തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാന്റെ ഭാര്യയാണ് എമിനെ ഉർദുഗാൻ (Turkish: Emine Erdoğan)

എമിനെ ഉർദുഗാൻ
First Lady of Turkey
പദവിയിൽ
ഓഫീസിൽ
28 August 2014
മുൻഗാമിHayrünnisa Gül
വ്യക്തിഗത വിവരങ്ങൾ
ജനനം
Emine Gülbaran

(1955-02-21) 21 ഫെബ്രുവരി 1955  (69 വയസ്സ്)
Üsküdar, ഇസ്താംബുൾ, Turkey
രാഷ്ട്രീയ കക്ഷിജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി
പങ്കാളി
കുട്ടികൾ4 (inc. Ahmet Burak and Bilal)
വസതിPresidential Palace (official)

ജീവചരിത്രം

തിരുത്തുക

1956 ഫെബ്രുവരി 16ന് ഇസ്തംബൂളിലെ ഉസ്‌കുദറിൽ ജനിച്ചു. തുർക്കിയിലെ അറബ് വംശപരമ്പരയിൽ പെട്ടയാളാണ്. തുർക്കിയുടെ തെക്കുകിഴക്കൻ പ്രവിശ്യയായ സിർടിൽ നിന്നുള്ളവരാണ് എമിനെയുടെ കുടുംബം[1]. അഞ്ചംഗ കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയാണ് എമിനെ. മിത്ഹത് പാഷ അക്‌സം ആർട് സ്‌കൂളിൽ പഠിച്ചെങ്കിലും ബിരുദം പഠനത്തിന് മുൻ പഠനം നിർത്തി. ഐഡിയലിസ്റ്റ് വിമൻസ് അസോസിയേഷനുമായി ചേർന്നു പ്രവർത്തിക്കുന്ന കാലത്ത് ഒരു സമ്മേളനത്തിൽ വെച്ചാണ് ത്വയ്യിബ് ഉർദുഗാനുമായി പരിചയമാകുന്നത്. 1978 ഫെബ്രുവരി നാലിനാണ് ത്വയ്യിബ് ഉർദുഗാനുമായുള്ള വിവാഹം. ഈ ബന്ധത്തിൽ നാലു മക്കളുണ്ട്. അഹമ്മദ് ബുറാക് ഉർദുഗാൻ, സുമയ്യ, നെക്മിത്തിൻ ബിലാൽ, ഇസ്‌റ.[2]

രാഷ്ട്രീയ ജീവിതം

തിരുത്തുക
 
2009 ഡിസംബർ എട്ടിന് വൈറ്റ്ഹൗസിലെ എല്ലോ ഓവൽ റൂമിൽ മിഷേൽ ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്നു

2010 ഡിസംബർ ഏഴിന് പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന സയ്യിദ് യൂസഫ് റാസ ഗീലാനി പാകിസ്താനിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ നിഷാനെ പാകിസ്താൻ പുരസ്‌ക്കാരം സമ്മാനിച്ചു. പാകിസ്താനിൽ ഉണ്ടായ പ്രളയത്തിൽ ഇരകളായ ജനങ്ങൾക്ക് നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.[3]

  1. "Mrs Erdogan's many friends", The Economist, 12 August 2004
  2. "Emine Erdoğan". Biyografi (in ടർക്കിഷ്). 15 October 2008. Retrieved 15 October 2008.
  3. "PM confers Hilal-e-Pakistan award on Emine Erdogan". Associated Press of Pakistan. 16 ഫെബ്രുവരി 2011. Archived from the original on 23 July 2011. Retrieved 16 February 2011.
"https://ml.wikipedia.org/w/index.php?title=എമിനെ_ഉർദുഗാൻ&oldid=3977550" എന്ന താളിൽനിന്ന് ശേഖരിച്ചത്