റോം, അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയ സംസ്ഥാനത്തെ ഫ്ലോയ്ഡ് കൗണ്ടിയിലുൾപ്പെട്ട് ഏറ്റവും വലിയ നഗരവും കൌണ്ടിസീറ്റുമാണ്.

റോം, ജോർജിയ
City of Rome
View of Rome from the historic Myrtle Hill Cemetery
View of Rome from the historic Myrtle Hill Cemetery
Location in Floyd County and the state of Georgia
Location in Floyd County and the state of Georgia
Coordinates: 34°15′36″N 85°11′6″W / 34.26000°N 85.18500°W / 34.26000; -85.18500
CountryUnited States
StateGeorgia
CountyFloyd
ഭരണസമ്പ്രദായം
 • MayorJamie Doss
 • City ManagerSammy Rich
വിസ്തീർണ്ണം
 • City31.6 ച മൈ (81.9 ച.കി.മീ.)
 • ഭൂമി30.9 ച മൈ (80.1 ച.കി.മീ.)
 • ജലം0.7 ച മൈ (1.9 ച.കി.മീ.)
ഉയരം
614 അടി (187 മീ)
ജനസംഖ്യ
 (2010)
 • City36,303
 • ജനസാന്ദ്രത1,175/ച മൈ (453.5/ച.കി.മീ.)
 • മെട്രോപ്രദേശം
96,317
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ഏരിയ കോഡ്706/762
FIPS code13-66668[1]
GNIS feature ID0356504[2]
വെബ്സൈറ്റ്www.romefloyd.com

അപ്പലേച്ചിയൻ പർവ്വതനിരകൾ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം, ജോർജിയ, മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ പ്രധാന നഗരവും, ഫ്ലോയ്ഡ് കൗണ്ടി മുഴുവനായി ഉൾക്കൊള്ളുന്നതുമാണ്. 2010 ലെ ഐക്യനാടുകളിലെ കനേഷുമാരി പ്രകാരം, നഗരത്തിലെ ജനസംഖ്യ 36,303 ആയിരുന്നു.[3]  വടക്കുപടിഞ്ഞാറൻ ജോർജിയയിലെ ഏറ്റവും വലിയ നഗരവും, ജോർജിയ സംസ്ഥാനത്തെ പത്തൊമ്പതാമത്തെ വലിയ നഗരവുമാണിത്.

എട്ടോവാ, ഓസ്റ്റാനൌല നദികളുടെ സംഗമസ്ഥാനത്താണ് റോം നഗരം നിർമ്മിക്കപ്പെട്ടത്. ഈ നദികൾ സംഗമിച്ച് കൂസ നദിയായിത്തീരുന്നു. ഈ പ്രദേശത്തിൻറെ തന്ത്രപരമായ നിലനിൽപ്പുകാരണമായി പ്രദേശം അനേകകാലങ്ങളായി ക്രീക്കുകളുടെയും പിന്നീട് ചെറോക്കി ഇന്ത്യൻ വർഗ്ഗങ്ങളുടെയും കൈവശത്തിലായിരുന്നു. മേജർ റിഡ്ജ്, ജോൺ റോസ് തുടങ്ങിയ ദേശീയ നേതാക്കന്മാർ ഇന്ത്യൻ റിമൂവൽ ആക്ടിനുമുമ്പ് ഇവിടെയാണ് വസിച്ചിരുന്നത്.

ഏഴ് കുന്നുകൾക്കിടയിൽ രൂപകൽപന ചെയ്തിരിക്കുന്ന ഈ നഗരത്തിലെ കുന്നുകൾക്കിടയിലൂടെ നദികൾ ഒഴുകുന്നു. ആദ്യകാല യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാർക്ക് ഇറ്റലിയുടെ ദീർഘകാല തലസ്ഥാനമായ റോമിന്റെ പേര് ഈ നഗരത്തിനു പേരുനൽകാൻ പ്രചോദനമായ ഒരു സവിശേഷത ഇതായിരുന്നു. 

നദീതീരങ്ങളിലെ ഉചിതമായ സ്ഥാനം കാരണമായി ഒരു വിപണിയും വ്യവസായ നഗരവുമായി ഇതു വികസിച്ചത് ആൻറിബെല്ലം (antebellum period) കാലഘട്ടത്തിലായിരുന്നു. നദിയിലൂടെ സമ്പന്നമായ പ്രാദേശിക പരുത്തി  ഗൾഫ് തീരത്തുള്ള വിപണികളിലേയ്ക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു.

അവലംബം തിരുത്തുക

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  3. "Geographic Identifiers: 2010 Census Summary File 1 (G001), Rome city, Georgia". American FactFinder. U.S. Census Bureau. Archived from the original on 2020-02-13. Retrieved April 28, 2016.
"https://ml.wikipedia.org/w/index.php?title=റോം,_ജോർജിയ&oldid=3643417" എന്ന താളിൽനിന്ന് ശേഖരിച്ചത്