ഫ്ലുനിട്രസെപാം

രാസ സംയുക്തം
(റൂഫീ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബെൻസോഡിയാസെപിൻ വിഭാഗത്തിൽപ്പെട്ട ഒരു ഔഷധമാണ് ഫ്ലുനിട്രസെപാം (Flunitrazepam)[1]. ഇത് റോഹ്നിപോൾ എന്നും അറിയപ്പെടുന്നു. ഉറക്കമില്ലായ്മ ചികിത്സിക്കുന്നതിനും അനസ്തീഷ്യ നൽകുന്നതിനും ഇത് ഉപയോഗിക്കപ്പെടുന്നു [2][2][3][4]. വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഔഷധമായി ഫിസിഷ്യൻ നിർദ്ദേശിക്കുന്നതാണ് ഫ്ലുനിട്രസെപാം. ദീർഘകാല ചികിത്സയ്ക്ക് ഇത് ഉപയോഗിക്കാറില്ല.[2]. അമേരിക്കയിൽ ഷെഡ്യൂൾ IV ൽ ഉൾപ്പെടുത്തിയിട്ടുള്ള ഔഷധമാണിത്[5]. 1962 ൽ പേറ്റെന്റ് എടുത്തിട്ടുള്ള ഫ്ലുനിട്രസെപാം 1974 മുതൽ ഔഷധമായി ഉപയോഗിച്ചു വരുന്നു.[6]

Rohypnol 1 mg tablets.
ഫ്ലുനിട്രസെപാം
Clinical data
Pronunciation/ˌflnɪˈtræzɪpæm/
Trade namesRohypnol
Pregnancy
category
  • AU: C
Routes of
administration
By mouth (tablets)
ATC code
Legal status
Legal status

Sweden schedule II

Pharmacokinetic data
Bioavailability64–77% (by mouth)
50% (suppository)
MetabolismLiver
Elimination half-life18–26 hours
ExcretionKidney
Identifiers
  • 5-(2-fluorophenyl)-1-methyl-7-nitro-1H-benzo[e][1,4]diazepin-2(3H)-one
CAS Number
PubChem CID
IUPHAR/BPS
DrugBank
ChemSpider
UNII
KEGG
ChEMBL
CompTox Dashboard (EPA)
ECHA InfoCard100.015.089 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC16H12FN3O3
Molar mass313.3 g/mol
3D model (JSmol)
  • [O-][N+](C1=CC2=C(C=C1)N(C)C(CN=C2C3=CC=CC=C3F)=O)=O
  • InChI=1S/C16H12FN3O3/c1-19-14-7-6-10(20(22)23)8-12(14)16(18-9-15(19)21)11-4-2-3-5-13(11)17/h2-8H,9H2,1H3 checkY
  • Key:PPTYJKAXVCCBDU-UHFFFAOYSA-N checkY
  (verify)

ഫ്ലുനിട്രസെപാം ഡേറ്റ് റേപ് ഡ്രഗ് എന്ന പേരിൽ അറിയപ്പെടാറുണ്ട്. ഇത്തരം കേസുകൾ വളരെക്കുറച്ച് മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എങ്കിലും വളരെയേറെ ആശങ്കയുണ്ടാക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ ഈ രാസവസ്തു ഉപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ്[7]

ഉറക്കമില്ലായ്മ ചികിത്സിക്കുന്നതിനും അനസ്തീഷ്യ നൽകുന്നതിനും ഇത് ഉപയോഗിക്കപ്പെടുന്നു [2][3] [8]

ദൂഷ്യഫലങ്ങൾ

തിരുത്തുക

ഫ്ലുനിട്രസെപാം ഉപയോഗിക്കുന്നവർ ശാരീരികമായും മാനസികമായും അതിന് അടിമപ്പെടുന്നു. നിദ്രയെ ബാധിച്ച് സോംനോലെൻസ് അവസ്ഥയിലെത്തുന്നു. അമിത അളവ് മയക്കത്തിന് കാരണമാവുന്നു. ശരീര സംതുലനം നഷ്ടപ്പെടുകയും സംസാര വൈകല്യം ബാധിക്കുകയും ചെയ്യുന്നു. ശ്വാസഗതി ക്രമരഹിതമാവുകയും കോമ അവസ്ഥയുണ്ടാവുകയും ചെയ്യും. മരണത്തിനും കാരണമാകാം. ഗർഭകാലത്ത് ഫ്ലുനിട്രസെപാം ഉപയോഗിക്കുന്നത് ഹൈപോടോണിയ ഉണ്ടാക്കാം[9].

