പിറ്റ്സ്ബർഗ്ഗ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, കോൺട്രാ കോസ്റ്റാ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു വ്യാവസായിക നഗരമാണ്. ഈ നഗരത്തിലെ ജനസംഖ്യ 2010 ൽ കണക്കാക്കിയതു പ്രകാരം 63,264 ആയിരുന്നു. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തെ ഈസ്റ്റ് ബേ മേഖലയിൽ സൂയിസൻ ഉൾക്കടൽ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

City of Pittsburg

(formerly) Black Diamond and New York of the Pacific[1]
Pittsburgcalifornia.jpg
Nickname(s): 
"P-World" "The Burg"
Motto(s): 
Gateway to the Delta!
Location in Contra Costa County and the state of California
Location in Contra Costa County and the state of California
City of Pittsburg is located in the United States
City of Pittsburg
City of Pittsburg
Location in the United States
Coordinates: 38°01′41″N 121°53′05″W / 38.02806°N 121.88472°W / 38.02806; -121.88472
CountryUnited States
StateCalifornia
CountyContra Costa
IncorporatedJune 25, 1903[2]
ഭരണസമ്പ്രദായം
 • MayorMarilyn Craft [3]
 • State SenatorSteve Glazer (D)[4]
 • State AssemblyJim Frazier (D) and
Tim Grayson (D)[5]
 • U. S. CongressMark DeSaulnier (D)[6]
വിസ്തീർണ്ണം
 • ആകെ19.15 ച മൈ (49.59 ച.കി.മീ.)
 • ഭൂമി17.19 ച മൈ (44.52 ച.കി.മീ.)
 • ജലം1.96 ച മൈ (5.07 ച.കി.മീ.)  10.11%
ഉയരം26 അടി (8 മീ)
ജനസംഖ്യ
 (2010)
 • ആകെ63,264
 • കണക്ക് 
(2016)[9]
70,679
 • ജനസാന്ദ്രത4,111.87/ച മൈ (1,587.63/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
94565
ഏരിയ കോഡ്925
FIPS code06-57456
GNIS feature IDs1659783, 2411430
വെബ്സൈറ്റ്www.ci.pittsburg.ca.us

ചരിത്രം

തിരുത്തുക

1849-ൽ ന്യൂയോർക്കിൽ നിന്നുള്ള കേണൽ ജൊനാഥൻ ഡി. സ്റ്റീവൻസൻ “റാഞ്ചോ ലോസ് മെടാനോസ്” എന്ന മെക്സിക്കൻ ലാന്റ് ഗ്രാന്റ് വാങ്ങുകയും തൽസ്ഥാനത്ത് ഒരു നഗരത്തിന് അടിത്തറ പാകുകയും അതിന് “ന്യൂയോർക്ക് ഓഫ് ദ പസിഫിക്ക്” ന്യൂയോർക്ക് എന്നു വിളിക്കുകയും ചെയ്തു. 1850 അദ്ദേഹത്തിന്റെ ഈ സംരംഭം പരാജയപ്പെട്ടു. സമീപത്തുള്ള നഗരമായ കാലിഫോർണിയയിലെ നോർട്ടൺവില്ലെയിൽ കൽക്കരി കണ്ടെത്തിയതോടെ ഈ സ്ഥലം ഒരു കൽക്കരി കയറ്റുതി ചെയ്യുന്നതിനുള്ള തുറമുഖമായി മാറി.പിന്നീട് മൈനിംഗ് കമ്പനി, ഇവിടം മുതൽ നോർട്ടൺവില്ലെ വരെ ‘ബ്ലാക്ക് ഡയമണ്ട് കോൾ മൈനിംഗ് റെയിൽറോഡ്’ നിർമ്മിക്കുകയും നഗരം ബ്ലാക്ക് ഡയമണ്ട് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഈ സൈറ്റിന്റെ വ്യവസായ സാധ്യതകൾ കണ്ടറിഞ്ഞ് 1909 ൽ പിറ്റ്സ്ബർഗ്ഗ് എന്ന അനുയോജ്യമായ ഒരു പേരുമാറ്റം നിർദ്ദേശിക്കപ്പെട്ടു.

ഭൂമിശാസ്ത്രം

തിരുത്തുക

സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 37 മൈൽ വടക്കുകിഴക്കായും, കാലിഫോർണിയയിലെ ഓക്ലാന്റിൽനിന്ന് 29 മൈൽ വടക്കുകിഴക്കായും, സാൻ ജോസിൽനിന്ന് 60 മൈൽ വടക്കായും കാലിഫോർണിയയിലെ സാക്രമെന്റോയിൽനിന്ന് 65 മൈൽ തെക്കായുമാണ് പിറ്റ്സ്ബർഗ്ഗ് സ്ഥിതി ചെയ്യുന്നത്.  പടിഞ്ഞാറു ഭാഗത്ത് കാലിഫോർണിയയിലെ ബേ പോയിന്റ് എന്ന സംയോജിപ്പിക്കപ്പെടാത്ത സമൂഹവുമായി ഈ നഗരം അതിർത്തി പങ്കിടുന്നു. കാലിഫോർണിയയിലെ കോൺകോർഡുമായി തെക്കുപടിഞ്ഞാറ്, കാലിഫോർണിയിയലെ തന്നെ ആന്റിയോക്കുമായി കിഴക്കു വശത്തും ഈ നഗരത്തിന് അതിരുകളുണ്ട്. നഗരത്തിനു നേരിട്ട് വടക്കു വശത്തുള്ള സൂയിസൻ ഉൾക്കടൽ, സാൻ ഫ്രാൻസിസ്കോ ഉൾക്കടലിനെ സാക്രമെന്റോ, സാൻ ജോവാക്വിൻ നദികളുമായി ബന്ധിക്കുന്നു.

  1. "Pittsburg". Geographic Names Information System. United States Geological Survey.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved March 26, 2013.
  3. "City of Pittsburg : City Council". Retrieved March 10, 2013.
  4. "Senators". State of California. Retrieved March 26, 2013.
  5. "Members Assembly". State of California. Retrieved March 26, 2013.
  6. "California's 11-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 9, 2013.
  7. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  8. "Pittsburg Post Office". Geographic Names Information System. United States Geological Survey.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=പിറ്റ്സ്ബർഗ്ഗ്&oldid=3637216" എന്ന താളിൽനിന്ന് ശേഖരിച്ചത്