റെജപ് തയ്യിപ്‌ എർദ്വാൻ

തുർക്കിയുടെ ഇരുപത്തി ആറാമത്തെ പ്രധാനമന്ത്രി
(റെജെപ് തയിപ് എർദ്വാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുർക്കിയിലെ ഇപ്പോഴത്തെ പ്രസിഡൻ്റാണ് റെജപ് തയ്യിപ്‌ എർദോഗൻ (വകഭേദങ്ങൾ: റജബ്​ ത്വയ്യിബ്​ ഉർദുഗാൻ) (ജനനം: 1954 ഫെബ്രുവർ 26). തുർക്കിയിൽ ഭരണത്തിലിരിക്കുന്ന ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയുടെ (എ.കെ. പാർട്ടി) സ്ഥാപകനും അദ്ധ്യക്ഷനുമായ എർദോഗൻ, മുൻപ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായും ഇസ്താംബുൾ നഗരത്തിന്റെ മേയറായും പ്രവർത്തിച്ചിരുന്നു.

റെജപ് തയ്യിപ്‌ എർദോഗൻ
Recep Tayyip Erdoğan
Erdoğan in October 2020
12th President of Turkey
പദവിയിൽ
ഓഫീസിൽ
28 August 2014
പ്രധാനമന്ത്രിAhmet Davutoğlu (2014–2016)
Binali Yıldırım (2016–2018)
Vice PresidentFuat Oktay (2018–present)
മുൻഗാമിഅബ്ദുള്ള ഗുൽ
Prime Minister of Turkey
ഓഫീസിൽ
14 March 2003 – 28 August 2014
രാഷ്ട്രപതിAhmet Necdet Sezer
അബ്ദുള്ള ഗുൽ
Deputy
Cabinet II (2007–2011)
മുൻഗാമിഅബ്ദുള്ള ഗുൽ
പിൻഗാമിAhmet Davutoğlu
Leader of the Justice and Development Party
പദവിയിൽ
ഓഫീസിൽ
21 May 2017
മുൻഗാമിBinali Yıldırım
ഓഫീസിൽ
14 August 2001 – 27 August 2014
മുൻഗാമിPosition established
പിൻഗാമിAhmet Davutoğlu
Mayor of Istanbul
ഓഫീസിൽ
27 March 1994 – 6 November 1998
മുൻഗാമിNurettin Sözen
പിൻഗാമിAli Müfit Gürtuna
ഫലകം:GNAT MP
ഓഫീസിൽ
9 March 2003 – 28 August 2014
മണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-02-26) 26 ഫെബ്രുവരി 1954  (70 വയസ്സ്)
Kasımpaşa, ഇസ്താംബുൾ, തുർക്കി
രാഷ്ട്രീയ കക്ഷിജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി (2001–2014; 2017–present)
മറ്റ് രാഷ്ട്രീയ
അംഗത്വം
പങ്കാളി
(no value)
കുട്ടികൾ
മാതാപിതാക്കൾs
  • Ahmet Erdoğan
  • Tenzile Mutlu
ബന്ധുക്കൾ (sons-in-law)
വസതിsPresidential Complex, അങ്കാറ
അൽമ മേറ്റർ[[Marmara University Faculty of Economics and
ഒപ്പ്
വെബ്‌വിലാസംGovernment website

ജീവചരിത്രം തിരുത്തുക

1969 മുതൽ 1982 കാലയളവിൽ ഒരു അർദ്ധ-പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനുമായിരുന്ന എർദോഗൻ, മാനേജ്മെന്റിൽ ശിക്ഷണവും നേടിയിട്ടുണ്ട്. ഒരു ഭക്ഷണമൊത്തക്കച്ചവടസ്ഥാപനത്തിൽ എക്സിക്യൂട്ടീവ് ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു.[1]കാസിംപാഷ പ്രൈമറി സ്‌കൂൾ , ആദ്ധ്യാത്മികരുടെ മതകീയ ഹൈസ്‌കൂൾ , അയ്യൂബ് സ്‌കൂൾ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി 1981-ൽ മർമാറ സർവകലാശാലയിലെ ധനതത്വശാസ്ത്ര-വാണിജ്യവിഭാഗത്തിൽ നിന്നാണ് എർദോഗൻ ബിരുദം കരസ്ഥമാക്കിയത്.[1] ഇസ്കെന്ദർ പാഷ എന്ന നക്ഷബന്ദിയ്യ സാഹോദര്യ സംഘത്തിൽ ആജീവനാന്ത അംഗമായി. [2] [3]പതിനെട്ടാമത്തെ വയസുമുതൽ അദ്ദേഹം രാഷ്ട്രീയപ്രവർത്തനത്തിലുൾപ്പെട്ടു.