അടിമത്തം

തിരുത്തുക

ഫ്ലുനിട്രസെപാം മറ്റ് ബെൻസോഡിയാസെപിൻ പോലെ മരുന്ന് അടിമത്തം ഉണ്ടാക്കുന്നു. [10].മരുന്ന് ഉപയോഗം നിർത്തുമ്പോൾ വിത് ഡ്രോവൽ സിൻഡ്രോം ഉണ്ടാക്കുന്നു. കോച്ചിപ്പിടുത്തം, സൈക്കോകോസിസ്സ്, നിദ്രാ രാഹിത്യം, ഉൽക്കണ്ഠ തുടങ്ങിയവ അനുഭവപ്പെടുന്നു.[11][12]

മറ്റുള്ളവ

തിരുത്തുക

ഫ്ലുനിട്രസെപാം ഉപയോക്താക്കളിൽ വിവിധ തരത്തിലുള്ള മാനസിക വൈകല്യങ്ങൾ കാണാറുണ്ട്:

  • ഒന്നിലും ശ്രദ്ധിക്കാൻ സാധിക്കാതെ വരിക
  • കൺഫ്യൂഷൻ
  • ഓർമ്മക്കുറവ്
  • ഉറക്കം തൂങ്ങൽ[13]
  • വീഴുന്നതിനും മുറിവുണ്ടാവുന്നതിനുമുള്ള സാധ്യത
  • വാഹനാപകടം പോലുള്ള പ്രശ്നങ്ങൾ
  • മദ്യത്തോടൊപ്പം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അവസ്ഥ മാരകമാവുന്നു[14]

പ്രത്യേക ശ്രദ്ധ

തിരുത്തുക

ചികിത്സയുടെ ഭാഗമായി ഫ്ലുനിട്രസെപാം ഉപയോഗിക്കുന്നുവെങ്കിലും കർശന നിയന്ത്രണം ആവശ്യമുണ്ട്[15]

പരിശോധ‌ന

തിരുത്തുക

രക്തപരിരിശോധനയിലൂടെ ഫ്ലുനിട്രസെപാം സാന്നിദ്ധ്യം കണ്ടെത്താം. ശരീരത്തിൽ ഈ രാസസംയുക്തം കടന്നാൽ ഇരുപത്തഞ്ച് മണിക്കൂർ വരെ രക്തത്തിൽ ഇതിന്റെ സാന്നിദ്ധ്യം കാണാം. [16] രക്തമോ പ്ലാസ്മയോ പരിശോധിക്കുന്നതിലൂടെ ഇതുമായി ബന്ധപ്പെട്ട കേസുകളിൽ തെളിവ് ശേഖരിക്കാം[17][18][19][20][21]

ചരിത്രം

തിരുത്തുക

Roche ലാബിലാണ് ഫ്ലുനിട്രസെപാം കണ്ടെത്തിയത്. 1962 ൽ പേറ്റന്റ് ചെയ്യപ്പെട്ട ഈ സംയുക്തം 1974ൽ മാർക്കറ്റിലെത്തി[22][23]

ഡേറ്റ് റേപ് പോലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്കും മയക്കുമരുന്നായി ആനന്ദിക്കുന്നതിനും ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനാൽ, 1998 ൽ കമ്പനി ഇതിന്റെ ഡോസ് കുറക്കുകയും ലേയത്വം പരിമിതപ്പെടുത്തുകയും ചെയ്തു. കൂടാതെ, ഒരു നീല ഡൈ ചേർത്തു. മദ്യത്തിൽ ചേർത്താൽ ഇതിന്റെ സാന്നിദ്ധ്യം എളുപ്പത്തിൽ നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും.[16] പല രാജ്യങ്ങളിലും ഈ പദാർത്ഥത്തിന്റെ ഉപയോഗത്തിന് നിരോധനമോ നിയന്ത്രണമോ ഉണ്ട്[16].

