റൈറ്റിയ റെലിജിയോസ

ചെടിയുടെ ഇനം

അപ്പോസൈനേസീ കുടുംബത്തിലെ കുറ്റിച്ചെടികളുടെ ഒരു സ്പീഷീസ് ആണ് റൈറ്റിയ റെലിജിയോസ.[2] ചൈന (ഗ്വാങ്ഡോംഗ്), ഇൻഡോ-ചൈന, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. കാറ്റലോഗ് ഓഫ് ലൈഫ് പട്ടികയിൽ ഇതിൻറെ ഒരു ഉപജാതികളും കാണപ്പെടുന്നില്ല.[3]ഊഷ്മളമായ ഉഷ്ണമേഖലാ കാലാവസ്ഥകളിലുമെല്ലാം കാണപ്പെടുന്ന ഈ നിത്യഹരിത സസ്യത്തിൽ വർഷം മുഴുവനും പൂക്കളുണ്ടാകുന്നു.[4]

റൈറ്റിയ റെലിജിയോസ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Apocynaceae
Genus: Wrightia
Species:
W. religiosa
Binomial name
Wrightia religiosa
Synonyms[1]

ഒരു ബോൺസായ് സസ്യം ആയും നട്ടുവളർത്തുന്ന ഈ ഇനം സാധാരണയായി ഇന്തോ-ചൈനയിലെ പഗോഡകളിലും മറ്റിടങ്ങളിലും കാണപ്പെടുന്നു. വിയറ്റ്നാമിൽ ഇതിനെ Mai chiếu thủy, mai chấn thủy, mai trúc thủy, or lòng mức miên; എന്നുവിളിക്കുന്നു. ഇംഗ്ലീഷിൽ ഇതിനെ വാട്ടർ ജാസ്മിൻ എന്നും അറിയപ്പെടുന്നു. ലേഡീസ് ഈയർ റിങ്സ്, വൈൽഡ് വാട്ടർ പ്ലം, വണ്ടറസ് റൈറ്റിയ, സേക്രഡ് ബുദ്ധിസ്റ്റ് എന്നിവ ഈ സസ്യത്തിൻറെ അറിയപ്പെടുന്ന മറ്റു പൊതുനാമങ്ങളാണ്.

മുകൾഭാഗം പരന്ന് ഏകദേശം 2 മീറ്റർ വരെ ഉയരത്തിൽ കുറ്റിച്ചെടിയായി വളരുന്നു. നേർത്ത, മിനുസമാർന്ന അരികുകളുള്ള വൃത്താകൃതിയിലുള്ള ഇളം പച്ച ഇലകൾ ജോഡികളായി ഇലഞെട്ടിന് ഇരുവശവും (എതിർവശത്ത്) ക്രമീകരിച്ചിരിക്കുന്നു. തീവ്രമായ സുഗന്ധമുള്ളതും വെളുത്തതുമായ പൂക്കൾ നക്ഷത്രസമാനമായ പാറ്റേണിൽ ക്രമീകരിച്ചിരിക്കുന്ന 5 അണ്ഡാകാരമുള്ള ദളങ്ങൾ ചേർന്നതാണ്. ഇലയുടെ കക്ഷങ്ങളിൽ ചെറിയ കൂട്ടങ്ങളായി പൂക്കൾ ക്രമീകരിച്ചിരിക്കുന്നു. വർഷം മുഴുവൻ പൂക്കൾ കാണപ്പെടുന്നു.[5]

വൈദ്യശാസ്ത്ര ഔഷധത്തിനായി ലോകത്തിന്റെ പല ഭാഗങ്ങളിലും വാട്ടർ ജാസ്മിൻ കൃഷി ചെയ്തുവരുന്നു. സുഗന്ധമുള്ള വെളുത്ത പുഷ്പങ്ങൾ ഇതിൻറെ സവിശേഷതയായതിനാൽ അലങ്കാരസസ്യമായും നട്ടുവളർത്തുന്നു. ഈർപ്പമുള്ള മണ്ണിലും, നന്നായി വരണ്ട മണ്ണിലും തണ്ടുകൾ മുറിച്ചു നട്ടും വേരുകളിൽ നിന്നും മുളപ്പിച്ചും വംശവർദ്ധനവ് നടത്താവുന്നതാണ്.

പദോല്പത്തി

തിരുത്തുക

സ്കോട്ടിഷ് വൈദ്യനും സസ്യശാസ്ത്രജ്ഞനുമായ ഡോ. വില്യം റൈറ്റിന്റെ (1740 - 1827) ബഹുമാനാർത്ഥമാണ് ഈ ജീനസിന് റൈറ്റിയ എന്ന് നാമകരണം നൽകിയത്. സ്പീഷീസ് റെലിജിയോസ എന്നാൽ പവിത്രവും മതപരമായ ആചാരങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്.

വാട്ടർ ജാസ്മിൻ പരമ്പരാഗതമായി ഒരു ഔഷധസസ്യമായും വേരുകൾ ചർമ്മരോഗനിവാരണത്തിനുള്ള ഔഷധിയായും ഉപയോഗിക്കുന്നു.[6]സസ്യങ്ങൾ പൂന്തോട്ടങ്ങളുടെ അതിരുകളിൽ നട്ടുവളർത്തി വേലിയായി പ്രയോജനപ്പെടുന്നു. പൂക്കൾ ക്ഷേത്രാവശ്യങ്ങൾക്കുപയോഗിക്കുന്നു.

രോഗങ്ങൾ

തിരുത്തുക

ഗുരുതരമായ പ്രാണികളോ രോഗങ്ങളോ ഈ സസ്യത്തെ ബാധിക്കുന്നില്ല. മുഞ്ഞ അല്ലെങ്കിൽ സ്പൈഡർ മൈറ്റ്സ് ആക്രമിക്കാറുണ്ട്. ഇലപ്പുള്ളി രോഗവും കണ്ടുവരുന്നു.

ചിത്രശാല

തിരുത്തുക
  1. "Wrightia religiosa (Teijsm. & Binn.) Benth. ex Kurz — The Plant List". www.theplantlist.org. Archived from the original on 2023-03-17. Retrieved 16 July 2018.
  2. "Brit, Brytte, or Brithus, Walter (fl 1390)", Oxford Dictionary of National Biography, Oxford University Press, 2018-02-06, retrieved 2019-06-05
  3. "Regional averages of mean species abundance, 1820-2000". How Was Life?. 2014-10-02. doi:10.1787/9789264214262-table73-en.
  4. "Wrightia religiosa, Echites religiosa, Sacred Buddhist, Wondrous Wrightia, Wild Water Plum, Water Jasmine -". TopTropicals.com - rare plants for home and garden (in ഇംഗ്ലീഷ്). Retrieved 2019-06-16.
  5. https://florafaunaweb.nparks.gov.sg/Special-Pages/plant-detail.aspx?id=2556. {{cite web}}: Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  6. "Wrightia religiosa - Water Jasmine". www.flowersofindia.net. Retrieved 2019-06-16.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റൈറ്റിയ_റെലിജിയോസ&oldid=3987574" എന്ന താളിൽനിന്ന് ശേഖരിച്ചത്