ദിനേശ് ഗുപ്ത
ബ്രിട്ടീഷ് സാമ്രാജ്യത്വഭരണത്തിനെതിരായി പൊരുതിയ ബംഗാളിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയായിരുന്നു ദിനേശ് ഗുപ്ത (6 ഡിസംബർ 1911 – 7 ജൂലായ് 1931) എന്നറിയപ്പെടുന്ന ദിനേശ് ചന്ദ്രഗുപ്ത (ബംഗാളി: দিনেশ চন্দ্র গুপ্ত Dinesh Chôndro Gupto).
Dinesh Chandra Gupta | |
---|---|
দিনেশ চন্দ্র গুপ্ত | |
ജനനം | |
മരണം | 7 ജൂലൈ 1931 | (പ്രായം 19)
ദേശീയത | Indian |
കലാലയം | Dhaka College |
അറിയപ്പെടുന്നത് | Writers' Building attack |
ആദ്യകാല പ്രവർത്തനങ്ങൾ
തിരുത്തുകദിനേശ് ഗുപ്ത 1911 ഡിസംബർ 6 നു ബംഗ്ലാദേശിലുള്ള മുൻഷിഗഞ്ച് ജില്ലയിലെ ജോഷ്ഒലോംങിലാണ് ജനിച്ചത്.[1] ധാക്ക കോളേജിലെ പഠനകാലത്ത് ദിനേശ് ഗുപ്ത ബംഗാൾ വോളന്റിയേഴ്സ് എന്ന വിപ്ലവ സംഘടനയിൽ ചേർന്നു.
റൈറ്റേഴ്സ് ബിൽഡിംഗിലെ യുദ്ധം
തിരുത്തുകഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ലവങ്ങൾ ശക്തമായിരുന്ന കാലത്ത് തടവറകളിലെ മൃഗീയ പീഡനങ്ങൾക്കു നേതൃത്വം നൽകിക്കൊണ്ടിരുന്ന ജയിൽ വകുപ്പുമേധാവി കേണൽ എൻ. എസ്. സിംപ്സൺ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ ലക്ഷ്യം വച്ചുകൊണ്ട് ബംഗാൾ വോളന്റിയേഴ്സ് എന്ന സംഘടന ചില വിപ്ലവ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന് 1930 ഡിസംബർ 8-ന് ബിനോയ് ബസു, ദിനേശ് ഗുപ്ത, ബാദൽ ഗുപ്ത എന്നിവർ പാശ്ചാത്യ വേഷത്തിൽ റൈറ്റേഴ്‌സ് ബിൽഡിംഗിൽ കയറി സിംപ്സണെ വെടിവച്ചുകൊന്നു.[2] തുടർന്നുണ്ടായ വെടിവെപ്പിൽ ട്വിനാമും പ്രിന്റസും നെൽസണും ഉൾപ്പെടെയുള്ള മറ്റു ചില ഉദ്യോഗസ്ഥർക്കു സാരമായി പരിക്കേറ്റു. തുടർന്ന് ബ്രിട്ടീഷുകാർക്കു പിടികൊടുക്കാതിരിക്കാൻ ബാദൽ പൊട്ടാസ്യം സയനൈഡ് കഴിച്ച് ആത്മഹത്യചെയ്തു. ബിനോയ്, ദിനേശ് എന്നിവർ സ്വയം നിറയൊഴിച്ചു. ഗുരുതരാവസ്ഥയിൽ നിന്നു രക്ഷപെട്ട ദിനേശിനെ ബ്രിട്ടീഷുകാർ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളും കൊലപാതകകുറ്റവും ചുമത്തി തൂക്കിക്കൊന്നു. ദിനേശ് ഗുപ്ത, 1931 ജൂലൈ ഏഴിന് അലിപ്പൂർ ജയിലിൽ 19-ാം വയസിൽ രക്തസാക്ഷിയായി.[3]
പ്രാധാന്യം
തിരുത്തുകബിനോയ്, ബാദൽ, ദിനേഷ് എന്നീ വിപ്ലവകാരികളുടെ ധീരമായ പോരാട്ടം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള വിപ്ലവപ്രവർത്തനങ്ങൾക്കു പ്രചോദനം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ൈറ്റേഴ്സ് ബിൽഡിംഗ് നിലനിന്നിരുന്ന ഡെൽഹൗസി സ്ക്വയർ ബി.ബി.ഡി. ബാഗ് എന്നു പുനർനാമകരണം ചെയ്തു. മൂന്ന് വിപ്ലവകാരികളുടെയും പേരിന്റെ ആദ്യാക്ഷരങ്ങളാണ് സ്ഥലനാമമായി സ്വീകരിച്ചിരിക്കുന്നത്. റൈറ്റേഴ്സ് ബിൽഡിംഗ് ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ശിലാഫലകം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ഗ്രന്ഥസൂചി
തിരുത്തുക- Hemendranath Dasgupta, Bharater Biplab Kahini, II & III, Calcutta, 1948;
- Ramesh Chandra Majumdar, History of the Freedom Movement in India, III, Calcutta 1963;
- Ganganarayan Chandra, Abismaraniya, Calcutta, 1966.
അവലംബം
തിരുത്തുക- ↑ Mohanta, Sambaru Chandra (2012). "Gupta, Dinesh Chandra". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
- ↑ Basu, Raj Sekhar (2012). "Basu, Benoy Krishna". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
- ↑ https://www.thebetterindia.com/154654/benoy-badal-dinesh-writers-building-kolkata-news/