രണ്ടാം ലോക മഹായുദ്ധത്തിൽ ഹോളോകോസ്റ്റിൽ കൊല്ലപ്പെട്ട ഒരു പോളിഷ് ഡയറിസ്റ്റായിരുന്നു റെനിയ സ്പീഗെൽ (18 ജൂൺ 1924 - 30 ജൂലൈ 1942). 15 നും 18 നും ഇടയിൽ പ്രായമുള്ളമുള്ളപ്പോൾ സ്പീഗലിന്റെ ഡയറിയിൽനിന്ന്, രണ്ടാം ലോക മഹായുദ്ധത്തിൽ പ്രെസെമൈൽ നഗരത്തിൽ താമസിച്ചിരുന്ന ജൂതന്മാരുടെ വഷളായ അവസ്ഥ ഒരു കൗമാരക്കാരിയുടെ അനുഭവത്തിലൂടെ രേഖപ്പെടുത്തുന്നു.[1] സ്കൂൾ, സുഹൃദ്‌ബന്ധങ്ങൾ, പ്രണയം തുടങ്ങിയ സാധാരണ വിഷയങ്ങളെക്കുറിച്ചും വളർന്നുവരുന്ന യുദ്ധത്തെക്കുറിച്ചുള്ള അവളുടെ ഭയത്തെക്കുറിച്ചും പ്രെസെമൈൽ ഗെട്ടോയിലേക്ക് മാറാൻ നിർബന്ധിതരാകുന്നതിനെക്കുറിച്ചും സ്പീഗൽ എഴുതി.[2]

Renia Spiegel
ജനനംRenia Spiegel
(1924-06-18)18 ജൂൺ 1924
Uhryńkowce, Poland
മരണം30 ജൂലൈ 1942(1942-07-30) (പ്രായം 18)
Przemyśl, Poland
തൊഴിൽDiarist
ഭാഷPolish
ബന്ധുക്കൾ
  • Bernard Spiegel (father)
  • Róża Maria Leszczyńska (mother)
  • Elizabeth (née Ariana) Bellak (sister)

പതിറ്റാണ്ടുകളായി ഇത് സ്പീഗലിന്റെ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നെങ്കിലും 2012 വരെ ഡയറി മറ്റുള്ളവർ വായിച്ചിരുന്നില്ല.

പോളിഷ്-ജൂത മാതാപിതാക്കളായ ബെർണാഡ് സ്പീഗൽ, റിയ മരിയ ലെസ്ക്സിയാസ്ക എന്നിവരുടെ മകളായി 1924 ജൂൺ 18 ന് റെനിയ സ്പീഗൽ, ആദ്യം പോളണ്ടിലും ഇപ്പോൾ പടിഞ്ഞാറൻ ഉക്രെയ്നിലും ആയ ഓഹ്രിങ്കിവ്‌റ്റ്സിയിൽ ജനിച്ചു.[3]ഡൈനെസ്റ്റർ നദിയുടെ പഴയ റൊമാനിയൻ അതിർത്തിക്കടുത്തുള്ള പിതാവിന്റെ വലിയ എസ്റ്റേറ്റിലാണ് റെനിയയെക്കാൾ എട്ട് വയസ്സ് ഇളയ സഹോദരിയായ പോളണ്ടിലെ ബാല ചലച്ചിത്രതാരം അരിയാനയോടൊപ്പം (ഇപ്പോൾ എലിസബത്ത് ബെല്ലക്ക്) അവൾ വളർന്നത്.[1]

അരിയാനയുടെ അഭിനയജീവിതം പ്രോത്സാഹിപ്പിക്കുന്നതിനായി സ്പീഗലിന്റെ അമ്മ വാഴ്‌സയിലേക്ക് മാറി കൊണ്ട് തന്റെ രണ്ട് പെൺമക്കളെയും അവരുടെ മുത്തശ്ശിയ്ക്കൊപ്പം പോളണ്ടിലെ പ്രെസെമൈൽ പട്ടണത്തിൽ താമസിക്കാൻ അയച്ചു. സ്പീഗലിന്റെ മുത്തശ്ശിക്ക് ഒരു സ്റ്റേഷനറി സ്റ്റോർ ഉണ്ടായിരുന്നതു കൂടാതെ മുത്തച്ഛൻ ഒരു നിർമ്മാണ കരാറുകാരനായിരുന്നു. [1]1939 ഓഗസ്റ്റിൽ, മൊളോട്ടൊഫ്-റിബെൻട്രോപ്പ് ഉടമ്പടിയും തുടർന്നുള്ള പോളണ്ടിലെ നാസി ആക്രമണവും രണ്ട് പെൺകുട്ടികൾക്കും അവരുടെ അമ്മയ്ക്കും പരസ്പരം കൂടിചേരുന്നത് അസാധ്യമാക്കി. യുദ്ധം തുടരുന്നതിനിടയിൽ, സ്പീഗൽ സ്കൂളിൽ ചേരുകയും പ്രിസെമിസലിൽ സമൂഹബന്ധങ്ങളുണ്ടാക്കുകയും 1940-ൽ ഒരു പ്രമുഖ ജൂത വൈദ്യന്റെ മകൻ അവളെക്കാൾ രണ്ട് വയസ്സ് കൂടുതലായിരുന്ന സിഗ്മണ്ട് ഷ്വാർസറുമായി പ്രണയബന്ധം വളർത്തിയെടുക്കാനും തുടങ്ങി.[3][4]