രാഷ്ട്രീയത്തിൽ തിരുത്തുക

ഇസ്‌ലാമികരാജ്യം എന്ന ആശയത്തിൽ കേന്ദ്രീകരിച്ചാണ് എർദോഗൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഇസ്‌ലാമികവാദിയായ നെജ്മത്തിൻ എർബകാന്റെ വെൽഫെയർ പാർട്ടിയിൽ പ്രവർത്തിച്ച എർദോഗൻ, 1994 മാർച്ചിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഇസ്താംബൂൾ നഗരസഭയിലേക്ക് വിജയിക്കുകയും നഗരസഭയുടെ മേയറാവുകയും ചെയ്തു.

എർദോഗൻ മേയറായിരുന്ന കാലത്ത്, ഇസ്താംബൂളിൽ മുൻപത്തേതിനേക്കാളും മെച്ചപ്പെട്ട ഭരണം കാഴ്ച വച്ചു. നഗരത്തിന്റെ കടം പകുതിയായി കുറഞ്ഞു. ഒരു മരം നടൽ പദ്ധതിയിലൂടെ നഗരം കൂടുതൽ പച്ചപ്പുള്ളതാക്കി മാറ്റി. ലിഗ്നൈറ്റ് കൽക്കരിയുടെ ഉപയോഗം നിരോധിക്കുകയും ബസുകളിലും, സബ്‌വേകളിലും, ട്രാംലൈനിലും മർദ്ദിതപ്രകൃതിവാതകം ഉപയോഗിച്ച് നഗരത്തിലെ മലിനീകരണത്തോത് ഗണ്യമായി കുറച്ചു. ഭക്ഷ്യസബ്സിഡി നൽകിയതിലൂടെ സമൂഹത്തിൽ താഴെക്കിടയിലുള്ളവരുടെയും പിന്തുണ പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി. മതേതരവാദികളായ മാദ്ധ്യമങ്ങൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും നഗരഭരണത്തിൽ കാര്യമായ അഴിമതി കണ്ടെത്താനായില്ല.

1997 ഡിസംബറിൽ കുർദിഷ് മേഖലയിൽ നടത്തിയ ഒരു പ്രസംഗത്തിലൂടെ, മത-വംശീയവിദ്വേഷം പരത്തി എന്നാരോപിച്ച് 1998 ഏപ്രിലിൽ സ്റ്റേറ്റ് സെക്യൂരിറ്റി കോർട്ട് എർദോഗനെ കുറ്റക്കാരനായി കണ്ടെത്തി. സെപ്റ്റംബറിൽ സുപ്രീം കോടതി അദ്ദേഹത്തെ പത്തുമാസത്തെ തടവുശീക്ഷക്ക് വിധിക്കുകയും, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്തു.[1]

ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി തിരുത്തുക

1998-ൽ വെൽഫെയർ പാർട്ടി നിരോധിക്കപ്പെട്ടതിനെത്തുടർന്ന് മറ്റു പാർട്ടിപ്രവർത്തകർക്കൊപ്പം എർദോഗൻ വെർച്യൂ പാർട്ടിയിൽ അംഗമായി. 2001-ൽ വെർച്യൂ പാർട്ടി നിരോധിക്കപ്പെട്ടതോടെ രണ്ടായി പിളർന്ന പാർട്ടിയുടെ മിതവാദവിഭാഗത്തിന്റെ നേതൃസ്ഥാനത്തി. തുർക്കി പാർലമെന്റിൽ വെർച്യൂ പാർട്ടിക്കുണ്ടായിരുന്ന അംഗങ്ങളിൽ പകുതിയിലധികം ഉൾക്കൊണ്ട (99-ൽ 51) ഈ വിഭാഗം, ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി (എ.കെ. പാർട്ടി) എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ടു. നെജ്മത്തിൻ എർബകാൻ നയിച്ച എതിർവിഭാഗത്തെ (ഫെലിസിറ്റി പാർട്ടി) 48 പാർലമെന്റംഗങ്ങൾ പിന്തുണച്ചിരുന്നു. എർദോഗനു ശേഷം, അബ്ദുള്ള ഗുൽ ആയിരുന്നു ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയിലെ (എ.കെ. പാർട്ടി) രണ്ടാമൻ.

2001 ഓഗസ്റ്റിൽ പാർട്ടിയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, എ.കെ. പാർട്ടി മതേതരത്വത്തെ മുറുകെപ്പിടിക്കുമെന്ന് എർദോഗൻ പ്രഖ്യാപിച്ചു. മതത്തെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ചൂഷണം ചെയ്യുന്നതിന് എതിരാണെന്നും, മതേതരത്വം മതത്തിന് എതിരല്ലെന്നും കൂട്ടിച്ചേർത്തു.

1999 മുതൽ 2002 വരെ ഭരണത്തിലിരുന്ന ബുലന്ത് എജവിത്തിന്റെ നേതൃത്വത്തിലുള്ള മതേതരകക്ഷികളുടെ കൂട്ടുകക്ഷി സർക്കാരിന്റെ കാലത്തെ അഴിമതികളും, സാമ്പത്തികമാന്ദ്യവും മൂലമുണ്ടായ സർക്കാർ വിരുദ്ധജനവികാരം, എ.കെ. പാർട്ടിക്ക് ഗുണം ചെയ്തു. എജവിത് മന്ത്രിസഭ ഭൂരിപക്ഷം നഷ്ടപ്പെട്ട് പുറത്തായതിനു ശേഷം 2002 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ എ.കെ. പാർട്ടി വൻവിജയം കരസ്ഥമാക്കി. 34.3% ജനകീയവോട്ടുകൾ നേടിയ കക്ഷിക്ക്, 550-ൽ 364 പാർലമെന്റ് അംഗങ്ങളേയും ലഭിച്ചു. എർദോഗന് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് ഭരണഘടനാക്കോടതിയുടെ ആജീവനാന്ത വിലക്കുണ്ടായിരുന്നതിനാൽ അബ്ദുള്ള ഗുൽ ആയിരുന്നു ആദ്യം പ്രധാനമന്ത്രിയായത്.[1]

അധികാരത്തിലേക്ക് തിരുത്തുക

അബ്ദുള്ള ഗുൽ അധികാരത്തിലെത്തിയതോടെ എർദോഗന്റെ രാഷ്ട്രീയവിലക്ക് നീക്കം ചെയ്തു. ഇക്കാലത്ത് സീർത്ത് പ്രവിശ്യയിലെ മൂന്നു പാർലമെന്റ് സീറ്റുകളുടെ തിരഞ്ഞെടുപ്പുഫലം, ഉന്നത തിരഞ്ഞെടുപ്പുസമിതി റദ്ദാക്കിയതിനെത്തുടർന്ന് 2003 മാർച്ചിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എർദോഗന് പാർലമെന്റിലേക്ക് മൽസരിക്കാൻ അവസരം ലഭിച്ചു. 84 ശതമാനം വോട്ട് നേടി അദ്ദേഹം വിജയിക്കുകയും ചെയ്തു. പാർലമെന്റിലെത്തിയ എർദോഗന് പ്രധാനമന്ത്രിസ്ഥാനം നൽകുന്നതിന് ഗുൽ തൽസ്ഥാനം രാജി വക്കുകയും എർദോഗന്റെ കീഴിൽ രൂപീകരിക്കപ്പെട്ട പുതിയ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയാകുകയും ചെയ്തു.[1]

