റൈറ്റേഴ്സ് ബിൽഡിംഗ്

(റൈറ്റേഴ്സ ബിൽഡിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ സെക്രട്ടറിയേറ്റ് മന്ദിരമാണ് റൈറ്റേഴ്സ് ബിൽഡിംഗ് അഥവാ റൈറ്റേഴ്സ് എന്നറിയപ്പെടുന്നത്. പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്താ നഗരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 150 മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കെട്ടിടത്തിന്റെ വടക്കൻ ഭാഗത്തായി ലാൽ ഡിഗ്ഗി എന്ന ജലാശയം സ്ഥിതിചെയ്യുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ റൈറ്റേഴ്സ് ഉദ്യോഗസ്ഥരുടെ കാര്യാലയമായതിനാലാണ് ഇതിന് റൈറ്റേഴ്സ് ബിൽഡിംഗ് എന്ന പേര് ലഭിച്ചത്. തോമസ് ലിയൻ 1777ൽ ആണ് റൈറ്റേഴ്സ് ബിൽഡിംഗ് ഡിസൈൻ ചെയ്തത്. ഇത് പലവർഷങ്ങളിലായി പല വികസനത്തിനും വിധേയമായി. ഈ ബിൽഡിംഗ് 4 ഒക്ടോബർ 2013 വരെ മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. ഇപ്പോൾ പല ഡിപ്പാർട്ട്മെന്റുകളും വേറെ ബിൽഡിംഗിലേക്കു മാറ്റിയിരിക്കുകയാണ്. ഹൗറയിലെ നബാന എന്ന ബിൽഡിംഗിലേയ്ക്കാണ് താൽക്കാലികമായി ഡിപ്പാർട്ട്മെന്റുകൾ മാറ്റിയിരിക്കുന്നത്.

റൈറ്റേഴ്സ് ബിൽഡിംഗ്
মহাকরণ
Main façade of the Writers' Building
Map
അടിസ്ഥാന വിവരങ്ങൾ
സ്ഥാനംLal Dighi, BBD Bagh, Kolkata – 700001 West Bengal
നിർമ്മാണം ആരംഭിച്ച ദിവസം1777
ഉടമസ്ഥതGovernment of West Bengal
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിThomas Lyon

ഈ കെട്ടിടത്തിന്റെ മധ്യഭാഗത്തായി മിനർവയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. മേൽക്കൂരയിൽ നിരവധി പ്രതിമകൾ വേറെയുമുണ്ട്. ഗ്രീക്ക് ദേവീദേവൻമാരുടെ പ്രതിമകളാണ് അവ. ഈ പ്രതിമകൾ യൂറോപ്യൻമാരും ഇന്ത്യാക്കാരുമാണ് നിർമ്മിച്ചിരിക്കുന്നത്.[1]

 
Writers' Building from across Lal Dighi in B.B.D. Bagh

ചരിത്രം

തിരുത്തുക

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി 1777-ൽ തോമസ് ലിയൺ ആണ് റൈറ്റേഴ്സ് ബിൽഡിംഗ് രൂപകൽപ്പന ചെയ്തത്. 1821-ൽ 128 അടി നീളമുള്ള വരാന്തയോടൊപ്പം 32 അടി പൊക്കമുള്ള ഇരുമ്പ് തൂണുകൾ ഒന്നാമത്തെയും രണ്ടാമത്തെയും നിലകളിൽ സ്ഥാപിച്ചു. 1889 മുതൽ 1906 വരെ രണ്ട് പുതിയ ഭാഗങ്ങൾ കൂട്ടിച്ചേർത്തു. അവയിൽ ഇരുമ്പ് പടിക്കെട്ടുകളും ഘടിപ്പിച്ചു. അവ ഇപ്പോഴും ഉപയോഗത്തിലുണ്ട്. റൈറ്റേഴ്സ് ബിൽഡിംഗ് അതിന്റെ ഗ്രീക്ക്-റോമൻ ശൈലി പൂർണ്ണമായും സ്വായത്തമാക്കിയത് മധ്യഭാഗത്തിലെ പോർട്ടിക്കോ കുഴികളും ചുവന്ന പ്രതലത്തിലുള്ള ഇഷ്ടികയും കൊണ്ടായിരുന്നു. 1883-ൽ വില്യം ഫ്രഡറിക് വുഡിംഗ്ടണിന്റെ ശിൽപ്പങ്ങൾ പാരപ്പറ്റിൽ സ്ഥാപിച്ചു.[2]