1942 ജൂലൈയിൽ പ്രെസെമിൽ ഗെട്ടോ സ്ഥാപിതമായപ്പോൾ, സ്പീഗൽ മറ്റ് 24,000 ജൂതന്മാരോടൊപ്പം മാറി. രണ്ടാഴ്ചയ്ക്കുശേഷം, പ്രാദേശിക ചെറുത്തുനിൽപ്പിനൊപ്പം പ്രവർത്തിച്ച ഷ്വാർസർ, സ്പീഗലിനെ ഗെട്ടോയിൽ നിന്ന് രഹസ്യമായി നീക്കം ചെയ്യുകയും അവളെയും സ്വന്തം മാതാപിതാക്കളെയും തടങ്കൽപ്പാളയങ്ങളിലേക്ക് നാടുകടത്തുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതിനായി അമ്മാവന്റെ വീടിന്റെ അറയിൽ ഒളിപ്പിച്ചു. ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് ഒരു അജ്ഞാതൻ നാസി പോലീസിനോട് പറഞ്ഞതനുസരിച്ച് പോലീസ് 1942 ജൂലൈ 30 ന് തെരുവിൽ വച്ച് പതിനെട്ട് വയസുള്ള സ്പീഗലിനെയും ഷ്വാർസറുടെ മാതാപിതാക്കളെയും വധിച്ചു.[5]സ്പീഗലിന്റെ അമ്മ, സഹോദരി, ഷ്വാർസർ എന്നിവരെല്ലാം യുദ്ധത്തെ അതിജീവിച്ച് അമേരിക്കയിലേക്ക് കുടിയേറി.[2]

1939 ജനുവരി 31 ന് പതിനഞ്ചു വയസ്സുള്ളപ്പോൾ സ്പീഗൽ തന്റെ ഡയറി സൂക്ഷിക്കാൻ തുടങ്ങി. [1] 700 പേജുള്ള ഡയറി ഏഴ് സ്കൂൾ വ്യായാമ പുസ്തകങ്ങളും ഒരുമിച്ച് തുന്നിച്ചേർത്ത് കൂടുതലും രഹസ്യമായി സൂക്ഷിച്ചിരുന്നു. .[5]പ്രീസെമിലിലെ സ്പീഗലിന്റെ ദൈനംദിന സ്കൂൾ, സാമൂഹിക, കുടുംബജീവിതം എന്നിവ ഡയറിയിൽ പ്രധാനമായും രേഖപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് അമ്മയിൽ നിന്ന് വേർപെടുത്തിയതിലുള്ള അവളുടെ വിഷമം, സിഗ്മണ്ട് ഷ്വാർസറുമായുള്ള അവളുടെ പ്രണയബന്ധം, വർദ്ധിച്ചുവരുന്ന യുദ്ധത്തെക്കുറിച്ചുള്ള ഭയം, ഗെട്ടോയിലേക്ക് നീങ്ങുന്ന ഭയം എന്നിവയെല്ലാം അതിലുൾപ്പെട്ടിരുന്നു[1]. കൈയെഴുത്തുകൾക്കു പുറമേ, സ്പീഗൽ‌ രചിച്ച ഡ്രോയിംഗുകളും കവിതകളും ഡയറിയിൽ‌ ചേർത്തിരുന്നു.[2]1942 ജൂലൈ 25 ന്‌ അവളുടെ അവസാന കുറിപ്പിൽ, സ്പീഗൽ‌ എഴുതി:

