റേച്ചൽ വൈസ്

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

അക്കാഡമി അവാർഡ് നേടിയ ഇംഗ്ലീഷ് ചലച്ചിത്ര-നാടക നടിയാണ് റേച്ചൽ ഹാന വൈസ്. ദ മമ്മി, ദ മമ്മി റിട്ടേൺസ് എന്ന ചിത്രങ്ങളിലെ ഇവി (എവെലിൻ കാർണഹാൻ-ഒ'കോണൽ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് റേച്ചൽ വൈസ് ചലച്ചിത്ര മേഖലയിൽ പ്രശസ്തിയാർജ്ജിച്ചത്. 2002-ൽ ഹ്യൂ ഗ്രാന്റ്റിനൊപ്പം എബൗട്ട് എ ബോയ് എന്ന ഹിറ്റ് ചിത്രത്തിലും ഇവർ അഭിനയിച്ചു. 2005-ൽ ദ കോൺസ്റ്റന്റ് ഗാർഡ്നർ എന്ന ചിത്രത്തിലെ വേഷം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടിക്കൊടുത്തു. 1970 മാർച്ച് 7-ആം തീയതി ഓസ്ട്രിയൻ വംശജയയായ ഈഡിത്ത് റുത്ത്, ഹംഗറിയിൽ നിന്നുള്ള ജോർജ് വൈസ് ദമ്പതികളുടെ പുത്രിയായി ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിൽ ജനിച്ച റേച്ചൽ ബാല്യകാലം ചെലവഴിച്ചത് ഹാംസ്റ്റഡ് ഗാർഡൻ സബർബിലാണ്. അവരുടെ മാതാവ് ഒരു സൈക്കോതെറാപ്പിസ്റ്റും പിതാവ് എഞ്ചിനീയറും ആയിരുന്നു.

റേച്ചൽ വൈസ്
റേച്ചൽ വൈസ് 2007ൽ
ജനനം
റേച്ചൽ ഹാന വൈസ്

(1970-03-07) 7 മാർച്ച് 1970  (54 വയസ്സ്)
സജീവ കാലം1993–present
പങ്കാളി(കൾ)ഡാരൺ അരൊണോഫ്സ്കി (2002-2010; 1 child)


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റേച്ചൽ_വൈസ്&oldid=3978157" എന്ന താളിൽനിന്ന് ശേഖരിച്ചത്