പരിഷ്കരണപരിപാടികൾ തിരുത്തുക

അധികാരമേറ്റതിനു ശേഷം തുർക്കിയുടെ യൂറോപ്യൻ യൂനിയനിലുള്ള സ്ഥിരാംഗത്വത്തിനു വേണ്ടി എർദോഗൻ ശ്രമം തുടർന്നു. കുർദിഷ് അനുകൂലനിലപാടുകാരെ ശിക്ഷിക്കുന്നതിനായി മുൻപ് ഉപയോഗിക്കപ്പെട്ടിരുന്ന തീവ്രവാദവിരുദ്ധനിയമത്തിലെ കുപ്രസിദ്ധമായ എട്ടാം വകുപ്പ് ഒഴിവാക്കിയത് ഒരു പ്രധാനനിയമനിർമ്മാണമായിരുന്നു. ഇതോടൊപ്പം കുർദുകൾക്ക് സാംസ്കാരികാവകാശങ്ങളും, കുട്ടികൾക്ക് കുർദിഷ് പേരുകൾ ഇടാനും, കുർദിഷ് ഭാഷയിലുള്ള സ്വകാര്യ റേഡിയോ ടെലിവിഷൻ ചാനലുകൾക്കും അനുമതിയായി.

2003 ജൂലൈയിൽ നടപ്പാക്കിയ പരിഷ്കരണനടപടി ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതുവഴി സൈനികനേതൃത്വത്തിന് ഭൂരിപക്ഷമുള്ള നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ നിർവഹണാധികാരങ്ങൾ ഇല്ലായ്മ ചെയ്തു. യൂറോപ്യൻ യൂനിയൻ മാനദണ്ഡപ്രകാരം അത് അങ്ങനെ ഒരു ഉപദേശകസമിതി മാത്രമായി.മതേതരവാദികളുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി ഉദാരമായ നയങ്ങൾ നടപ്പിലാക്കാനായെന്നതാണ് എർദോഗന്റെ പ്രധാനപ്പെട്ട ഭരണനേട്ടം. ഉദ്യോഗസ്ഥതലത്തിലെ അഴിമതി കുറച്ചതിനൊപ്പം നാണയപ്പെരുപ്പം പതിനഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിക്കുകയും ചെയ്തു. രാഷ്ട്രീയത്തടവുകാരെ വിചാരണ ചെയ്യുന്നതിന്‌ സൈന്യം ഉപയോഗിച്ചിരുന്ന രാജ്യസുരക്ഷാക്കോടതി (സ്റ്റേറ്റ് സെക്യൂരിറ്റി കോർട്ട്) നിർത്തലാക്കുന്നതിനും, ഉന്നതവിദ്യാഭ്യാസ ബോർഡുകളിൽ നിന്നും റേഡിയോ ടെലിവിഷൻ സ്ഥാപനങ്ങളിൽ നിന്നും സൈന്യത്തിന്റെ പ്രതിനിധിയെ ഒഴിവാക്കുന്നതിനും ഉള്ള ഭരണഘടനാഭേദഗതി ഇക്കാലത്ത് പ്രസിഡണ്ട് അംഗീകരിച്ചു. തുടർന്ന് ശിക്ഷാനിയമവും പാർലമെന്റ് ഭേദഗതി ചെയ്തു. അത് ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം വർദ്ധിപ്പിച്ചു. ഭരണകൂടത്തിന് പ്രാമുഖ്യം നൽകിക്കൊണ്ട് പൗരന്മാരെ ഭരണകൂടത്തിന്റെ സേവകർ ആയിക്കണ്ടിരുന്ന കമാൽ അത്താത്തുർക്കിന്റെ സ്റ്റേറ്റിസ്റ്റ് സമീപനത്തിന് അവസാനമായി. പൗരന്മാരുടെ സ്വകാര്യജീവിതത്തിൽ ഭരണകൂടം ഇടപെടുന്നതിൽ നിയന്ത്രണമായി.