എന്റെ പ്രിയ ഡയറി, എന്റെ നല്ല, പ്രിയ സുഹൃത്ത്! ഞങ്ങൾ ഒരുമിച്ച് ഭയാനകമായ സമയങ്ങളിലൂടെ കടന്നുപോയി. ഇപ്പോൾ ഏറ്റവും മോശം നിമിഷം നമ്മിലുണ്ട്. ഞാൻ ഇപ്പോൾ ഭയപ്പെടുന്നു. എന്നാൽ ഞങ്ങളെ വിട്ടുപോകാത്തയാൾ ഇന്നും ഞങ്ങളെ സഹായിക്കും. അവൻ ഞങ്ങളെ രക്ഷിക്കും. ഇസ്രായേലേ, കേൾക്കൂ, ഞങ്ങളെ രക്ഷിക്ക; വെടിയുണ്ടകളിൽ നിന്നും ബോംബുകളിൽ നിന്നും ഗ്രനേഡുകളിൽ നിന്നും അങ്ങ് എന്നെ സുരക്ഷിതമായി സൂക്ഷിച്ചു. അതിജീവിക്കാൻ എന്നെ സഹായിക്കൂ! എന്റെ പ്രിയപ്പെട്ട മമ്മ, നീ ഇന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക, കഠിനമായി പ്രാർത്ഥിക്കുക. ഞങ്ങളെക്കുറിച്ച് ചിന്തിക്കുക, നിങ്ങളുടെ ചിന്തകൾ അനുഗ്രഹിക്കപ്പെടട്ടെ.[6]

ജൂലൈ അവസാനം, ഷ്വാർസർ ഡയറി കൈവശപ്പെടുത്തി സ്പീഗലിനെ ഗെട്ടോയ്ക്ക് പുറത്ത് ഒളിപ്പിച്ചതിനെക്കുറിച്ചും അവളുടെ മരണത്തെക്കുറിച്ചും അന്തിമ കുറിപ്പിൽ എഴുതി: "മൂന്ന് വെടിയൊച്ചകൾ! മൂന്ന് ജീവൻ നഷ്ടപ്പെട്ടു! എനിക്ക് കേൾക്കാൻ കഴിയുന്നത് വെടിയൊച്ചകൾ, വെടിയൊച്ചകൾ മാത്രമാണ്."[6] ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിലേക്ക് അയയ്ക്കുന്നതിന് മുമ്പ് ഷ്വാർസർ മറ്റൊരാൾക്കൊപ്പം ഡയറി ഉപേക്ഷിച്ചു. ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട ശേഷം, ഷ്വാർസർ ഡയറി അമേരിക്കയിലേക്ക് കൊണ്ടുവന്നു, 1950 ൽ സ്പീഗലിന്റെ അമ്മയ്ക്ക് നൽകി. സ്പീഗലിന്റെ സഹോദരി എലിസബത്ത് (née അരിയാന) ബെല്ലക്ക് 1969-ൽ ഡയറി കൈവശപ്പെടുത്തി. അത് 2012 വരെ ഒരു ബാങ്ക് നിലവറയിൽ സൂക്ഷിച്ചു.[5][7]

സ്പീഗലിന്റെ ഡയറിയെ ആൻ ഫ്രാങ്കിന്റെ ഡയറിയുമായി പത്രപ്രവർത്തകർ താരതമ്യപ്പെടുത്തിയിട്ടുണ്ട്. സ്മിത്‌സോണിയൻ ഇങ്ങനെ കുറിച്ചു: “റെനിയ അൽപ്പം പഴഞ്ചൻചിന്താഗതിക്കാരിയാണെങ്കിലും കൂടുതലും ലോകപരിജ്ഞാനമുള്ളവളുമായിരുന്നു. അവൾ ഏകാന്തതയ്ക്ക് പകരം അതിനപ്പുറത്ത് ഒരു ലോകത്ത് ജീവിക്കുകയായിരുന്നു.[1]കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസർ അന്ന ഫ്രജ്ലിച്ച്-സജാക്ക് ഈ ഡയറിയെ "അവിശ്വസനീയമായ ചരിത്രപരവും മനഃശാസ്ത്രപരവുമായ ഒരു രേഖയും ആധികാരിക സാഹിത്യ നേട്ടവും" എന്ന് വിശേഷിപ്പിച്ചു.[4]