ദുരുപയോഗം

തിരുത്തുക
 
Hypnodorm 1 mg flunitrazepam tabs, Australia
 
Rohypnol

വിനോദപാർട്ടികളിലെ ഉപയോഗം

തിരുത്തുക

മയക്കുമരുന്നായി ഫ്ലുനിട്രസെപാം വ്യാപകമായി ഉപയോഗിക്കുന്നു[24][25]

അത്മഹത്യയിൽ

തിരുത്തുക

ആത്മഹത്യ ചെയ്യുന്നതിന് ഫ്ലുനിട്രസെപാം ഉപയോഗിക്കപ്പെടുന്നതായി നിരവധി റിപ്പോർട്ടുകളുണ്ട്[26][27][28]

പീഡനക്കേസുകൾ

തിരുത്തുക

ഫ്ലുനിട്രസെപാം ഡേറ്റ് റേപ് ഡ്രഗ് എന്ന പേരിൽ അറിയപ്പെടാറുണ്ട്.ഓർമ്മക്കുറവ് സൃഷ്ടിച്ച്, ഇരകളെ ചൂഷണം ചെയ്യുന്ന കേസുകളിൽ, പ്രതിയെ തിരിച്ചറിയുന്നതിന് പ്രയാസം ഉണ്ടാവുന്നു[29][30]

മരുന്ന് ചേർത്ത ഭക്ഷ്യവസ്തുക്കൾ നൽകി ഓർമ്മക്കുറവ് സൃഷ്ടിച്ച് മോഷണം നടത്തുകയാണ് ചെയ്യുന്നത്[31]. തീവണ്ടിയാത്രികർ ഇത്തരം തട്ടിപ്പുകൾക്ക് വിധേയരാവുന്നതായി വാർത്തകൾ വരാറുണ്ട്.

ഉപയോഗം - വിവിധരാജ്യങ്ങളിൽ

തിരുത്തുക

1971ലെ അന്തർദ്ദേശീയ Convention on Psychotropic Substances ഫ്ലുനിട്രസെപാം  ഉൾപ്പെടുത്തിയിരിക്കുന്നത് ഷെഡ്യൂൾ മൂന്ന് വിഭാഗത്തി്തിലാണ് [32].

  • ഓസ്ട്രേലിയയിൽ കർശന നിയന്ത്രണത്താൽ മാത്രമാണ് ലഭ്യത.[2][33]
  • ഫ്രാൻസിൽ, 2016 മുതൽ ഫ്ലുനിട്രസെപാം വിൽപനയില്ല[16]* ജർമ്മനിയിൽ 2016 മുതൽ പ്രത്യേക നർകോട്ടിക് പ്രെസ്ക്രിപ്ഷൻ പ്രകാരമേ ലഭിക്കൂ [34]
  • അയർലണ്ടിൽ, ഷെഡ്യൂൾ മൂന്ന് വിഭാഗത്തിൽ ഇതിനെ പെടുത്തിയിരിക്കുന്നു[35]
  • ജപ്പാനിൽ നിദ്രാവൈകല്യചികിത്സയിൽ ഉപയോഗിക്കുന്നുവെങ്കിലും നിയന്ത്രണമുണ്ട്.[3] 
  • സൗത്ത് ആഫ്രിക്കയിൽ  ഷെഡ്യൂൾ 6 വിഭാഗത്തിൽപ്പെടുന്നു[36].
  • ഇംഗ്ലണ്ടിൽ ഫ്ലുനിട്രസെപാം, ചികിത്സയിൽ ഉപയോഗിക്കാൻ അനുമതിയില്ല[37].
  • അമേരിക്കയിൽ ഫ്ലുനിട്രസെപാം ഉപയോഗം  നിയമവിരുദ്ധമാണ്.[16][38] [10].
  • ഇന്ത്യയിൽ നിയന്ത്രണമുണ്ടെങ്കിലും നിരോധനമില്ല.  ഓൺലൈൻ വ്യാപാരശാലകൾ വഴിയും വിൽപന നടക്കുന്നതായി പരസ്യങ്ങൾ കാണാം [39] [40].

