിൽ ഗ്രന്ഥകാരനെ ഒരു മധ്യവർത്തിയായി കണക്കാക്കിയിരുന്നു . അത് പ്രധാനമായും അധികാരികളും സമൂഹവും തമ്മിലോ അല്ലെങ്കിൽ ദൈവികമായ വെളിപാടുകളുടെ മധ്യസ്ഥനായോ കണക്കാക്കിയിരുന്നു . ചിലർ സമൂഹത്തിൽ വാമൊഴിയായി നിലനിന്നിരുന്ന കഥകളും മറ്റു പാരമ്പര്യങ്ങളും ക്രോഡീകരിക്കുന്നവരായിരുന്നു . മധ്യ കാലഘട്ടതോടെയാണ് ഗ്രന്ഥകാരന്മാരെ രചനയുടെ ആവശ്യഘടകവും കേന്ദ്രവും ആയി പരിഗണിക്കാൻ തുടങ്ങിയത് അഭ്യാസ ജ്ഞാനവാദവും , ഫ്രഞ്ച് ദേശീയവാദവും നവോത്ഥാനവും അതിനു പ്രേരകശക്തിയായി . രചന ഒരാളുടെ പ്രസക്തിക്കുള്ള മാർഗ്ഗമായി മാറി . മുതലാളിത്യ വ്യവസ്ഥിതി പിന്നീട് വ്യക്തി അധിഷ്ടി തമായ രചനകളെ അളവറ്റു പ്രോത്സാഹിപ്പിക്കുകയും ചെയ്തു . സാഹിത്യ പഠനമെന്നാൽ ഗ്രന്ഥകാരനെപറ്റിയുള്ള പഠനമാണ് എന്ന സ്വേച്ച്ചാ പരമായ ആശയം അതിലൂടെ ആരംഭിച്ചു ഇന്നും നിലനില്കുന്നു . ഗ്രന്ഥകാരന്റെ ജീവചരിത്രം , ആശയങ്ങൾ, ജീവിത വീക്ഷണം എന്നിവ ഗ്രന്ഥത്തിന്റെ വ്യാഖാനത്തിലും വിലയിരുത്തലിലും വളരെ പ്രസക്തവും പ്രാധാന്യവുമുള്ളതായി.

ഗ്രന്ഥകാരന്റെ വാഴ്ച വിമർശകന്റെയും വാഴ്ച്ചയായിരുന്നു ഗ്രന്ഥകാരൻ ഗ്രന്ഥത്തിൽ കേന്ദ്രവർത്തിയായിരുന്നു . പല ഗ്രന്ഥകാരന്മാരും കർത്താവിനെ കൃതികളിൽ നിന്നു അകറ്റിനിർത്താൻ ശ്രമിച്ചു . മല്ലാർമെ തൻറ്റെ കാവ്യ ശാസ്ത്രത്തിൽ "കവിയെ കവിതയിൽനിന്നു മായിച്ചു കളയണമെന്ന് "പറഞ്ഞിട്ടുണ്ട് . ഫ്ളോബറും ഹെന്ന്ട്രി ജയിംസും , ജയിംസ് ജോയിസും ഗ്രന്ഥകാരനെ പാത്ര ചേതോവൃത്തികളുടെ പിന്നിൽ അദ്രശ്യനും സ്വന്തം സ്വരം കേൾപിക്കാത്തവനുമായി ഒളിപ്പിച്ചു. ഹെമിങ്ങ് വേ കഥകൾ നാടകത്തിലെന്നോണം സംഭാഷണമാക്കി ഗ്രന്ഥകാരനെ അദൃശ്യനാക്കി. കഥ ഉത്തമപുരുഷൻറെ ഭാഷയിലാക്കി വസ്തുനിഷ്ഠ പാലിച്ചും പാത്രത്തിന്റെ ഏകാന്തമായ ആത്മഭാഷണമാക്കിയും പലരും പല തലത്തിൽ അപ്ര ത്യക്ഷനാക്കി. പക്ഷെ ഈ പ്രയത്ങ്ങൾ വ്യധാവിലാകുകയാണ് ചെയ്തത്. അയാളെ മായിച്ചു കളയാൻ എത്രത്തോളം ശ്രമിച്ചുവൊ അത്രത്തോളം അയാള്ക്ക് പ്രത്യേകത വർദ്ധിപ്പിക്കുകയാണ് ചെയ്തത്.

