എലിസബത്ത് കാഡി സ്റ്റാൺറ്റൻ
സ്ത്രീകളുടെയും അടിമകളുടെയും പൗരാവകാശങ്ങൾ തിരിച്ചുപിടിക്കാൻ പ്രയത്നിച്ച ഒരു അമേരിക്കൻ സാമൂഹ്യ പ്രവർത്തകയായിരുന്നു എലിസബത്ത് കാഡി സ്റ്റാൺറ്റൻ. 1848 ലെ സ്ത്രീകളുടെ അവകാശങ്ങൾ ചർച്ച ചെയ്യുകയെന്ന ഏക ഉദ്ദേശ്യത്തിനായി വിളിക്കപ്പെട്ട ആദ്യത്തെ കൺവെൻഷനായ സെനേക്ക ഫാൾസ് കൺവെൻഷന്റെ പിന്നിലെ പ്രധാന ശക്തിയും ഡിക്ലറേഷൻ ഓഫ് സെന്റിമെന്റ്സിന്റെ കാരണക്കാരിയും അവർ ആയിരുന്നു. സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള അവളുടെ ആവശ്യം കൺവെൻഷനിൽ ഒരു വിവാദമുണ്ടാക്കിയെങ്കിലും പെട്ടെന്നുതന്നെ വനിതാ പ്രസ്ഥാനത്തിന്റെ കേന്ദ്ര തത്വമായി മാറി. മറ്റ് സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളിലും, പ്രത്യേകിച്ച് അബോളിഷനിസത്തിലും അവർ സജീവമായിരുന്നു.
എലിസബത്ത് കാഡി സ്റ്റാൺറ്റൻ | |
---|---|
ജനനം | എലിസബത്ത് കാഡി നവംബർ 12, 1815 |
മരണം | ഒക്ടോബർ 26, 1902 | (പ്രായം 86)
തൊഴിൽ | എഴുത്തുകാരി, വനിതാവകാശ പ്രവർത്തക, അടിമത്ത നിരോധന പ്രസ്താനം |
ജീവിതപങ്കാളി(കൾ) | Henry Brewster Stanton (1805–1887) (married 1840–1887) |
ഒപ്പ് | |
1851-ൽ സൂസൻ ബി. ആന്റണിയെ കണ്ടുമുട്ടുകയും വനിതാ അവകാശ പ്രസ്ഥാനത്തിന്റെ വികാസത്തിന് നിർണായകമായ ഒരു ദശാബ്ദക്കാലം പങ്കാളിത്തമുണ്ടാക്കുകയും ചെയ്തു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത്, അടിമത്തം നിർത്തലാക്കാനുള്ള പ്രചാരണത്തിനായി അവർ വിമൻസ് ലോയൽ നാഷണൽ ലീഗ് സ്ഥാപിച്ചു. അക്കാലത്തെ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നിവേദനത്തിന് അവർ നേതൃത്വം വഹിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നതിനായി 1868 ൽ അവർ ദി റിവലൂഷൻ എന്ന പേരിൽ ഒരു പത്രം ആരംഭിച്ചു.
യുദ്ധാനന്തരം, അമേരിക്കൻ ഈക്വൽ റൈറ്റ് അസോസിയേഷന്റെ പ്രധാന സംഘാടകരായിരുന്നു സ്റ്റാൻടണും ആന്റണിയും. ആഫ്രിക്കൻ അമേരിക്കക്കാർക്കും സ്ത്രീകൾക്കും തുല്യ അവകാശങ്ങൾക്കായി പ്രത്യേകിച്ച് വോട്ടവകാശത്തിനുള്ള അവകാശത്തിനായി അവർ പ്രചാരണം നടത്തി. യുഎസ് ഭരണഘടനയുടെ പതിനഞ്ചാം ഭേദഗതി കറുത്ത പുരുഷന്മാർക്ക് മാത്രം വോട്ടവകാശം പ്രദാനം ചെയ്തപ്പോൾ അവർ അതിനെ എതിർത്തു. എല്ലാ ആഫ്രിക്കൻ അമേരിക്കക്കാർക്കും എല്ലാ സ്ത്രീകൾക്കും ഒരേ സമയം വോട്ടവകാശം നൽകണമെന്ന് അവർ നിർബന്ധിച്ചു. പ്രസ്ഥാനത്തിലെ മറ്റുള്ളവർ ഭേദഗതിയെ പിന്തുണച്ചു. പിളർപ്പിലേക്ക് നയിച്ച കടുത്ത വാദത്തിനിടയിൽ, സ്റ്റാൻടൺ ഒട്ടൊക്കെ തന്റെ ആശയങ്ങൾ വരേണ്യവും വംശീയവുമായ ഭാഷയിൽ പ്രകടിപ്പിച്ചിരുന്നു. അതിനായി അവരുടെ പഴയ സുഹൃത്ത് ഫ്രെഡറിക് ഡഗ്ലസ് അവരെ അധിക്ഷേപിച്ചിരുന്നു.