വിവിധ പേരുകളിൽ ഫ്ലുനിട്രസെപാം വിപണിയിലുണ്ട്[1]. റൂഫീ എന്നവിളിപ്പേരിൽ ഇത് ഉപയോക്താക്കൾക്കിയിൽ എത്തുന്നു[10]

  1. 1.0 1.1 Drugs.com International brands for Flunitrazepam Page accessed April 13, 2016
  2. 2.0 2.1 2.2 2.3 2.4 "Prescribing of Benzodiazepines Alprazolam and Flunitrazepam" (PDF). Pharmaceutical Services Branch. New South Wales Health. November 2013. Archived from the original (PDF) on 2020-10-20. Retrieved 2019-09-24.
  3. 3.0 3.1 3.2 "Kusuri-no-Shiori Drug Information Sheet". RAD-AR Council, Japan. October 2015. Retrieved 2016-06-13.[പ്രവർത്തിക്കാത്ത കണ്ണി]
  4. Mattila, MA; Larni, HM (November 1980). "Flunitrazepam: a review of its pharmacological properties and therapeutic use". Drugs. 20 (5): 353–74. PMID 6108205.
  5. https://www.dea.gov/factsheets/rohypnol Archived: https://web.archive.org/web/20190721033343/https://www.dea.gov/factsheets/rohypnol Retrieved July 20, 2019 22:34 CST
  6. Fischer, Jnos; Ganellin, C. Robin (2006). Analogue-based Drug Discovery (in ഇംഗ്ലീഷ്). John Wiley & Sons. p. 53X. ISBN 9783527607495.
  7. European Monitoring Centre for Drugs and Drug Addiction Benzodiazepines drug profile. Page last updated January 8, 2015
  8. Mattila, MA; Larni, HM (November 1980). "Flunitrazepam: a review of its pharmacological properties and therapeutic use". Drugs. 20 (5): 353–74. PMID 6108205.
  9. Kanto JH (May 1982). "Use of benzodiazepines during pregnancy, labour and lactation, with particular reference to pharmacokinetic considerations". Drugs. 23 (5): 354–80. doi:10.2165/00003495-198223050-00002. PMID 6124415.
  10. 10.0 10.1 10.2 Center for Substance Abuse Research at the University of Maryland Flunitrazepam (Rohypnol) Archived 2016-01-09 at the Wayback Machine. Last Updated on Tuesday, October 29, 2013
  11. Kales A; Scharf MB; Kales JD; Soldatos CR (April 20, 1979). "Rebound insomnia. A potential hazard following withdrawal of certain benzodiazepines". Journal of the American Medical Association. 241 (16): 1692–5. doi:10.1001/jama.241.16.1692. PMID 430730.
  12. Bramness JG, Skurtveit S, Mørland J (June 2006). "Flunitrazepam: psychomotor impairment, agitation and paradoxical reactions". Forensic Science International. 159 (2–3): 83–91. doi:10.1016/j.forsciint.2005.06.009. PMID 16087304.
  13. Vermeeren A. (2004). "Residual effects of hypnotics: epidemiology and clinical implications". CNS Drugs. 18 (5): 297–328. doi:10.2165/00023210-200418050-00003. PMID 15089115.
  14. Mets, MA.; Volkerts, ER.; Olivier, B.; Verster, JC. (February 2010). "Effect of hypnotic drugs on body balance and standing steadiness". Sleep Medicine Reviews. 14 (4): 259–67. doi:10.1016/j.smrv.2009.10.008. PMID 20171127.
  15. Authier, N.; Balayssac, D.; Sautereau, M.; Zangarelli, A.; Courty, P.; Somogyi, AA.; Vennat, B.; Llorca, PM.; Eschalier, A. (November 2009). "Benzodiazepine dependence: focus on withdrawal syndrome". Annales Pharmaceutiques Françaises. 67 (6): 408–13. doi:10.1016/j.pharma.2009.07.001. PMID 19900604.
  16. 16.0 16.1 16.2 16.3 16.4 Kiss, B et al. Assays for Flunitrazepam. Chapter 48 in Neuropathology of Drug Addictions and Substance Misuse Volume 2: Stimulants, Club and Dissociative Drugs, Hallucinogens, Steroids, Inhalants and International Aspects. Editor, Victor R. Preedy. Academic Press, 2016 ISBN 9780128003756 Page 513ff
  17. Jones AW, Holmgren A, Kugelberg FC. Concentrations of scheduled prescription drugs in blood of impaired drivers: considerations for interpreting the results. Ther. Drug Monit. 29: 248–260, 2007.
  18. Robertson MD, Drummer OH. Stability of nitrobenzodiazepines in postmortem blood. J. For. Sci. 43: 5–8, 1998.