ഗ്രന്ഥകാരൻ ആദ്യം പിന്നിട് അയാളിൽനിന്നു ഗ്രന്ഥം എന്നാണല്ലോ സാധാരണ പറഞ്ഞു വരുന്ന ക്രമം. പക്ഷെ ബാർത്തിനെ സംബന്ധിച്ചിടത്തോളം ഗ്രന്ഥകാരന്റെ ജനനം ഗ്രന്ഥതോടൊപ്പം മാത്രമാണ്. ഗ്രന്ഥകാരനും ഗ്രന്ഥത്തിനും കർത്താവും ക്രിയയും എന്നുള്ള ബന്ധമില്ല. "ഭാഷയാണു ഗ്രന്ഥകാരന്റെ കലവറ. ഭാഷയോടുള്ള വ്യാപാരം വിട്ടു വേറെ കാലവുമില്ല. എഴുത്ത് ഒരു ഓർമ്മക്കുറിപ്പൊ ചിത്രീകരണമൊ അല്ല. പ്രത്യുത വിവിധ മാനങ്ങളുള്ള പല ആലേഖനങ്ങളുടെ കൂട്ടിമുട്ടലും കൂടിച്ചേരലും ആണ്. അവയൊന്നും മൗലികമല്ല. സംസ്കാരത്തിന്റെ അസംഖ്യം തലങ്ങളിൽനിന്നു സ്വരൂപിക്കുന്ന ഉദ്ധരണികളുടെ സംയുക്തം മാത്രമാണ്".അങ്ങനെ രചനയിൽ ഉപയോ ഗിക്കുന്ന സ്വരങ്ങളുടെ ഉത്ഭവ സ്ഥാനമേത് എന്ന് തിരിച്ചറിയാൻ സാധിക്കാ ത്ത അവസ്ഥയിലേക്ക് നാം എത്തുന്നു . എഴുത്തുകാരൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങ ൾ ഒരു നിഘണ്ടുവിലെന്നോണം സമൂ ഹത്തിൽ നിലനില്ക്കുന്നുണ്ട് . അദ്ദേഹം പ്രകടിപ്പിക്കുന്ന വികാരങ്ങളും സംസ്കാരമാകുന്ന നിഘണ്ടുവിൽനിന്നു അടർത്തിയെടുതതാണ് . ഈ അർത്ഥത്തിൽ രചന ഒരു ജീവൻ നൽകൽ മാത്രമാണ്. ഒരു അർത്ഥത്തിലേക്കു മാത്രം വായനക്കാരനെ നയിച്ചിരുന്ന ഒരു ദൈവിക വെളിപാടോ സ്വാഭാവിക ഇടപെടലോ ആയി ഒരു ഗ്രന്ഥത്തെയും ഇനി കണാനാകില്ല . ഓരോ രചനയും വിവിധ മാനങൾ ഉൾകൊല്ലുന്ന വിവിധ രചനകളുടെ ഒരു സങ്കരമാണ്. ഇവിടെ ആർക്കും എതെങ്കിലും ഒരു കൃതിയുടെ മൗലികത അവകാശപ്പെടാനില്ല . മുൻപ് സൂചിപ്പിച്ചതുപോലെ എഴുത്തുകാരൻ ഇവയെ എല്ലാം കൂട്ടി യോജിപ്പിക്കുക മാത്രമാന്നു ചെയ്യുന്നത് സംസാരിക്കുന്നത് ഭാഷയാണ് ഗ്രന്ഥകാരനല്ല. ഭാഷക്കു ഒരു വസ്തുവിനെ അല്ലാതെ വ്യക്തിയെ അറിയില്ല . വിവിധ സംസ്കാരങ്ങളിൽനിന്ന് ശേഖരിക്കുന്ന ഇത്തരം ആശയങ്ങളുടെ സംയോജനവും ഘടനയും നടക്കുന്നത് വയനക്കാരനിലാണ്, എഴുതുകാരനിലല്ല. "വായനക്കാരനെ ജനനം ഗ്രന്ഥകരന്റെ മരണം കൊണ്ട് വേണം ഉണ്ടാകാൻ". മുൻകാലവിമർശനങ്ങൾ എഴുത്തുകാരനെയല്ലാതെ വായനക്കാരനെ പരിഗണിച്ചിരുന്നില്ല.