സ്റ്റാന്റൺ പ്രസ്ഥാനത്തിന്റെ തങ്ങളുടെ വിഭാഗത്തെ പ്രതിനിധീകരിക്കുന്നതിനായി അവരും ആന്റണിയും ചേർന്ന് സൃഷ്ടിച്ച നാഷണൽ വുമൺ സഫറേജ് അസോസിയേഷന്റെ പ്രസിഡന്റായി. ഇരുപത് വർഷത്തിലേറെയായി ഭിന്നത ശമിച്ചപ്പോൾ, സ്റ്റാന്റൺ ഐക്യ സംഘടനയായ നാഷണൽ അമേരിക്കൻ വുമൺ സഫറേജ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റായി. ഇത് പ്രധാനമായും ഒരു ഓണററി സ്ഥാനമായിരുന്നു. സ്ത്രീകളുടെ വോട്ടവകാശത്തിൽ സംഘടന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും സ്റ്റാൻടൺ നിരവധി സ്ത്രീകളുടെ അവകാശ പ്രശ്‌നങ്ങളിൽ തുടർന്നു.
പ്രസ്ഥാനത്തിന്റെ ചരിത്രം രേഖപ്പെടുത്താനുള്ള ഒരു വലിയ ഉദ്യമമായ ഹിസ്റ്ററി ഓഫ് വുമൺ സഫറേജിന്റെ ആദ്യ മൂന്ന് വാല്യങ്ങളുടെ പ്രാഥമിക രചയിതാവായിരുന്നു സ്റ്റാൻടൺ. ദി വുമൺസ് ബൈബിളിന്റെ പ്രാഥമിക രചയിതാവ് കൂടിയായിരുന്നു അവർ.
കുട്ടിക്കാലവും കുടുംബ പശ്ചാത്തലവും
തിരുത്തുകന്യൂയോർക്കിലെ ജോൺസ്റ്റൗണിലെ പ്രമുഖ കുടുംബത്തിലാണ് എലിസബത്ത് കാഡി ജനിച്ചത്. പട്ടണത്തിലെ പ്രധാന സ്ക്വയറിലെ അവരുടെ കുടുംബ ഭവനം കൈകാര്യം ചെയ്തത് പന്ത്രണ്ടോളം സേവകരാണ്. അവളുടെ യാഥാസ്ഥിതിക പിതാവ് ഡാനിയേൽ കാഡി സംസ്ഥാനത്തെ ഏറ്റവും ധനികരായ ഭൂവുടമകളിൽ ഒരാളായിരുന്നു. ഫെഡറലിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം യുഎസ് കോൺഗ്രസിൽ ഒരു തവണ സേവനമനുഷ്ഠിക്കുകയും ന്യൂയോർക്ക് സുപ്രീം കോടതിയിലെ ന്യായാധിപനുമായിരുന്നു. [1]അമ്മ മാർഗരറ്റ് ലിവിംഗ്സ്റ്റൺ കാഡി കൂടുതൽ പുരോഗമനവാദിയായിരുന്നു. അവർ അബോളിഷൻ പ്രസ്ഥാനത്തിന്റെ പുരോഗമനതീവ്രവാദപരമായ ഗാരിസോണിയൻ വിഭാഗത്തെ പിന്തുണയ്ക്കുകയും 1867 ൽ സ്ത്രീകളുടെ വോട്ടവകാശത്തിനായി ഒരു നിവേദനത്തിൽ ഒപ്പിടുകയും ചെയ്തു. [2]