  19. R. Baselt, Disposition of Toxic Drugs and Chemicals in Man, 8th edition, Biomedical Publications, Foster City, CA, 2008, pp. 633–635.
  20. Cano J. P.; Soliva, M.; Hartmann, D.; Ziegler, W. H.; Amrein, R. (1977). "Bioavailability from various galenic formulations of flunitrazepam". Arzneimittelforschung. 27 (12): 2383–8. PMID 23801. rohypnol.
  21. Hesse LM, Venkatakrishnan K, von Moltke LL, Shader RI, Greenblatt DJ (February 1, 2001). "CYP3A4 Is the Major CYP Isoform Mediating the in Vitro Hydroxylation and Demethylation of Flunitrazepam". Drug Metabolism and Disposition. 29 (2): 133–40. PMID 11159802. Archived from the original on 2009-03-21. Retrieved 2019-09-24.
  22. Erika M Alapi and Janos Fischer. Table of Selected Analogue Classes. Part III of Analogue-based Drug Discovery Eds Janos Fischer, C. Robin Ganellin. John Wiley & Sons, 2006 ISBN 9783527607495 Pg 537 which refers to US patent 3,116,203 Oleaginous systems
  23. Jenny Bryan for The Pharmaceutical Journal. Sept 18 2009 Landmark drugs: The discovery of benzodiazepines and the adverse publicity that followed Archived 2019-09-24 at the Wayback Machine.
  24. Bergman U; Dahl-Puustinen ML. (November 1989). "Use of prescription forgeries in a drug abuse surveillance network". European Journal of Clinical Pharmacology. 36 (6): 621–3. doi:10.1007/BF00637747. PMID 2776820.
  25. Jones AW; Holmgren A; Kugelberg FC. (April 2007). "Concentrations of scheduled prescription drugs in blood of impaired drivers: considerations for interpreting the results". Therapeutic Drug Monitoring. 29 (2): 248–60. doi:10.1097/FTD.0b013e31803d3c04. PMID 17417081.
  26. Jonasson B, Jonasson U, Saldeen T (January 2000). "Among fatal poisonings dextropropoxyphene predominates in younger people, antidepressants in the middle aged and sedatives in the elderly". Journal of Forensic Sciences. 45 (1): 7–10. PMID 10641912.
  27. Ericsson HR, Holmgren P, Jakobsson SW, Lafolie P, De Rees B (November 10, 1993). "Benzodiazepine findings in autopsy material. A study shows interacting factors in fatal cases". Läkartidningen. 90 (45): 3954–7. PMID 8231567.
  28. Drummer OH, Syrjanen ML, Cordner SM (September 1993). "Deaths involving the benzodiazepine flunitrazepam". The American Journal of Forensic Medicine and Pathology. 14 (3): 238–243. doi:10.1097/00000433-199309000-00012. PMID 8311057.
  29. "Bankrånare stärkte sig med Rohypnol?". DrugNews. Archived from the original on 2007-09-29. Retrieved 2019-09-24.
  30. "Mijailovic var påverkad av våldsdrog". Expressen.
  31. Thompson, Tony (December 19, 2004). "'Rape drug' used to rob thousands". The Guardian. London. Retrieved May 2, 2010.
  32. International Narcotics Control Board List of Psychotropic Substances under International Control[പ്രവർത്തിക്കാത്ത കണ്ണി] Green List 26th edition, 2015
  33. "Authorisation to Supply or Prescribe Drugs of Addiction: Flunitrazepam". Statutory Medical Notifications. Department of Health, Government of Western Australia. August 13, 2004. Archived from the original on August 28, 2006. Retrieved 2006-03-13.
  34. [1]
  35. Irish Statute Book, Statutory Instruments, S.I. No. 342/1993 — Misuse of Drugs (Amendment) Regulations, 1993
  36. "Drug Wars – About Drugs". October 11, 2006.
  37. List of most commonly encountered drugs currently controlled under the misuse of drugs legislation Published 26 May 2016
  38. DEA [Lists of Scheduling Actions Controlled Substances Regulated Chemicals May 2016]
  39. https://www.quora.com/How-do-I-get-Rohypnol-in-India-without-a-prescription
  40. https://www.snapdeal.com/product/rohypnol/634027179023
"https://ml.wikipedia.org/w/index.php?title=ഫ്ലുനിട്രസെപാം&oldid=3960071" എന്ന താളിൽനിന്ന് ശേഖരിച്ചത്