“ഗ്രന്ഥകാരന്റെ മരണം" വിമർശകന്റെ മരണം കൂടിയാണ്. കാരണം ഗ്രന്ഥകരന്റെ മരണം എന്ന സത്യത്തോടുകൂടി ഗ്രന്ഥത്തെപ്പറ്റിയുള്ള വിശദീകരണവും വിലയിരുത്തലും ഒരു പാഴ്ജോലിയായിമാറി. ഒരു ഗ്രന്ഥകാരനെയയും ഒരു പ്രത്യേക അർത്ഥവും ഒരു ഗ്രന്ഥത്തിനു നല്കുക എന്നാൽ അതിന് അവസാനത്തെ സൂചകം നല്കുക എന്നാണ് അർഥമാക്കുന്നത് . ബാർത്ത് തന്റെ മിത്തുകളെക്കുറിചുള്ള ലേഖനതിൽ പറയുന്നു "പ്രഥമ ദ്രഷ്ട്യാ നിഷ്കളങ്കരെന്നു തോന്നിക്കുന്ന സാംസ്കാരിക സങ്കല്പങ്ങളും നിർമ്മിതികളും ഒക്കെ പ്രത്യക്ഷ പാഠത്തിൽ ഒതുക്കാതെ സന്ദേശങ്ങൾ ഉത്പ്പാദിക്കുന്നു". ഈ പാശ്ചാതലത്തിൽ വിമർശകനും വൃാഖൃാനവും ഒരു ഗ്രന്ഥതിന്റെ സൂചിതങ്ങളെ സ്വധീനിക്കുകയും അതിര് നിർണയിക്കുകയും ചെയ്യും. ഒരാൾക്ക് ഒരു ഗ്രന്ഥത്തെ സംബന്ധിച്ചു വിമർശകൻ എന്ന നിലയിൽ , ചെയ്യാവുന്ന കാര്യം അതിന്റെ ഘടനയെ വ്യകതമാക്കുക എന്നത് മാത്രമാണ് . മറ്റെല്ലാ പ്രവർത്തനങ്ങളും വായനക്കാരനെ സ്വാധീനിക്കുകയൊ അതിനെ മറ്റു വഴികളിലേക്ക് നയിക്കുകയൊ ചെയ്യും . അതിനാൽ വിമർശനത്തിനും ഉത്തര ഘടനാവാദത്തിൽ പ്രസക്തിയില്ല .

ബാർത്ത്‌ പറയുന്നു രചനയുടെ ഇ വൈവിധ്യം വായനക്കാരനെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഒരു ഗ്രന്ഥതിന്റെ പൂർണത അതിന്റെ ലക്ഷ്യത്തെ ആശ്രയിച്ചിരിക്കുന്നു . തുടക്കത്തെയൊ തുടക്കക്കാരനെയൊ അല്ല. . ഇതു വായനക്കാരന് അമിത പ്രാധാന്യം നൽകൽ അല്ല . ബാർത്ത് പറയുന്നത് ഇവിടെ ശ്രദ്ധേയമാണ്. ഉത്തര ഘടനാവാദം നിഷേധിച്ച, അവഗണിച്ച മാനുഷവർഗ്ഗ വർഗ്ഗ പ്രേമം ഒരു തരത്തിലും തിരിയെ കൊണ്ടുവരാൻ , അത് ഗ്രന്ഥകാരനിലൂടെയായാലും വായനക്കരനിലൂടെ ആണെങ്കിലും, ഈ പ്രാധാന്യം നൽകൽ ഇടയാകരുത് .

അവലംബംതിരുത്തുക

  1. നെല്ലിക്കൽ മുരളീധരൻ, വിശ്വസാഹിത്യദർശനങ്ങൾ, (2008)പുറം.469-488, ഡി.സി.ബുക്ക്സ്. കോട്ടയം
"https://ml.wikipedia.org/w/index.php?title=റോളാങ്ങ്_ബാർത്ത്&oldid=3343355" എന്ന താളിൽനിന്ന് ശേഖരിച്ചത്