റേച്ചൽ ഫോസ്റ്റർ അവേരി
റേച്ചൽ ഫോസ്റ്റർ അവേരി (ജീവിതകാലം: ഡിസംബർ 30, 1858 - ഒക്ടോബർ 26, 1919) 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ അമേരിക്കൻ വനിതാ വോട്ടവകാശ പ്രസ്ഥാനത്തിൽ സജീവമായിരുന്ന വനിതയായിരുന്നു. സൂസൻ ബി. ആന്റണിയും മറ്റ് പ്രസ്ഥാന നേതാക്കളുമായി ചേർന്ന് പ്രവർത്തിച്ചു. നാഷണൽ അമേരിക്കൻ വുമൺ സഫറേജ് അസോസിയേഷന്റെ കറസ്പോണ്ടിംഗ് സെക്രട്ടറിയായി ഉയർന്ന അവർ രാജ്യത്തുടനീളം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.[1][2]
റേച്ചൽ ഫോസ്റ്റർ അവേരി | |
---|---|
ജനനം | റേച്ചൽ ഫോസ്റ്റർ ഡിസംബർ 30, 1858 |
മരണം | ഒക്ടോബർ 26, 1919 | (പ്രായം 60)
ദേശീയത | അമേരിക്കൻ |
തൊഴിൽ | സാമൂഹിക പ്രവർത്തക, സർഫാജിസ്റ്റ് |
ജീവിതപങ്കാളി(കൾ) | സൈറസ് മില്ലർ അവേരി |
ബന്ധുക്കൾ | റോസ മില്ലർ അവേരി (mother-in-law) ജെ. ഹെറോൺ ഫോസ്റ്റർ (father) |
ആദ്യകാലങ്ങളിൽ
തിരുത്തുകപെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ജൂലിയ മാനുവൽ ഫോസ്റ്റർ, പിറ്റ്സ്ബർഗ് ഡിസ്പാച്ചിന്റെ എഡിറ്റർ ജെ. ഹെറോൺ ഫോസ്റ്റർ എന്നിവരുടെ മകളായി റേച്ചൽ ഫോസ്റ്റർ ജനിച്ചു.[3] അവരുടെ മാതാപിതാക്കൾ പുരോഗമന ചിന്തകരായിരുന്നു. ഒരേ ജോലിക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം ലഭിക്കണമെന്ന നിലപാട് അവരുടെ പിതാവ് സ്വീകരിച്ചിരുന്നു. വനിതാ അവകാശ നേതാവായ എലിസബത്ത് കാഡി സ്റ്റാന്റണിൽ നിന്ന് പഠിച്ച് അമ്മ സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള ഒരു പ്രവർത്തകയായി.[4] ഫോസ്റ്റർ ഹോമിൽ സ്റ്റാൻടൺ വോട്ടവകാശ യോഗങ്ങൾ നടത്തി, റേച്ചലിന്റെ അമ്മ പ്രാദേശിക വോട്ടവകാശ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായി. [2][5] 1868-ൽ ജെ. ഹെറോൺ ഫോസ്റ്ററുടെ മരണശേഷം, റേച്ചലും സഹോദരി ജൂലിയയും അമ്മയും ഫിലാഡൽഫിയയിലേക്ക് മാറി. അവിടെ അവർ സിറ്റിസൺസ് സഫറേജ് അസോസിയേഷനിൽ ചേർന്നു. [2]
അവലംബം
തിരുത്തുക- ↑ Susan Magarey, ed. (2006). Ever Yours, C. H. Spence. Wakefield Press. ISBN 1-86254-656-8.
- ↑ 2.0 2.1 2.2 Willard, Frances E., and Mary A. Livermore, eds. A Woman of the Century: Fourteen Hundred-Seventy Biographical Sketches Accompanied by Portraits of Leading American Women in All Walks of Life. Moulton, 1893, pp. 37-38.
- ↑ Kathryn Cullen-DuPont (1 August 2000). Encyclopedia of women's history in America. Infobase Publishing. p. 19. ISBN 978-0-8160-4100-8. Retrieved 28 November 2011.
- ↑ Cooper 1896, പുറം. 169.
- ↑ Logan, John A (1912). The Part Taken by Women in American History. Perry-Nalle Publishing Co. pp. 586–87.
j heron foster.
ഗ്രന്ഥസൂചിക
തിരുത്തുക- This article incorporates text from a publication now in the public domain: Cooper, Walter Gerald (1896). The Cotton States and International Exposition and South, Illustrated: Including the Official History of the Exposition (Public domain ed.). Illustrator Company. p. 169.
പുറംകണ്ണികൾ
തിരുത്തുക- രചനകൾ റേച്ചൽ ഫോസ്റ്റർ അവേരി ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)