പ്രസിദ്ധീകരണം

തിരുത്തുക

പതിറ്റാണ്ടുകളായി ഇത് സ്പീഗലിന്റെ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നെങ്കിലും, 2012 വരെ ഡയറി മറ്റുള്ളവർ വായിച്ചിരുന്നില്ല. വിവർത്തകരായ അന്ന ബ്ലാസിയാക്കും മാർട്ട ഡിസ്യൂറോസും ബെൻലാക്കിന്റെ മകൾ, മാൻഹട്ടൻ റിയൽറ്ററായ അലക്സാണ്ട്ര റെനാറ്റ ബെല്ലക്ക് ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ മാത്രമാണ് വായിക്കാൻ കഴിഞ്ഞത്. 2016-ൽ പോളിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഡയറി ഒരു പോളിഷ് സ്റ്റേജ് നാടകത്തിന് പ്രചോദനമായി. ഉദ്ധരണികൾ ആദ്യമായി ഇംഗ്ലീഷിൽ 2018-ൽ സ്മിത്‌സോണിയൻ മാസികയിൽ പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ 90,000 വാക്കുകളുള്ള ആദ്യത്തെ ഇംഗ്ലീഷ് പ്രസിദ്ധീകരണം, റെനിയാസ് ഡയറി: എ യംഗ് ഗേൾസ് ലൈഫ് ഇൻ ദി ഷാഡോ ഓഫ് ദ ഹോളോകോസ്റ്റ് പ്രസിദ്ധീകരിച്ചു. ഇത് 2019 സെപ്റ്റംബർ 19 ന് യുണൈറ്റഡ് കിംഗ്ഡത്തിൽ എബറി പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച് പെൻഗ്വിൻ ബുക്സ് വിതരണം ചെയ്യും. അമേരിക്കൻ ഐക്യനാടുകളിൽ ഇത് സെന്റ് മാർട്ടിൻസ് പ്രസ്സ് പ്രസിദ്ധീകരിച്ച് 2019 സെപ്റ്റംബർ 24 ന് മാക്മില്ലൻ പബ്ലിഷേഴ്‌സ് വിതരണം ചെയ്യും.[7][8] പ്രസിദ്ധീകരണത്തിൽ എലിസബത്ത് ബെല്ലക്കിന്റെ ആമുഖവും ഉപസംഹാരവും ഉൾപ്പെടുത്തിയിരിയിരിക്കുന്നു.[9]

ടോമാസ് മാഗിയേർസ്കി സംവിധാനം ചെയ്ത ബ്രോക്കൺ ഡ്രീംസ് എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ വിഷയം കൂടിയാണ് ഡയറി. ഹോളോകാസ്റ്റ് അനുസ്മരണ പരിപാടിയുടെ ഭാഗമായി ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്രസഭയിൽ ചിത്രം പ്രദർശിപ്പിച്ചു..[3][10][11]

  1. 1.0 1.1 1.2 1.3 1.4 1.5 Shulman, Robin (November 2018). "How an Astonishing Holocaust Diary Resurfaced in America". Smithsonian Magazine (in ഇംഗ്ലീഷ്). Retrieved 2019-01-04. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. 2.0 2.1 2.2 Flood, Alison (2018-11-08). "'Terrible times are coming': the Holocaust diary that lay unread for 70 years". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 2019-01-04.
  3. 3.0 3.1 3.2 Lebovic, Matt (2018-04-12). "The lost diary of Poland's 'Anne Frank': An untold testament of a truncated life". The Times of Israel (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-01-04. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. 4.0 4.1 Vincent, Isabel (2018-03-25). "Recently discovered journal reveals tragic story of Poland's Anne Frank". New York Post (in ഇംഗ്ലീഷ്). Retrieved 2019-09-14.
  5. 5.0 5.1 5.2 Ulam, Alex (2018-02-12). "Why Renia Spiegel Is Being Called 'The Polish Anne Frank'". The Forward (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-01-04. {{cite web}}: Cite has empty unknown parameter: |dead-url= (help)
  6. 6.0 6.1 Spiegel, Renia (November 2018). "Hear, O Israel, Save Us". Smithsonian (in ഇംഗ്ലീഷ്). Translated by Anna Blasiak and Marta Dziurosz. Retrieved 2019-02-03. {{cite web}}: Cite has empty unknown parameter: |dead-url= (help)
  7. 7.0 7.1 Mezzofiore, Gianluca (2019-09-12). "Diary of 'Polish Anne Frank' to be published after 70 years in bank vault". CNN. Retrieved 2019-09-12.{{cite web}}: CS1 maint: url-status (link)
  8. "Renia's Diary". Macmillan (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-09-14.{{cite web}}: CS1 maint: url-status (link)
  9. Givetash, Linda (2019-09-13). "Diary of 'Polish Anne Frank' to be published after being rediscovered". NBC News (in ഇംഗ്ലീഷ്). Retrieved 2019-09-14.{{cite web}}: CS1 maint: url-status (link)
  10. Wood, Heloise (2019-01-22). "Ebury pre-empts WW2 diary of Polish teenager". The Bookseller. Retrieved 2019-01-24. {{cite web}}: Cite has empty unknown parameter: |dead-url= (help)
  11. "United Nations Department of Global Communications to Screen Premiere of 'Broken Dreams' at New York Headquarters, 2 May". www.un.org. 2019-04-25. Retrieved 2019-07-07. {{cite web}}: Cite has empty unknown parameter: |dead-url= (help); no-break space character in |title= at position 70 (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റെനിയ_സ്പീഗെൽ&oldid=3531908" എന്ന താളിൽനിന്ന് ശേഖരിച്ചത്