പുനരുദ്ധാരണം

തിരുത്തുക

2 ബില്യൺ യു.എസ്. ഡോളറിനാണ് 2013-ൽ കെട്ടിടം പുനരുദ്ധാരണത്തിനു വിധേയമായത്. ഇതിനുമുമ്പ് താൽക്കാലികമായി സ്റ്റേറ്റ് സെക്രട്ടറിയേറ്റും മുഖ്യമന്ത്രിയുടെ ഓഫീസും ഹൗറാ നദിപ്പാലത്തിന്റെ കമ്മീഷണറുടെ കെട്ടിടത്തിലായിരുന്നു മാറ്റിപ്പാർപ്പിച്ചത്, നബാന എന്നായിരുന്നു ആ കെട്ടിടത്തിന്റെ പേര്. [3][4] 2014 ഫെബ്രുവരിയിൽ പൊതുമരാമത്ത് വകുപ്പും സംരക്ഷണ വിദഗ്ദ്ധരും ഒരു പദ്ധതി സമർപ്പിച്ചു. എന്നാൽ അത് പര്യാപ്തമായിരുന്നില്ല.[5] അപ്പോഴാണ് ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബംഗാൾ എഞ്ചിനിയറിംഗ് ആൻഡാ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ശിബ്പൂർ ആർക്കിടെക്ടുമാർ ക്ഷണിക്കപ്പെടുന്നത്. അവർ കെട്ടിടത്തിന്റെ ഘടന പഠിച്ചതിനു ശേഷം യഥാർത്ഥ പുനരുദ്ധാരണം സാധ്യമായത്. [6]

കേണൽ എൻ.എസ്. സിംപ്സണിന്റെ വധം

തിരുത്തുക
 
Statue of Benoy, Badal and Dinesh

1930 ഡിസംബർ 8-ന് ബിനോയ് ബസു, ബാദൽ ഗുപ്ത, ദിനേഷ് ഗുപ്ത എന്നിവർ റൈറ്റേഴ്സ് ബിൽഡിംഗിനു നേരെ കുതിച്ചു. അവർ യൂറോപ്യൻമാരുടെ വേഷം ധരിച്ചുകൊണ്ട് വെടിയുണ്ട നിറച്ച തോക്കുകൾ കൈയ്യിലേന്തുകയും ചെയ്തു. ഭീകരനായ പോലീസ് ഇൻസ്പെട്കട ജനറൽ കേമൽ സിംപ്സണെ അവർ വെടിവച്ച് കൊന്നു. അതിനുശേഷം അവർ ഈ കൊലപാതകത്തിന്റെ പേരിൽ പ്രശസ്തരാവുകയും ചെയതു. ക്രൂരമായ ജയിൽത്തടവിനു പ്രതികാരം എന്ന നിലയിലാണ് അവർ കേണൽ സിംപ്സണെ വകവരുത്തിയത്.

കേണൽ സിംപ്സണെ കൊന്നതിനു ശേഷം അവർ റൈറ്റേഴ്സ് ബിൽഡിംഗിനുളളിൽ കയറിക്കൂടി. അതിനുശേഷം വരാന്തകളിൽ ഭയാനകമായ വെടിവയ്പ്പ് നടന്നു. എണ്ണത്തിൽ കൂടുതലായ കൊൽക്കട്ടാ പോലീസിനെ ചെറുത്തുനിൽക്കാനാകാതെ മൂവർ സംഘം ആത്മഹത്യ ചെയ്തു.

കീഴടങ്ങാൻ തയ്യാറാകാതിരുന്ന ബാദൽ ഗുപ്ത പൊട്ടാസ്യം സയനൈഡ് കഴിച്ച് വീരമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പരസ്പരം വെടിവച്ചു. പക്ഷേ ദിനേഷ് ഗുപ്ത മരണത്തെ അതിജീവിച്ചു. 1931 ജൂലൈ 7-ൽ അദ്ദേഹത്തെ തൂക്കിക്കൊന്നു.

 
In memory of martyrdom of Benoy, Badal, Dinesh. Writers' Building

ഇന്ന് ഡാൽഹൗസി സ്ക്വയർ ഈ മൂവർ സംഘത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ബി.ബി.ഡി. ബാഗ് എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെട്ടത്. ബിനോയ്, ബാദൽ, പിന്നെ ദിനേശ് ഗുപ്തയുടെയും പ്രതിമകൾ റൈറ്റേഴ്സ് ബിൽഡിംഗിന്റെ മുമ്പിലായി സ്ഥാപിച്ചിട്ടുണ്ട്. ബിനോയ് ഗുപ്തയെയാണ് പ്രതിമകളിൽ നേതാവായി പ്രതിനിധീകരിച്ചിരിക്കുന്നത്.

ചിത്രശാല

തിരുത്തുക
  1. Mazumdar, Jaideep (13 September 2012). "Kolkata walk: Tracing the heritage footsteps of the Raj". Times of India. Archived from the original on 2012-07-07. Retrieved 19 January 2012.
  2. Das, Soumitra (20 May 2011). "Writ of Writers'". The Telegraph. Calcutta, India. Archived from the original on 2017-07-09. Retrieved 19 January 2012.
  3. "Writers' Buildings temporarily dethroned as West Bengal's seat of power – The Hindu". 5 October 2013. Retrieved 28 February 2014.
  4. "Mamata Banerjee moves to Howrah's HRBC from Writers' Buildings". Economic Times. 5 October 2013. Archived from the original on 2016-03-05. Retrieved 28 February 2014.
  5. "Writers' revival plan 'flawed'". The Times of India. 19 February 2014. Retrieved 28 February 2014.
  6. "Tests for Writers' Buildings before restoration". The Times of India. 4 February 2014. Retrieved 28 February 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റൈറ്റേഴ്സ്_ബിൽഡിംഗ്&oldid=4135074" എന്ന താളിൽനിന്ന് ശേഖരിച്ചത്