എർദോഗന്റെ ഭരണനേട്ടങ്ങൾ 2004 മാർച്ചിലെ തദ്ദേശതിരഞ്ഞെടുപ്പിൽ വ്യക്തമായി പ്രതിഫലിച്ചു. എ.കെ. പാർട്ടിയുടെ ജനപിന്തുണ 34 ശതമാനത്തിൽ നിന്നും 43 ശതമാനമായി വർദ്ധിച്ചു. ആകെയുള്ള 81 നഗരസഭകളിൽ 51-ഉം പാർട്ടി കരസ്ഥമാക്കി.

എർദോഗൻ സർക്കാരിന്റെ ശക്തവും അഴിമതിമുക്തവുമായ ഭരണം, തുർക്കിയുടെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടാൻ സഹായകമായി. തൊട്ടു മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി, 2004-ലെ മൊത്ത ആഭ്യന്തരോൽപ്പാദനം, 10 ശതമാനം വർദ്ധിക്കുകയും നാണ്യപ്പെരുപ്പം 9.3 ശതമാനമായി കുറയുകയും ചെയ്തു.സാമ്പത്തികരംഗം ഭദ്രമായതിനു ശേഷം, ഏറ്റവും പ്രധാനപ്പെട്ട കുർദിഷ് വംശീയപ്രശ്നത്തിലേക്ക് എർദോഗൻ ശ്രദ്ധ ചെലുത്തി. 2005-ൽ എർദ്വാൻ നടത്തിയ ഒത്തുതീർപ്പുശ്രമത്തോട് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി അനുകൂലമായി പ്രതികരിച്ചു.

യൂറോപ്യൻ യൂനിയനിൽ അംഗത്വത്തിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി, ദേശീയതലത്തിൽ ശിരോവസ്ത്ര വിലക്ക് ഒഴിവാക്കുമെന്നും, മദ്യവിമുക്തമേഖലകൾ രാജ്യമെമ്പാടും വ്യാപിപ്പിക്കുമെന്നുള്ള തന്റെ തിരഞ്ഞെടുപ്പുവാഗ്ദാനങ്ങളിൽ നിന്നും എർദോഗാൻ പിന്നോട്ടു മാറി. എന്നാൽ ഇത്തരം ഇസ്‌ലാമികവൽക്കരണനടപടികൾ എ.കെ. പാർട്ടിയുടെ തദ്ദേശീയഘടകങ്ങൾ വഴി നടപ്പാക്കാൻ അവരെ അധികാരപ്പെടുത്തുകയും ചെയ്തു. ഇസ്‌ലാമികവൽക്കരണത്തിനായി എ.കെ. പാർട്ടിക്ക് ഒരു ഗൂഢ അജണ്ടയുണ്ടെന്നും വളരെ സാവധാനം ലക്ഷ്യത്തിലേക്കടുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും വിമർശനങ്ങളുണ്ട്.[1] [4]

ഇതും കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

Media coverge
Persondata
NAME Erdogan, Recep Tayyip
ALTERNATIVE NAMES
SHORT DESCRIPTION തുർക്കിയുടെ ഇരുപത്തി ആറാമത്തെ പ്രധാനമന്ത്രി
DATE OF BIRTH 26 ഫെബ്രുവരി 1954
PLACE OF BIRTH ഇസ്തംബൂൾ, തുർക്കി
DATE OF DEATH
PLACE OF DEATH


അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 101, 112–120. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Eurasia Review: "The Naqshbandi-Khalidi Order And Political Islam In Turkey – Analysis" By Hudson Institue 5 September 2015
  3. Insight Turkey: "Islam, Conservatism, and Democracy in Turkey: Comparing Turgut Özal and Recep Tayyip Erdoğan" by METİN HEPER 15 February 2013
  4. The Naqshbandi-Khalidi Order and Political Islam in Turkey Svante E. Cornell & M. K. Kaya
"https://ml.wikipedia.org/w/index.php?title=റെജപ്_തയ്യിപ്‌_എർദ്വാൻ&oldid=3984999" എന്ന താളിൽനിന്ന് ശേഖരിച്ചത്